വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമം

വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമങ്ങളെ ട്രമ്പ് ഉപയോഗിക്കുന്നത്. അത് ഒരു വശീകരണം പോലെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അര്‍ത്ഥമുള്ളതെന്നതിനേക്കാള്‍ (substantive) കൂടുതല്‍ തന്ത്രപരമാണ്. അത് മിക്കതും താഴെക്കൊടുത്തിരിക്കുന്ന നാല് വിഭാഗങ്ങളിലൊന്നായി വരും.

ആരാണോ ആദ്യം ഫ്രെയിം സ്ഥാപിക്കുന്നത് അവര്‍ ജയിക്കും എന്നത് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഫ്രെയിം ആദ്യം തന്നെ സ്ഥാപിക്കാനുള്ളതോ, എന്തെങ്കിലും അദ്ദേഹത്തിന് മോശമായി വരുമ്പോള്‍ ശ്രദ്ധമാറ്റാനോ സന്ദേശവാഹകനെ ആക്രമിക്കാനോ ആകും. എപ്പോഴെങ്കിലും അദ്ദേഹത്ത് പൊതു അഭിപ്രായം പരീക്ഷിക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹം ഒരു നിഷ്ഠുരമായ വിചാരണ ബലൂണ്‍ കൊണ്ടുവരും.

ഓരോ ട്വീറ്റില്‍ നിന്നും അദ്ദേഹത്തിന്റെ സന്ദേശം പുനര്‍ട്വീറ്റ് ചെയ്യപ്പെടുന്നു. അങ്ങനെ അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ പ്രബലമായി വരുന്നു. റിപ്പോര്‍ട്ടര്‍മാര്‍, സാമൂഹ്യ മാധ്യമ influencers, ധാരാളം മറ്റുള്ളവര്‍ എല്ലാം ആ ചൂണ്ടയില്‍ വീഴുന്നു. ഓരോ പ്രാവശ്യവും. അവര്‍ പുനര്‍ട്വീറ്റ് ചെയ്യുന്നു, പങ്കുവെക്കുന്നു, അദ്ദേഹത്തിന്റെ ആശയം അനന്തമായി ആവര്‍ത്തിക്കുന്നു. ഇത് ട്രമ്പിന് വളരേധികം സഹായിക്കുന്ന ഒന്നാണ്.

അവര്‍ അദ്ദേഹത്തെ എതിര്‍ക്കുകയാണ്, അല്ലെങ്കില്‍ ഇകഴ്ത്തിക്കെട്ടുകയാണ് എന്ന് അവര്‍ കരുതുന്നു. എന്നാല്‍ ആ രീതിയിലല്ല മനുഷ്യന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നത്. cognitive ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് പറയുന്നു: അദ്ദേഹത്തിന്റെ സന്ദേശം ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സഹായിക്കുകയേയുള്ളു.

ആദ്യമായി, ട്രമ്പിന്റെ കോമാളിത്തത്തിക്ക് അത് ശ്രദ്ധകേന്ദ്രീകരിക്കുന്നു. അദ്ദേഹത്തിന്റെ വിവരക്കേടുകള്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് പോലെ മാറ്റുന്നു. “ശ്രദ്ധ കേന്ദ്രീകരിക്കല്‍ മിഥ്യാബോധം (focusing illusion)” എന്നാണ് അതിനെ വിളിക്കുന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണത്തിലൊന്നാണിത്. ജീവിതത്തേക്കാള്‍ അദ്ദേഹത്തെ അത് വലുതാക്കി മാറ്റുന്നു.

രണ്ട്, ട്രമ്പിന്റെ ഈ സന്ദേശങ്ങള്‍ സ്ഥിരമായി ആവര്‍ത്തിക്കുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ തലച്ചോറിന്റെ ആഴങ്ങളില്‍ അത് സ്ഥാപിതമാകുന്നു. അദ്ദേഹത്തിന്റെ പ്രതിയോഗികളെ പൂട്ടുന്നത്, ആണവയുദ്ധ ഭീഷണി മുഴക്കുന്നത്, എന്തുമാകട്ടേ ട്വീറ്റുകള്‍ വഴി ദശലക്ഷക്കണക്കിന് തലച്ചോറുകളെ നിയന്ത്രിക്കാനുള്ള ശക്തി അയാള്‍ക്കുണ്ട്. അദ്ദേഹം തെരഞ്ഞെടുത്ത വിഷയത്തില്‍ എല്ലാവരേയും അയാള്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നു.

മൂന്ന്, സ്ഥിരമായ ആക്രമണങ്ങളും മര്യാദലംഘനങ്ങളും അദ്ദേഹത്തിന്റെ പിന്‍തുണക്കാരില്‍ അയാളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. തന്നെ സ്ഥിരമായി ആക്രമണം സഹിക്കുന്ന “വ്യവസ്ഥയുടെ” ഒരു ഇരയായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു (അത് അദ്ദേഹം ട്വീറ്റുകളിലൂടെ പ്രകോപിപ്പിക്കുന്നത് വഴിയാണ്). തന്റെ പ്രതിയോഗികളെ പ്രതികരിക്കാന്‍ മാത്രമേ അദ്ദേഹം അനുവദിക്കൂ. നായകപരമായി അദ്ദേഹം ആണ് നിയന്ത്രണത്തില്‍.

