എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്

കഴിഞ്ഞ 15 വര്‍ഷമായി എന്റെ 6,400 വിദ്യാര്‍ത്ഥികള്‍ കാണുന്ന ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. ഏത് ജന്മവാസനയെ, ഏത് അവയവത്തെ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമായ ധാരണയില്ലാതെ നിങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കാനാകും എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അതിമാനുഷനാകാനുള്ള ഒരു ആവശ്യകത നമ്മുടെ സ്പീഷീസിനുണ്ട്. ഒരു സ്പീഷീസെന്ന നിലയില്‍ നമ്മുടെ മല്‍സര ആനുകൂല്യം നമ്മുടെ തലച്ചോറാണ്. ഈ വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള കരുത്ത്‌ നമ്മുടെ തലച്ചോറിനുണ്ട്. എന്നിരുന്നാലും ദൌര്‍ഭാഗ്യകരമായി അതിന്റെ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള പ്രക്രിയാശേഷി അതിനില്ല. ആ ഉത്തരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാനും നോക്കാനുമായുള്ള ഒരു അതിമാനുഷന്റെ ആവശ്യകത അത് സൃഷ്ടിക്കുന്നു.

എന്താണ് പ്രാര്‍ത്ഥന? പ്രപഞ്ചത്തിലേക്ക് ഒരു ചോദ്യം അയക്കുക. ഏതെങ്കിലും തരത്തിലുള്ള ദൈവീക ഇടപെടല്‍ അധികാരി അവിടെ ഉണ്ടെന്ന് പ്രതീക്ഷിക്കുക. — അവിടെ എന്ത് നടക്കുന്നു എന്ന് നമുക്ക് മനസിലാക്കേണ്ട കാര്യമില്ല — എല്ലാം അറിയുന്ന, എല്ലാം കാണുന്ന ജീവാതീതന്‍. ഇതാണ് ശരിയായ ഉത്തരം എന്ന് അത് നമുക്ക് അധികാരം തരുന്നു. “എന്റെ കുട്ടികള്‍ രക്ഷപെടുമോ?” നിങ്ങള്‍ക്ക് നിങ്ങളുടേതായ കാര്യങ്ങളുടെ ഒരു ലോകമുണ്ട്. പ്രവര്‍ത്തികളുടെ ലോകമുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ ലോകമുണ്ട്. നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ എല്ലാം ഉരുകി ഇല്ലാതാകുകയാണെന്ന് നിങ്ങള്‍ക്കറിയാം. “എന്റെ കുട്ടികള്‍ രക്ഷപെടുമോ?” “അട്ടിമറിയുടെ ലക്ഷണങ്ങളും ചികില്‍സയും” ഗൂഗിളിന്റെ ചോദ്യ പെട്ടിയില്‍. ഗൂഗിളിന് കൊടുക്കുന്ന ആറ് ചോദ്യങ്ങളില്‍ ഒന്ന് മനുഷ്യ ചരിത്രത്തിലൊരിക്കലും ചോദിക്കപ്പെടാത്തതാണ്. മുമ്പൊരിക്കലും ചോദിക്കപ്പെടാത്ത ആറിലൊന്ന് ചോദ്യം കിട്ടത്തക്ക വിശ്വസനീയത ഏത് പുരോഹിതന്‍, അദ്ധ്യാപകന്‍, റാബി, പണ്ഡിതന്‍, മാര്‍ഗ്ഗദര്‍ശി, മേലധികാരി തുടങ്ങിയവര്‍ക്ക് ഉണ്ടാകുമോ?

ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം. ആ പെട്ടിയില്‍ നിങ്ങളടിച്ച എല്ലാത്തിനേയും മുകളില്‍ നിങ്ങളുടെ മുഖവും, നിങ്ങളുടെ പേരും ആലോചിക്കുക. നിങ്ങളുടെ ചരിത്രലെ മറ്റേത് കാര്യത്തേക്കാളും നിങ്ങള്‍ ഗൂഗിളിനെ വിശ്വസിക്കുന്നു എന്ന കാര്യം നിങ്ങള്‍ തിരിച്ചറിയാന്‍ പോകുകയാണ്.

മനുഷ്യ ശരീരത്തില്‍ കൂടുതല്‍ നമുക്ക് ആഴത്തിലേക്ക് പോകാം.

