ഹൈദരാബാദ് സെബര്‍ പോലീസ് സ്റ്റേഷനില്‍ വന്ന തട്ടിപ്പാരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പെന്ഷന് പട്ടികയില്‍ ചേര്‍ത്ത ധാരാളം പേര് വ്യാജരാണെന്ന് കണ്ടെത്തി.
ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സര്‍ക്കാര്‍ 255 പേരെ പട്ടികയില്‍ ചേര്‍ത്തു.
ഒരു സ്ത്രീയുടെ പേരിലുള്ള ആധാര്‍ കാര്‍ഡില്‍ ഒരു കൌമാരക്കാനായ ആണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു കൊടുത്തിരുന്നത് എന്ന് പോലീസ് കണ്ടെത്തി. അവരേയും പെന്ഷന് യോഗ്യയായി അംഗീകരിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു.
ഹൈദരാബാദിന്റെ പഴയ നഗര ഭാഗത്ത് പെന്‍ഷന്‍കാരുടെ വ്യക്തിത്വങ്ങളില്‍ തട്ടിപ്പുണ്ടെന്ന സംശയം 10 ദിവസം മുമ്പ് റവന്യൂ വകുപ്പില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തു. Charminar mandal ല്‍ നിന്നുള്ള ചില ആളുകളുടെ ബാങ്ക് അകൌണ്ടും ആധാര്‍ കാര്‍ഡും തിരുത്തി പെന്ഷന് അര്‍ഹരാണെന്ന് വരുത്തിതീര്‍ത്തു. ശരിക്കും അവര്‍ അര്‍ഹരല്ല. എന്തോ പിശക് പറ്റിയതായിരിക്കാം എന്നായിരുന്നു ആദ്യം കരുതിയത്. അത് തിരുത്താമായിരുന്നു. എന്നാല്‍ ചില പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ഈ വര്‍ഷം മെയ്, ജൂണ്‍, ജൂലൈ മാസം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അകൌണ്ടുപയോഗിച്ച് ലോഗിന്‍ ചെയ്ത് ആണ് കൂട്ടിച്ചേര്‍ത്തത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്ക് അകൌണ്ടും മറ്റ് വിവരങ്ങളും അപ്പോള്‍ മാറ്റം വരുത്തിയിരുന്നു.
9,000 പെന്‍ഷന്‍കാരാണ് Charminar mandal ല്‍ ഉള്ളത്. അതില്‍ 255 പേരുടെ വിവരങ്ങള്‍ തിരുത്തിയിട്ടുണ്ട്. പെന്ഷന് അര്‍ഹതയുണ്ടെന്ന് തോന്നിപ്പിക്കാനായി പുതിയ വിവരങ്ങളും കൂട്ടിച്ചേര്‍ത്തു.
അംഗീകാരമില്ലാതെയാണ് പുതിയ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചേര്‍ത്തത് എന്നും ഇവര്‍ പെന്ഷന് വാങ്ങാനും തുടങ്ങി എന്ന് പോലീസിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
“തിരുത്തല്‍ വന്ന ഒരു case പരിശോധിച്ചപ്പോള്‍ ഗുണഭോക്താവിന്റെ പേരില്‍ നിന്ന് അത് ഒരു സ്ത്രീ ആണെന്ന് മനസിലായി. എന്നാല്‍ തിരിച്ചറിയല്‍ രേഖയിലെ ഫോട്ടോ 15 വയസുള്ള ഒരു കുട്ടിയുടേതാണ്,” ഉദ്യോഗസ്ഥന് പറഞ്ഞു.
മറ്റൊന്നില്‍ മദ്ധ്യ വയസുള്ള ഒരാള്‍ പ്രായമായ ഒരാളുടെ പേരില്‍ പെന്ഷന് പിന്‍വലിക്കുന്നതായി കണ്ടു. ഗുണഭോക്താവ് മരിച്ച് പോയിരുന്നു എന്ന് പരിശോധനയില്‍ നിന്ന് മനസിലായി. പണം പിന്‍വലിക്കുന്നത് മകനായിരുന്നു.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
Aasara പദ്ധതിയില്‍ ഇപ്പോള്‍ 39,41,976 ഗുണഭോക്താക്കളുണ്ട്.
— സ്രോതസ്സ് deccanchronicle.com | JAYENDRA CHAITHANYA T | Sep 14, 2019
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.