കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി

സെപ്റ്റംബര്‍ 14, 2020 ന് ഫേസ്‌ബുക്ക് Climate Science Information Center തുടങ്ങി. അവരുടെ സത്യ-പരിശോധന പരിപാടി ഉപയോഗിച്ച് “കാലാവസ്ഥാ തെറ്റിധാരണകളെ കൈകാര്യം ചെയ്യുക” എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ പദ്ധതിയുണ്ടായിട്ടും പുതിയ Climate Science Information Center ഉണ്ടായിട്ടും, കാലാവസ്ഥാ വിരുദ്ധ സംഘങ്ങള്‍ ഫേസ്‌ബുക്കിന്റെ പരസ്യ തട്ടും വ്യാജ വാര്‍ത്താ പ്രചരണത്തിന്റെ സവിശേഷമായ ലക്ഷ്യം വെക്കല്‍ ശേഷിയും ഉപയോഗിച്ച് ബോധപൂര്‍വ്വം സംശയത്തിന്റെ വിത്ത് വിതക്കുകയും കാലാവസ്ഥാ മാറ്റ ശാത്രത്തിനെക്കുറിച്ചുള്ള തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് InfluenceMap നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

2020 ന്റെ ആദ്യ പകുതിയില്‍ അമേരിക്കയിലെ ഫേസ്‌ബുക്ക് തട്ടുകളില്‍ 51 കാലാവസ്ഥ തെറ്റിധാരണ പരസ്യങ്ങള്‍ InfluenceMap കണ്ടു. 51 പരസ്യങ്ങളെല്ലാം കൂടി മൊത്തം 80 ലക്ഷം അടയാളങ്ങള്‍ ആറ് മാസംകൊണ്ടുണ്ടാക്കി. InfluenceMap തിരിച്ചറിഞ്ഞ ഈ 51 പരസ്യങ്ങളില്‍ ഒരണ്ണം മാത്രമാണ് ഫേസ്‌ബുക്ക് നീക്കം ചെയ്തത്.

— സ്രോതസ്സ് influencemap.org | Oct 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