നമ്മുടെ സ്പീഷീസിനെക്കുറിച്ചുള്ള വളരേറെ അത്ഭുതകരമായ കാര്യങ്ങളിലൊന്ന് നാം സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ജീവികളാണെന്നത് മാത്രമല്ല നാം മറ്റുള്ളവരെ സ്നേഹിക്കാനും ആഗ്രഹിക്കുന്നു. നല്ല പോഷകാഹാരം കിട്ടുന്നതും സ്നേഹം കിട്ടാത്തതുമായ കുട്ടിളേക്കാള്‍ മെച്ചപ്പെട്ട ഫലമാണ് പോഷകാഹാരം കുറവുള്ളതും എന്നാല്‍ ധാരാളം സ്നേഹം കിട്ടുന്ന കുട്ടികളില്‍ കാണുന്നത്. ലോകത്തെ ജനസംഖ്യയില്‍ അതിവേഗം വളരുന്ന കൂട്ടമായ മൂന്നക്കങ്ങളായി ജീവിക്കുന്നവര്‍ ആയ ശതായുഷ്മാന്‍മാരാണ്ഏറ്റവും നല്ല സൂചനകള്‍ നല്‍കുന്നത്. മൂന്ന് സൂചനകളുണ്ട്. വിപരീത ക്രമത്തില്‍: നിങ്ങളുടെ ജനിതകം — നിങ്ങള്‍ കരുതുന്നത് പോലെ അത്ര പ്രധാനമല്ല. നിങ്ങള്‍ക്ക് തുടര്‍ന്നും ചിന്തിക്കാം, നിങ്ങളുടെ ശരീരം മോശമാണ്, ജോ അമ്മാവന്‍ 95 വയസ് വരെ ജീവിച്ചു, പ്രവര്‍ത്തികളെല്ലാം തീര്‍പ്പാക്കിക്കഴിഞ്ഞു. അത് നിങ്ങള്‍ കരുതുന്നത് പോലെ പ്രധാനമല്ല. രണ്ടാമത്തേത് ജീവിത രീതിയാണ്. പുകവലിക്കരുത്, പൊണ്ണത്തടി വെക്കരുത്, മുന്‍പരിശോധന നടത്തി രണ്ടില്‍ മൂന്ന് ക്യാന്‍സര്‍ തുടക്കവും ഹൃദ്രോഗവും നീക്കം ചെയ്യുക. മൂന്നക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചകം: എത്രയാളുകളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. പരിചരിക്കുക എന്നത് സുരക്ഷാ ക്യാമറയാണ്. താഴ്ന്ന സുഷ്മതയുള്ള തലച്ചോറിലെ ഒരു സുരക്ഷാ ക്യാമറ. നിങ്ങള്‍ മൂല്യങ്ങളുണ്ടാക്കുന്നോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. നാം സ്നേഹിക്കപ്പെടാനും നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനുമുള്ള നമ്മുടെ ജന്മവാസനപരമായ ആവശ്യകതയെ ചോര്‍ത്തിയെടുക്കുകയാണ് (taps into) ഫേസ്‌ബുക്ക് ചെയ്യുന്നത്. തന്മയീഭാവമുണ്ടാക്കുന്ന ചിത്രങ്ങളിലൂടെ നമ്മുടെ ബന്ധങ്ങളെ ഉത്തേജിപ്പിക്കുകയും പുനര്‍ശക്തിപകര്‍ന്നും മിക്കപ്പോഴും അവര്‍ അത് ചെയ്യുന്നത്.

ഉടലിലൂടെ നമുക്ക് തുടര്‍ന്നും താഴേക്ക് യാത്ര ചെയ്യാം. ആമസോണാണ് നമ്മുടെ ഉപഭോഗ ചെറുകുടല്‍. കൂടുതല്‍ എന്ന ജന്മവാസന നമ്മളില്‍ വിളക്കി ചേര്‍ത്ത ഒന്നാണ്. വളരെ കുറവ് എന്നതിന്റെ ശിക്ഷ പട്ടിണിയും പോഷകാഹാരക്കുറവും ആണ്. നിങ്ങളുടെ അലമാരകള്‍ തുറക്കൂ, നിങ്ങള്‍ക്ക് വേണ്ടതലിനേക്കാള്‍ 10ഉം 100 ഉം മടങ്ങ് സാധനങ്ങള്‍ അതിലുണ്ടാവും. എന്തുകൊണ്ട്? കാരണം വളരെ കുറവിന്റെ ശിക്ഷ വളരെ കൂടുതലും വളരെ കൂടുതലുന്റെ ശിക്ഷ വളരെ കുറവും ആയതിനാലാണ്. അതുകൊണ്ട് “കൂടുതലിന് കുറവ്” എന്നത് ഒരു ബിസിനസ് പദ്ധതിതന്ത്രമാണ്. അത് style ല്‍ ഒരിക്കലും ഇല്ലാതാകുന്നില്ല. അതാണ് ചൈനയുടെ പദ്ധതിതന്ത്രം. അതാണ് വാള്‍മാര്‍ട്ടിന്റെ പദ്ധതി തന്ത്രം. ഇപ്പോള്‍ അതാണ് ലോകത്തെ വിജയിച്ച കമ്പനിയുടെ, ആമസോണിന്റെ പദ്ധതി തന്ത്രം. നിങ്ങളുടെ ചെറുകുടലിലേക്ക് വളരെ കുറവിന് വളരെ കൂടുതല്‍ കിട്ടുന്നു. ദഹിപ്പിക്കാനായി. നിങ്ങളുടെ ഉപഭോകത്തിന്റ അസ്തികൂടത്തിലേക്കും പേശികളിലേക്കും അത് അയക്കുന്നു.

അടിസ്ഥാന ജന്മവാസനയായ നാം അതിജീവിക്കുമെന്ന് മനസിലാക്കിയതോടെ നാം രണ്ടാമത്തെ ശക്തമായ അടിസ്ഥാന ജന്മവാസനയിലേക്ക് കൂടുതല്‍ മുന്നോട്ട് നീങ്ങുന്നു. ഏറ്റവും ശക്തവും, മിടുക്കുള്ളതും, വേഗതയുള്ളതുമായ വിത്ത് ഭൂമിയുടെ നാല് കൊണുകള്‍ വരെ വ്യാപിപ്പിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുക, അല്ലെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട വിത്ത് തെരഞ്ഞെടുക്കുക എന്നതാണ്. ഇതൊരു ടൈംപീസ് അല്ല. അഞ്ച് വർഷത്തിനുള്ളിൽ ഞാൻ ഇത് മുറിവേൽപ്പിച്ചിട്ടില്ല. “നിങ്ങൾ എന്നോടൊപ്പം ഇണചേർന്നാൽ, സ്വച്ച് വാച്ച് ധരിച്ച ഒരാളുമായി ഇണചേരുന്നതിനേക്കാൾ നിങ്ങളുടെ കുട്ടികൾ അതിജീവിക്കാൻ സാധ്യതയുണ്ട്” എന്നത് ആളുകളോട് പറയാനുള്ള എന്റെ വ്യർത്ഥമായ ശ്രമമാണ്.

(ചിരി)

ബിസിനസ്സിന്റെ താക്കോലെന്നത് യുക്തിഹീനമായ അവയവങ്ങളെ ചോര്‍ത്തുക എന്നതാണ്. തടിച്ച ലാഭത്തേയും ഓഹരിവിലയേയും ആണ് Harvard Business School ഉം New York Business School ഉം “യുക്തിഹീനമായത്” എന്ന് വിളിച്ചത്. “നിങ്ങളുടെ കുട്ടികള്‍ക്കുള്ള ഉയര്‍ന്ന കലോറിയുള്ള കുഴമ്പ്.” അല്ലേ? തെരഞ്ഞെടുപ്പുകാരി അമ്മയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ടാണ് തെരെഞ്ഞെടുപ്പുകാരി അമ്മമാര്‍ ജെഫിനെ തെരഞ്ഞെടുക്കുന്നത്: നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗൂഗിളിന്റെ ആവിര്‍ഭാവം വരെ, ഓഹരിഉടമകള്‍ക്ക് വേണ്ടിയുള്ള സൃഷ്ടിയായ ഏറ്റവും മഹത്തായ അള്‍ഗോരിഥം ഒരു ശരാശരി ഉല്‍പ്പന്നത്തെ എടുത്ത് അതിനെ ആളുകളുടെ ഹൃദയത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നതാണ്. ഈ ശരാശരി സോപ്പിന് പകരം ഈ ശരാശരി സോപ്പ് വാങ്ങിയാല്‍ നിങ്ങള്‍ ഒരു നല്ല അമ്മയാണ്, നല്ല ഒരു വ്യക്തിയാണ്, നല്ല ഒരു രാജ്യസ്നേഹിയാണ്. ഓഹരിഉടമകളുടെ മൂല്യത്തിന്റെ ഒന്നാം സ്ഥാനത്തെ അള്‍ഗോരിഥം സാങ്കേതികവിദ്യയല്ല. Forbes 400 നോക്കൂ. പാരമ്പര്യമായി കിട്ടിയ സമ്പത്ത് പരിശോധിക്കൂ. ധനകാര്യം (finance) നോക്കൂ. സമ്പത്ത് നിര്‍മ്മിക്കാനുള്ള ഒന്നാമത്തെ സ്രോതസ്: നിങ്ങളുടെ പ്രത്യുല്‍പ്പാദന അവയവങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതാണ്. യൂറോപ്പിലെ ഏറ്റവും സമ്പന്നനായ പുരുഷനാണ് Lauders. LVMH. നമ്പര്‍ 2 ഉം 3 ഉം: H&M ഉം Inditex ഉം. ഓഹരിയുടമ മൂല്യത്തിനായി ഏറ്റവും യുക്തിവിരുദ്ധമായ അവയവങ്ങളില്‍ നിങ്ങള്‍ ലക്ഷ്യം വെക്കണം

അതിന്റെ ഫലമായി ഈ നാല് കമ്പനികള്‍ — ആപ്പിള്‍, ആമസോണ്‍, ഫേസ്‌ബുക്ക്, ഗൂഗിള്‍ — നാം ആരാണെന്ന അഭിപ്രായസ്വാതന്ത്ര്യം തടയുന്നു. ദൈവം, സ്നേഹം, ഉപഭോഗം, ലൈംഗികത. ഈ കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സമീപനത്തിലെ ആനുപാതികത ആണ് നിങ്ങള്‍ ആരാണെന്നുള്ളത്. ലാഭത്തിനായുള്ള കമ്പനികളുടെ രൂപത്തില്‍ നാം ആരാണെന്നുള്ളത് അവര്‍ പുനര്‍സംഘടിപ്പിച്ചു. മഹാ മാന്ദ്യത്തിന്റെ അവസാനം ഈ കമ്പനികളിലെ കമ്പോള മൂലധന ശേഖരണം നിജേറിന്റെ GDPക്ക് തുല്യമായിരുന്നു. ഇപ്പോള്‍ അത് ഇന്‍ഡ്യയുടെ GDPക്ക് തുല്യമാണ്. ’13 ലും ’14 ലും അത് റഷ്യയുടേയും ക്യാനഡയുടേയും GDPയെ കവച്ചുവെച്ചു. ഈ നാല് സ്ഥാപനങ്ങളുടെ മൊത്തം കമ്പോള മൂലധനശേഖരണത്തെക്കാള്‍ GDPയുള്ളത് ലോകത്ത് വെറും 5 രാജ്യങ്ങള്‍ക്ക് മാത്രമാണ്.

ചിലത് സംഭവിക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പുള്ള സംസാരം, ഏത് CEO ആണ് യേശുവിനെ പോലുള്ളത്? ആരാണ് പ്രസിഡന്റാകാന്‍ മല്‍സരിക്കുന്നത്? ഇപ്പോള്‍ വിര തിരിഞ്ഞിരിക്കുന്നു. അവര്‍ ചെയ്യുന്നതെല്ലാം നമ്മേ ബാധിക്കുന്നതാണ്. അവര്‍ നികുതിവെട്ടിപ്പ് നടത്തുന്നത് നമ്മേ വിഷമിപ്പിക്കുന്നു. മഹാമാന്ദ്യത്തിന് ശേഷം വാള്‍മാര്‍ട്ട് 6400 കോടി ഡോളര്‍ നികുതി അടച്ചിട്ടുണ്ട്. ആമസോണ്‍ 140 കോടി ഡോളര്‍ അടച്ചു. ഏറ്റവും വിജയകരമായ കമ്പനികള്‍ അവരുടെ ശരിയായ പങ്ക് കൊടുത്തില്ലെങ്കില്‍ നമ്മുടെ അഗ്നിശമന ജോലിക്കാര്‍ക്ക്, നമ്മുടെ പട്ടാളക്കാര്‍ക്ക്, നമ്മുടെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നാം എങ്ങനെ ശമ്പളം കൊടുക്കും. വളരെ എളുപ്പം. അത്രക്ക് വിജയകരമല്ലാത്ത കമ്പനികള്‍ക്ക് അവരുടെ ശരിയായ പങ്കിനേക്കാള്‍ കൂടുതല്‍ നികുതി അടക്കേണ്ടതായി വരും. അലെക്സാ അത് നല്ല കാര്യമാണോ? കഴിഞ്ഞ 19 മാസങ്ങളായി വാള്‍മാര്‍ട്ടിന്റെ മൊത്തം മൂലധനശേഖരണത്തിന്റെ അത്ര തന്നെ ആമസോണ്‍ കൂട്ടിച്ചേര്‍ത്തു എന്ന യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണിത്.

ആരുടെ തെറ്റാണതിത്? അത് നമ്മുടെ തെറ്റാണ്. ഈ കമ്പനികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള നട്ടെല്ലില്ലാത്ത നിയന്ത്രണാധികാരികളെ നാം തെരഞ്ഞെടുക്കുന്നു. ഫേസ്‌ബുക്ക് EU നിയന്ത്രണാധികാരികളോട് കള്ളം പറഞ്ഞു, “ഞങ്ങളുടെ കേന്ദ്ര തട്ട് (platform) ഉം ഏറ്റെടുക്കാന്‍ പോകുന്ന WhatsApp മായി ഡാറ്റ പങ്കുവെക്കുന്നത് ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. ലയനം അംഗീകരിക്കു.” അവര്‍ ലയനത്തിന് അംഗീകാരം കൊടുത്തു. പിന്നീട് അവര്‍ അത് കണ്ടുപിടിച്ചു. EU പറയുന്നു, “എന്നോട് കള്ളം പറഞ്ഞു എന്ന് തോന്നുന്നു. ഞങ്ങള്‍ 12 കോടി ഡോളര്‍ പിഴ ചാര്‍ത്തുന്നു.” അത് 1900 കോടി ഡോളര്‍ ലയന കരാറിന്റെ 0.6% ആണ്. ലയനം വിജകരമാകുമോ എന്നതിന് വേണ്ടി മാര്‍ക്ക് സക്കര്‍ബക്കിന് ഒരു ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നെങ്കിലോ?

മല്‍സരാധിഷ്ഠിതമല്ലാത്ത സ്വഭാവം. 250 കോടി ഡോളറിന്റെ പിഴ. 300 കോടി ഡോളറിന്റെ പണമൊഴുക്ക്. ഗൂഗിളിന്റെ ബാലന്‍സ്ഷീറ്റിലെ 3% പണം. നാം ഈ കമ്പനികളോട് പറയുന്നു, “ഒഹരിഉടമകളാല്‍ നയിക്കുന്ന മിടുക്കന്‍ കാര്യം എന്നത് കള്ളം പറയുക, പറ്റിക്കുക.” ഒരു മണിക്കൂറിന് 100 ഡോളര്‍ വില വരുന്ന ഒരു മീറ്ററില്‍ നിന്ന് 25-സെന്റിന്റെ പാര്‍ക്കിങ് പിഴയാണ് നാം കൊടുക്കുന്നത്. മിടുക്കന്‍ കാര്യമമെന്നത് കള്ളം പറയുക എന്നതാണ്. തൊഴില്‍ നാശം! രണ്ട് Macyക്ക് ആമസോണിന് ഒരാള്‍ മതി. ഈ വര്‍ഷം അവര്‍ അവരുടെ ബിസിനസ് 2000 കോടി ഡോളര്‍ വികസിപ്പിച്ചാല്‍, അതവര്‍ ചെയ്യും, നമുക്ക് 53,000 ക്യാഷ്യര്‍മാരേയും ഗുമസ്തരേയും നഷ്ടപ്പെടും. ഇത് അസാധാരണമായതല്ല. ഇതാണ് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം സംഭവിക്കുന്നത്. ഇതില്‍ ഇത്രക്ക് നല്ല കമ്പനികളെ നാം ഇതുവരെ കണ്ടിട്ടില്ല. അത് ഒരു യാങ്കീ സ്റ്റേഡിയം നിറയെയുള്ള ജോലിക്കാരാണ്. മാധ്യമങ്ങളില്‍ ഇത് ഏറ്റവും മോശമാണ്. ഈ വര്‍ഷം ഫേസ്‌ബുക്കും ഗൂഗിളും അവരുടെ ബിസിനസ് 2200 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചാല്‍, അതവര്‍ ചെയ്യും, നമുക്ക് 150,000 creative directors, planners, copywriters തുടങ്ങിയവരെ നഷ്ടമാകും. രണ്ടര യാങ്കീ സ്റ്റേഡിയം നിറക്കാനുള്ള ജോലിക്കാരാണ് അത്. നമുക്ക് പറയാം, “നമുക്ക് തൊഴിലില്ല, ആമസോണിനോട് കടപ്പാട്.”

നമുക്ക് കിട്ടുന്ന വാര്‍ത്തകളില്‍ കൂടുതലും സാമൂഹ്യ(വിരുദ്ധ) മാധ്യമ ഫീഡുകളില്‍ നിന്നാണ് വരുന്നത്. ആ സാമൂഹ്യ(വിരുദ്ധ) മാധ്യമ ഫീഡുകളില്‍ നിന്ന് വരുന്ന വാര്‍ത്തകളില്‍ കൂടുതലും … കള്ള വാര്‍ത്തകളാണ്.

അവരുടെ പ്രതിരോധം: “ഫേസ്‌ബുക്ക് ഒരു മാധ്യമ കമ്പനിയല്ല. അത് ഒരു സാങ്കേതികവിദ്യ കമ്പനിയാണ്.” നിങ്ങള്‍ ആദ്യത്തെ ഉള്ളടക്കം സൃഷ്ടിച്ചു. നിങ്ങള്‍ക്ക് ആദ്യത്തെ ഉള്ളടക്കം കിട്ടാനായി നിങ്ങള്‍ സ്പോര്‍ട്സ് ലീഗുകള്‍ക്ക് പണം കൊടുത്തു. നിങ്ങള്‍ അതിന്റെ മേലെ പരസ്യങ്ങള്‍ കൊടുത്തു. — ഭൂം! — നിങ്ങളൊരു മാധ്യമ കമ്പനിയാണ്. “ഞങ്ങളൊരു മാധ്യമ കമ്പനിയല്ല” എന്ന ഈ കള്ളം ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ Sheryl Sandberg ആവര്‍ത്തിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന്റെ celebrity യും സ്വാധീനവും തുറന്ന് സ്വീകരിക്കുന്നതില്‍ ഫേസ്‌ബുക്കിന് ഒരു മടിയും ഇല്ല. പക്ഷേ മാധ്യമങ്ങളുടെ ഉത്തരവാദിത്തം എന്നതിനോട് allergic ഉം ആണ്. McDonald’s ന്റെ കാര്യം ഒന്ന് ആലോചിക്കുക. അവരുടെ ബീഫ് 80% ഉം കള്ളത്തരമാണെങ്കില്‍, അത് നമുക്ക് മസ്തിഷ്കവീക്കം(encephalitis) നല്‍കുന്നുവെങ്കില്‍ നാം ഭീകരമായ തീരുമാനമാണ് എടുക്കുന്നത്. നാം പറയും, “McDonald’s, ഞങ്ങള്‍ കഷ്ടപ്പാടിലാണ്!” അവര്‍ പറയുന്നത്, “നില്‍ക്ക്, നില്‍ക്ക് — ഞങ്ങള്‍ ഫാസ്റ്റ് ഫുഡ്ഡ് ഹോട്ടലല്ല. ഞങ്ങള്‍ ഫാസ്റ്റ് ഫുഡ്ഡ് പ്ലാറ്റ്ഫോം മാത്രമാണ്.”

ഈ കമ്പനികളും CEOsഉം നിയോണ്‍-നീല പിങ്ക് മഴവില്ലും നീല പുതപ്പും ഒക്കെ തന്നത്താനെ പുതച്ച് ഓരോ ദിവസവും അവരുടെ സ്വന്തം സ്വഭാവങ്ങളില്‍ നിന്ന് മാന്ത്രികന്റെ വേല സൃഷ്ടിക്കുന്നു. Darth Vader ന്റേയും Ayn Rand ന്റേയും കുഞ്ഞുങ്ങളേക്കാള്‍ കൂടുതല്‍ സൂചിപ്പിക്കുന്നതാണ് അത്. എന്തുകൊണ്ട്? കാരണം പുരോഗമനവാദികളായ നാം നല്ലവരാണ് പക്ഷേ ദുര്‍ബലരാണ്. തോക്ക് കൈവശം വെക്കാനുള്ള അവകാശത്തിനോ ഗര്‍ഭഛിദ്ര വിരുദ്ധതയുടേതോ ഒരു പുസ്തകം Sheryl Sandberg എഴുതിയാല്‍ അവര്‍ Sheryl നെ Cannes ലേക്ക് കൊണ്ടുപോകുമോ? ഇല്ല. അവരുടെ പുരോഗമന മൂല്യങ്ങളെ ഞാന്‍ സംശയിക്കുകയല്ല. എന്നാല്‍ അവര്‍ ഓഹരിയുടമകളുടെ മൂല്യത്തിന് പുറത്താണ് നില്‍ക്കുന്നത്. അവര്‍ പുരോഗമനവാദികളെ ദുര്‍ബലരായി കാണുന്നു. അവര്‍ വളരെ നല്ലവരാണ് — മൈക്രോസോഫ്റ്റിനെ ഓര്‍ക്കുന്നില്ലെ? അവരെ നല്ലവരായി കാണുന്നുല്ല. ഇപ്പോഴത്തെ നിയന്ത്രണാധികാരികളെക്കാള്‍ വളരെ മുമ്പ് തന്നെ നിയന്ത്രണാധികാരികള്‍ ഇടപെട്ടു. അവര്‍ ഒരിക്കലും ഈ നല്ല നല്ല ആള്‍ക്കാര്‍ക്കെതിരെ ഇടപെടില്ല.