ട്രമ്പിനെ കുട്ടിക്കളിക്കാരനെന്നോ ഭ്രാന്തുപിടിച്ചവനെന്നോ ആണെന്ന് ചിത്രീകരിക്കാനുള്ള ആഗ്രഹം എനിക്ക് മനസിലാകും. എന്നാല്‍ ഒരു കുട്ടിയേയോ ഭ്രാന്ത് പിടിച്ചവനേയോ കൈകാര്യം ചെയ്യാനായി അവരുടെ അതേ നിലയിലേക്ക് നിങ്ങള്‍ താഴുമോ? നിങ്ങള്‍ അവരെ കളിയാക്കുയോ നിന്ദിക്കുകയോ അവരുടെ വിഢിത്തങ്ങള്‍ ഒന്നാം താളില്‍ എഴുതുകയോ ചെയ്യുമോ? ഇല്ല.

ട്രമ്പിന്റെ സാമൂഹ്യ മാധ്യമ കോമാളിത്തരത്തിനോട് നാം വ്യത്യസ്ഥമായ ഒരു നിലപാടാണ് എടുക്കുന്നത് എന്ന് സങ്കല്‍പ്പിക്കുക. പത്രത്തിന്റെ നിശബ്ദമായ ചെറിയ ഒരു മൂലയിലേക്ക് അവയെ മാറ്റി എന്ന് കരുതുക. വാര്‍ത്താ പ്രക്ഷേപണത്തിന്റെ അവസാനം ഒരു ചെറിയ വലിച്ചെറിയല്‍ കാര്യമായി മാത്രം കൊടുക്കുന്നുള്ളു എന്ന് കരുതുക. പെട്ടെന്നുള്ള ബഹളംവെക്കലിന് പകരം സമാധാനത്തോടെ വ്യക്തതയോടെ അവയെ സ്വാഗതം ചെയ്യുന്നു എന്ന് കരുതുക.

ശരിക്കും എന്താണ് പ്രധാനപ്പെട്ടതെന്നതിനെക്കുറിച്ച് ഉരുക്കു പോലുള്ള ശ്രദ്ധ നിലനിര്‍ത്തുന്നു എന്ന് കരുതുക: നമ്മുടെ സര്‍ക്കാരിനെ പൊളിക്കുന്നത്, പണക്കാര്‍ക്ക് സമ്പത്ത് കൊടുക്കാനായി മദ്ധ്യ വര്‍ഗ്ഗത്തേയും ദരിദ്രരേയും Republicans കൊള്ളയടിക്കുന്നത്. അമേരിക്കയെ ട്രമ്പ് സംഘടന വഞ്ചിച്ചതിനെക്കുറിച്ച് Robert Mueller ന്റെ ക്രിമിനല്‍ അന്വേഷണം

മാനക്കേടായ മനുഷ്യനില്‍ നിന്ന് നാം നമ്മുടെ അധികാരം തിരിച്ചുപിടിക്കുന്നു എന്ന് കരുതുക. ട്രമ്പിന്റെ ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതിന് പകരം എന്താണ് പ്രധാനപ്പെട്ടത് എന്ന് നാം തീരുമാനിക്കുന്നു എന്ന് കരുതുക. ഒരു ട്വീറ്റ് എന്നത് വെറും ഒരു ട്വീറ്റ് (അല്ലെങ്കില്‍ ഒരു ക്രിമിനല്‍ കേസിന്റെ തെളിവ്) ആണെന്ന് കരുതുക. നമ്മുടെ യാഥാര്‍ത്ഥ്യത്തിന്റെ ഏകാധിപതിയല്ല.

നമുക്ക് അദ്ദേഹത്തെ തടയാനുള്ള ശക്തിയുണ്ട്. നമ്മുടെ മാധ്യമങ്ങളേയും നമ്മുടെ മനസിനേയും നിയന്ത്രിക്കാന്‍ അദ്ദേഹത്തെ നാം അനുവദിക്കുന്നത് നിര്‍ത്തണം. ട്രമ്പിന് ഒരു ട്വിറ്റര്‍ ടൈം ഔട്ട് കൊടുക്കാന്‍ സമയമായി. അദ്ദേഹത്തെ ചെറുതാക്കി സ്വവലിപ്പത്തിലെത്തിക്കുക. ഈ ആയുധം അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് എടുത്തുമാറ്റുക.

ട്രമ്പിനെ ഒരു പാവകളിക്കാരനെന്ന് കരുതുക. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ചരടുകളാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് പങ്കുവെക്കുന്നവര്‍ പാവകളെന്നും കരുതുക. നശിച്ച ആ ചരടുകള്‍ മുറിക്കുക.

— സ്രോതസ്സ് George Lakoff

സാമൂഹ്യ മാധ്യമത്തെ തന്നെ ഉപയോഗിച്ചുകൊണ്ട് ഇത് പരിഹരിക്കാം എന്ന് കരുതുന്നത് വ്യാമോഹമാണ്.
സാമൂഹ്യ മാധ്യമ അകൊണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. സ്വയം പാവകളാകാതിരിക്കുക. https://neritam.com/facehook/

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )