നടന്റെ മരണത്തിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ആവേശഭ്രാന്താക്കുന്നതില്‍ ബിജെപിക്ക് പങ്കുണ്ട്

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം, അദ്ദേഹത്തെ കൊന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞിരുന്നു. മാസങ്ങളോളം അവ വാര്‍ത്താചക്രത്തില്‍ സ്ഥിരമായി ഉണ്ടാകുന്നത് ഉറപ്പാക്കാനായി സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ അത്തരം സിദ്ധാന്തങ്ങള്‍ക്ക് ശക്തി കൂട്ടുന്നവരുടെ പിന്നില്‍ BJP അംഗങ്ങളും ഉണ്ടായിരുന്നു എന്ന് University of Michigan നടത്തിയ പഠനത്തില്‍ കണ്ടെത്തി.

രാഷ്ട്രീയക്കാരുടേയും സ്വാധീനിക്കല്‍കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും, മാധ്യമസ്ഥാപനങ്ങളുടേയും ജൂണ്‍ 14 – സെപ്റ്റംബര്‍ 12, 2020 കാലത്തെ ട്വീറ്റുകളും, സാമൂഹ്യ മാധ്യമ ഗതികളും, handles, ക്രമങ്ങളും പരിശോധിച്ച പഠനം എത്ര BJPയും BJP അനുകൂല അകൌണ്ടുകളും കിംവദന്തികള്‍ നിര്‍മ്മിച്ച് പരത്തി എന്ന് വ്യക്തമാക്കി. 2,000 ല്‍ അധികം മാധ്യമപ്രവര്‍ത്തകരുടേയും മാധ്യമസ്ഥാപനങ്ങളുടേയും 7,818 രാഷ്ട്രീയക്കാരുടേയും അകൌണ്ടുകളാണ് പരിശോധിച്ചത്. അതുപോലെ പ്രധാന വാര്‍ത്താ മാധ്യമങ്ങളുടെ YouTube താളുകളും പരിശോധിച്ചു.

7,818 BJP, കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ മൊത്തം ഈ കേസിനെക്കുറിച്ച് 1,03,125 ട്വീറ്റുകള്‍ അയച്ചു. നടന്റെ മരണത്തെക്കുറിച്ച് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും “ആത്മഹത്യ” എന്നെഴുതിയപ്പോള്‍ BJP നേതാക്കള്‍ “കൊലപാതകം” എന്നാണ് എഴുതിയത്.

Republic TV, Times Now പോലുള്ള ടിവി ചാനലുകള്‍ വഹിച്ച പങ്കിനെക്കുറിച്ചും പഠനം അടിവരയിടുന്നു. കേസിനെക്കുറിച്ചുള്ള sensational coverage കൊണ്ട് ഒരു മാസത്തിലധികം ഉയര്‍ന്ന TRPs അവര്‍ മുതലാക്കി. ഇതുവരെ 239 മാധ്യമങ്ങളുടെ 1,930 മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകളാണ് പരിശോധിച്ചത്.

— സ്രോതസ്സ് thewire.in | 04/Oct/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