ഇന്ന് രാത്രി ഒരു വിമാനത്തില്‍ കയറും. റോയ് എന്ന് പേരുള്ള TSAക്കാരന്‍ എന്നെ അപമാനിക്കുന്നു. വീട്ടിലേക്കുള്ള വഴിയില്‍ എന്നെ ഒരു DUI ആയി സംശയിക്കപ്പെട്ടാല്‍ എന്റെ ആളില്‍ നിന്ന് രക്തം എടുക്കപ്പെടും. [നേരിടം – വിവര്‍ത്തനം ശരിയാണോ എന്ന് സംശയമുണ്ട്. നമുക്ക് മനസിലാകാത്ത അമേരിക്കയിലെ പല സന്ദര്‍ഭങ്ങളാണ് ഇവിടെ പറയുന്നത്. ക്ഷമിക്കുക.] എന്നാല്‍ കാത്തിരിക്കുക! iPhone ല്‍ അടിക്കാന്‍ വരട്ടെ. അത് വിശുദ്ധമാണ്. ഇതാണ് നമ്മുടെ പുതിയ കുരിശ്. അത് iPhone X ആകാന്‍ പാടില്ല. അതിനെ വിളിക്കേണ്ടത് “iPhone കുരിശ്” എന്നാണ്. നമുക്ക് നമ്മുടെ മതം ഉണ്ട്. അത് ആപ്പിള്‍ ആണ്. നമ്മുടെ യേശുക്രിസ്തു സ്റ്റീവ് ജോബ്സ് ആണ്. നമ്മുടെ വ്യക്തി, നമ്മുടെ വീട്, നമ്മുടെ കമ്പ്യൂട്ടര്‍ അതിനെ ഒക്കെക്കാള്‍ കൂടുതല്‍ പുണ്യമാണെന്ന് നാം തീരുമാനിച്ചു. യൌവ്വനത്തിന്റേയും കണ്ടുപിടുത്തങ്ങളുടെ മൊത്തം മൂര്‍ത്തിപൂജയുടേയും കാര്യത്തില്‍ നാം മൊത്തത്തില്‍ നിയന്ത്രണം ഇല്ലാത്തവരായി. നാം അള്‍ത്താര കഥാപാത്രങ്ങളേയോ, ദയാലുതയേയോ, ആരാധിക്കാത്തവരായി. പകരം കണ്ടുപിടുത്തങ്ങളേയും ഓഹരിഉടമകളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നവരേയും ആരാധിക്കുന്നവരായി.

കമ്പോളത്തില്‍ ആമസോണ്‍ വളരേറെ ശക്തമായി. അതിന് Jedi മനസ് വേലകള്‍ നടത്താനാകും. വെറുതെ നോക്കുന്നത് വഴി തന്നെ അതിന് മറ്റ് വ്യവസായങ്ങളെ നശിപ്പിക്കുന്നത് തുടങ്ങാനാകും. Nike പ്രഖ്യാപിച്ചു, അവര്‍ ആമസോണിലൂടെ വിതരണം നടത്തുമെന്ന്. അവരുടെ ഓഹരി വില ഉയര്‍ന്നു. മറ്റെല്ലാ ചെരുപ്പ് കമ്പനികളുടേയും ഓഹരി വില താഴ്ന്നു. ആമസോണിന്റെ ഓഹരിവില വര്‍ദ്ധിക്കുമ്പോള്‍ ബാക്കിയുള്ള ചില്ലറക്കച്ചവട ഓഹരി വില താഴും. കാരണം ആമസോണിന് ഗുണകരമായത് ബാക്കിയെല്ലാവര്‍ക്കും ദോഷകരമാണെന്ന് ആളുകള്‍ കരുതുന്നു. അവര്‍ Whole Foods നെ ഏറ്റടുത്തപ്പോള്‍ സാല്‍മണിന്റെ വില 33% കുറച്ചു. അവര്‍ Whole Foods നെ ഏറ്റടുക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ അത് സംഭവിക്കുന്നത് വരെയുള്ള കാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ pure-play grocer ആയ Kroger ന് മൂന്നിലൊന്ന് വില നഷ്ടപ്പെട്ടു. കാരണം Kroger നെക്കാള്‍ പതിനൊന്നിലൊന്ന് വലിപ്പമുള്ള ഒരു പലചരക്ക് കടയെ ആമസോണ്‍ വാങ്ങി.

ഞാന്‍ വളരെ ഭാഗ്യമുള്ള ആളാണ്. Whole Foods നെ ആമസോണ്‍ വാങ്ങുമെന്ന് ആഴ്ചക്ക് മുമ്പേ ഞാന്‍ പ്രവചിച്ചിരുന്നു. ഞാന്‍ പൊങ്ങച്ചം പറയുകയല്ല. ഞാന്‍ മാധ്യങ്ങളില്‍ പറഞ്ഞതാണ്. അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. ശതകോടിക്ക് മേലെയുള്ള ഒരു ഏറ്റെടുക്കല്‍ അവര്‍ നടത്തയിട്ടില്ലായിരുന്നു. ആളുകള്‍ ചോദിച്ചു, “നിങ്ങള്‍ക്കിത് എങ്ങനെ അറിയാമായിരുന്നു?” ഈ ശ്രദ്ധേയമായ സദസിനോട് ഞാന്‍ ആ രഹസ്യം പറയാം. ഞാന്‍ എങ്ങനെ അത് അറിഞ്ഞു? എങ്ങനെയാണ് ഞാന്‍ അത് അറിഞ്ഞത് എന്ന് നിങ്ങളോട് പറയാന്‍ പോകുകയാണ്. ഞാന്‍ അലക്സ(Alexa)യോട് എല്ലാ കാര്യവും ചോദിക്കും. എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ ശ്രമിക്കും.

(Scott Galloway)അലെക്സാ, whole milk വാങ്ങൂ.

(Alexa) എനിക്ക് whole പാലിനെക്കുറിച്ച് ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ ഷോപ്പിങ് ലിസ്റ്റില്‍ ഹോള്‍ മില്‍ക്കിനെ കൂട്ടിച്ചേര്‍ക്കുന്നു.

