Snapchat, Facetune പോലുള്ള ആപ്പുകളുടെ ഫോട്ടോ എഡിറ്റിങ് സാങ്കേതികവിദ്യ വ്യാപിച്ചതോടെ, മുമ്പ് സെലിബ്രിറ്റികളിലും സൌന്ദര്യ മാസികകളിലും മാത്രം കണ്ടിരുന്ന ശരീര “പരിപൂര്‍ണ്ണത” നില ഇപ്പോള്‍ സാമൂഹ്യ (നിയന്ത്രണ) മാധ്യമങ്ങളിലെല്ലാം പടര്‍ന്നിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ സാധാരണമാകുന്നതോടെ ആളുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള വീക്ഷണം ലോകം മൊത്തം മാറുകയാണ്. അത് മനുഷ്യരുടെ ആത്മാഭിമാനത്തില്‍ ഒരു അപകടം ഉണ്ടാക്കാം. അതുപോലെ body dysmorphic disorder ഉം ഉണ്ടാക്കാം. എന്ന് Boston Medical Center (BMC) ലെ ഗവേഷകര്‍ JAMA Facial Plastic Surgery Viewpoint ല്‍ പറഞ്ഞു.
Body dysmorphic disorder (BDD)എന്നത് ഗ്രഹിക്കപ്പെടുന്ന കാഴ്ചയിലെ പിഴവുകളോടുകൂടിയ അമിതമായ ശ്രദ്ധ ആണ്. തങ്ങളുടെ അപൂര്‍ണ്ണതകളെ മറച്ച് വെക്കാനായി ആളുകള്‍ അനാരോഗ്യകരമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവമാണത്. skin picking, അവരുടെ ബാഹ്യരൂപം മാറ്റമുണ്ടാക്കാനുള്ള പ്രതീക്ഷയില്‍ dermatologists നേയോ plastic surgeons നേയോ കാണാന്‍ പോകുക തുടങ്ങിയ ആവര്‍ത്തിക്കുന്ന സ്വഭാവങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ഈ വൈകല്യം ജനസംഖ്യയുടെ 2% പേരെ ബാധിച്ചിരിക്കുന്നു. obsessive-compulsive spectrum ല്‍ ആണ് അതിനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നത്.
എഴുത്തുകാര്‍ പ്രസ്താവമായി എടുക്കുന്ന വീക്ഷണം കാണിക്കുന്നത് തങ്ങളുടെ ഫോട്ടോയില്‍ മാറ്റംവരുത്തിയ കൌമാരക്കാരയ പെണ്‍കുട്ടികള്‍ അവരുടെ ശരീരത്തിന്റെ കാഴ്ചയെക്കുറിച്ച് കൂടുതല്‍ വ്യാകുലരായിരുന്നു എന്നാണ്. dysmorphic ആയ ശരീര ചിത്രമുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളെ ഒരു നിര്‍ണ്ണയിക്കലായാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ സെല്‍ഫികളിലെ രൂപം മെച്ചപ്പെടുത്താനായി ആളുകള്‍ വരുന്നു എന്ന് പ്ലാസ്റ്റിക് സര്‍ജന്‍മാരില്‍ 55% പേരും പറയുന്നു.
‘Snapchat dysmorphia’ എന്നൊരു പുതിയ പ്രതിഭാസം വന്നിട്ടുണ്ട്. ഇതില്‍ രോഗികള്‍ തങ്ങളുടെ അരിക്കപ്പെട്ട(filtered) തരം പോലെ ആയിത്തീരാനായുള്ള ശസ്ത്രക്രിയ ആവശ്യപ്പെടുന്നു. ശസ്ത്രക്രിയ അല്ല ഇതിന്റെ ഏറ്റവും നല്ല പരിഹാരം എന്ന് ലേഖകര്‍ പറയുന്നു. കാരണം അത് മെച്ചപ്പെടുത്തലുണ്ടാക്കുന്നില്ല. കൂടാതെ അടിസ്ഥാനമായ BDD യെ അത് വഷളാക്കുകയും ചെയ്യും. cognitive behavioral therapy പോലുള്ള മനശാസ്ത്രപരമായ ഇടപെടലുകള്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. അസുഖം കൈകാര്യം ചെയ്യുന്നത് തന്മയീഭാവപരവും, non-judgmentalഉം ആയ വഴികളിലൂടെ വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Filtered selfies ആളുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് കാരണമായേക്കാം. നാം എല്ലാ സമയത്തും തികഞ്ഞ ഉടുത്തൊരുങ്ങലുമായി കാണപ്പെടണം എന്ന പ്രതീക്ഷ നിര്‍മ്മിക്കുകയും ചെയ്യുന്നു. ഇത് കൌമാരക്കാര്‍ക്കും BDD ഉള്ളവര്‍ക്കും ദോഷകരമാണ്. ഞങ്ങളുടെ രോഗികളെ മെച്ചപ്പെട്ട രീതിയില്‍ ശുശ്രൂഷിക്കുന്നതിന് ശരീര ചിത്രത്തില്‍ സാമൂഹ്യ മാധ്യമങ്ങളുണ്ടാക്കുന്ന കുഴപ്പത്തെക്കുറിച്ച് അറിയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.
— സ്രോതസ്സ് Boston Medical Center | Aug 2, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.