SG: പിന്നീട് ഞാന്‍ ചോദിച്ചു,

(SG) അലെക്സാ, ഓര്‍ഗാനിക് ആഹാരം വാങ്ങൂ.

(Alexa) ഓര്‍ഗാനിക് ആഹാരത്തിന്റെ ഏറ്റവും മുകളിലെ തെരയല്‍ ഫലം Plum Organics baby food, ഏത്തപ്പഴം, pumpkin, നാല് ഔണ്‍സ് വീതമുള്ള 12-പാക്കറ്റ്. അതിന് 15 ഡോളര്‍ മൊത്തം വേണം. നിങ്ങളത് വാങ്ങാനാഗ്രഹിക്കുന്നുവോ?

SG: പിന്നെ സാധാരണ പോലെ എന്റെ പ്രായം വെച്ച്, ഞാന്‍ ആശയക്കുഴപ്പത്തിലായി.

(SG) അലക്സാ, ഹോള്‍ ഫുഡ്സ് വാങ്ങൂ.

(Alexa) ഞാന്‍ ഇതിനകം തന്നെ ഹോള്‍ ഫുഡ്സിന്റെ ഓഹരികള്‍ 42 ഡോളര്‍ വെച്ച് വാങ്ങി. നിങ്ങളുടെ American Express ല്‍ 1370 കോടി ഡോളര്‍ ചുമത്തുകയും ചെയ്തു.

SG: എനിക്ക് തോന്നുന്നത് ഇത് തമാശയാണെന്നാണ്.

(ചിരി)

നാം ഈ കമ്പനികളെ വ്യക്തിപരമാക്കി (personified). ജീവിതത്തിലും ബന്ധങ്ങളിലും ചെറിയ കാര്യങ്ങള്‍ കാരണം ശരിക്കും ദേഷ്യം വരുന്ന ചില ആളുകളെ പോലെ നിങ്ങള്‍ നിങ്ങളോടെ ചോദിക്കണം, “എന്താണിവിടെ സംഭവിക്കുന്നത്? സാങ്കേതികവിദ്യയില്‍ നാം എന്തുകൊണ്ടാണ് ഇത്രയേറെ അസംതൃപ്തരായത്?” അത് ഒരു ശതമാന ഓഹരിഉടമ മൂല്യം വര്‍ദ്ധിപ്പിക്കണമെന്ന ഉദ്യമവും 99% മാനവരാശിയുടെ മെച്ചപ്പെടുത്തലില്‍ സാങ്കേതികവിദ്യ വഹിക്കുന്ന പങ്കും തമ്മിലുള്ള അനുപാതം തരിച്ചിട്ടിരിക്കപ്പെട്ടിരിക്കുകയാണ് എന്ന് എനിക്ക് തോന്നുന്നു. മാനവരാശിക്ക് പകരം നാം ഇപ്പോള്‍ ഓഹരി മൂല്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

മാന്‍ഹാറ്റന്‍ പദ്ധതിക്ക് വേണ്ടി ഒരു ലക്ഷം പേര്‍ ഒത്തുചേര്‍ന്നു. ലോകത്തെ രക്ഷപെടുത്തി. സാങ്കേതികവിദ്യ ലോകത്തെ രക്ഷിച്ചു. യുദ്ധത്തിന്റെ സമയത്ത് ലണ്ടനില്‍ താമസിച്ചിരുന്ന എന്റെ അമ്മ നാല് വയസുകാരിയ യഹുദയായിരുന്നു. ആറ്റത്തെ മുറിക്കുന്ന മല്‍സരത്തില്‍ നാം വിജയിച്ചില്ലായിരുന്നെങ്കില്‍ അവള്‍ അതിജീവിക്കുമായിരുന്നോ? സാദ്ധ്യതയില്ലായിരുന്നു. [എഡിറ്റര്‍: ഇത് കള്ളമാണ്. അണുബോംബ് പൊട്ടിക്കുന്നതിന് മുമ്പ് തന്നെ നാസികളും ജപ്പാനും പരാജയം സമ്മതിച്ചിരുന്നു. പുതിയ നാസികള്‍ ബോംബ് പൊട്ടിച്ചത് ലോകത്തെ മൊത്തം ഭയപ്പെടുത്താനാണ്] 25 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യവംശത്തിന്റെ എറ്റവും ശ്രദ്ധേയമായ നേട്ടം എന്ന് പറയാവുന്ന മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചു.

ഇന്ന് നമുക്ക് 700,000 ഏറ്റവും നല്ല, മിടക്കരായ ആളുകളുണ്ട്. ഇവര്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള മിടുക്കരായ ആളുകളാണ്. അവര്‍ slingshots നും squirt gun നും ഒക്കെ പകരം ലേസറുകൊണ്ട് കളിക്കും. അവര്‍ക്ക് ഇന്‍ഡ്യയുടെ GDP യുടെ അത്രയും വലിയ ബഡ്ജറ്റുണ്ട്. ഈ കമ്പനികളെ കഴിഞ്ഞ 10 വര്‍ഷമായി പഠിച്ചതില്‍ നിന്ന് അവരുടെ ലക്ഷ്യം എന്താണെന്ന് എനിക്കറിയാം. അത് ലോകത്തെ വിവരങ്ങള്‍ സംഘടിപ്പിക്കുന്നതാണോ? അത് നമ്മേ പരസ്പരം ബന്ധിപ്പിക്കുന്നതാണോ? അത് മനുഷ്യന്റെ മഹത്തായ സദാചാരം നിര്‍മ്മിക്കുന്നതാണോ? അല്ല. IQ മൂലധനത്തിന്റേയും സൃഷ്ടിപരതയുടേയും മഹത്തായ ശേഖരം നാം എന്തുകൊണ്ട് ഒന്നിച്ചുകൂട്ടി എന്ന് എനിക്കറിയാം. അവരുടെ ഏക ലക്ഷ്യം എന്നത്: നശിച്ച നിസാന്റെ മറ്റൊരു കാറ് വില്‍കയാണ്. [editor – ഇത് തെറ്റാണ്. മനുഷ്യനെ പുനര്‍സൃഷ്ടിക്കുക, ലോകത്തെ ഭരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പരസ്യം അതിനുള്ള ഒരു മറ മാത്രമാണ്]

എന്റെ പേര് Scott Galloway, ഞാന്‍ NYU ല്‍ പഠിപ്പിക്കുന്നു. താങ്കളുടെ സമയത്തിന് നന്ദി പറയുന്നു.

ഇതാണ് പ്രശ്നം. കുട്ടികളുടെ സ്വന്തം കുഴപ്പമല്ല. ലാഭത്തിനായുള്ള കമ്പനികളുടെ കുഴപ്പമാണ്. നമ്മുടെ ആത്മാവുകളുടെ അവസ്ഥയെക്കുറിച്ച് അവര്‍ക്ക് വ്യാകുലതകളില്ല. നാം വൃദ്ധരാകുമ്പോള്‍ നമ്മേ അവര്‍ ശുശ്രൂഷിക്കാനൊന്നും പോകുന്നില്ല. നാം നിര്‍മ്മിച്ചിരിക്കുന്ന ഈ സമൂഹം ഓഹരിഉടമകളുടെ മൂല്യങ്ങളെ എല്ലാറ്റിനും മുകളില്‍ സ്ഥാപിക്കുന്നതാണ്. അവര്‍ എന്ത് ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയത് പോലെ തന്നെയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ മറ്റ് ബിസിനസുകള്‍ സഹിക്കുന്ന അതേ സൂക്ഷ്മപരിശോധന ഇവരിലും നിര്‍ബന്ധപൂര്‍വ്വം നടപ്പാകാന്‍ കഴിയുന്ന ആളുകളെ തെരഞ്ഞെടുത്ത് അവരെക്കൊണ്ട് അത് നമുക്ക് നടപ്പാക്കണം.

സ്ഥിതിവിവരക്കണക്ക് അടിസ്ഥാനത്തില്‍ ഈ കമ്പനികളുടെ നേതൃത്വം ഒരു ലക്ഷത്തിലധികം ജോലിക്കാരുള്ള മറ്റേതു കമ്പനികളേക്കാള്‍ നല്ലവരോ മോശക്കാരോ ആയവരല്ല. അവര്‍ ചീത്ത ആള്‍ക്കാരല്ല. ധാരാളം civic-minded മാന്യരായ നേതൃത്വം ഉണ്ട്. എന്നാല്‍ ഇതാണ് പ്രശ്നം: കമ്പോളത്തിലെ ഓഹരികളുടെ 90% നിങ്ങള്‍ നിയന്ത്രിക്കുമ്പോള്‍, അത് ഏത് രാജ്യത്തിന്റേയും പരസ്യ കമ്പോളത്തിനേക്കാള്‍ കൂടുതലാണ്. നിങ്ങള്‍ക്ക് പ്രധാനമായി ശമ്പളം കിട്ടുന്നതും, നിങ്ങളുടേയും കുടുംബത്തിന്റേയും നിങ്ങളുടെ ജോലിക്കാരുടേയും സാമ്പത്തിക സുരക്ഷിതത്വം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് കമ്പോള പങ്ക് വര്‍ദ്ധിപ്പിച്ചാണ്. നിങ്ങള്‍ക്ക് രക്ഷപെടാനാവില്ല. പകരം എല്ലാ ശക്തിയും ഉപയോഗിച്ച് അത് മുതലാക്കുക മാത്രമേ ചെയ്യാനാകൂ. അതാണ് നിയന്ത്രണങ്ങളുടെ അടിസ്ഥാനം. അധികാരം അഴിമതിയിലാഴ്ത്തു എന്ന ചരിത്രം മൊത്തമുള്ള സത്യസന്ധമായ കാര്യത്തിന്റെ അടിസ്ഥാനം. അവര്‍ ചീത്ത ആളുകളല്ല. അവരെ നിയന്ത്രണങ്ങള്‍ പൊട്ടിച്ച് പോകാന്‍ നാം അനുവദിച്ചു. [വ്യക്തികളുടെ പ്രശ്നമല്ല. വ്യവസ്ഥയുടെ പ്രശ്നമാണ്. എപ്പോഴും അത് ആവര്‍ത്തിക്കുന്നു.]

എല്ലാറ്റിനും മുകളില്‍ ഓഹരിഉടമകളുടെ മൂല്യം നേടിയെടുക്കുക എന്ന നമ്മള്‍ ചെയ്യുന്നത് പോലുള്ള ഒരു സ്ഥാപനം നടത്തുക വളരെ വിഷമമുള്ള കാര്യമാണ്. അവരെല്ലാം ലാഭേച്ഛയില്ലാത്തവരല്ല. ആളുകള്‍ അവിടെ പോയി ജോലിചെയ്യാന്‍ കാരണം അവര്‍ക്ക് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം നിര്‍മ്മിക്കണം എന്നതിനാലാണ്. അതാണ് ഏറ്റവും ആദ്യത്തേത്. നിങ്ങള്‍ വളരേധികം സാമ്പത്തിക ശക്തിയെ നിയന്ത്രിക്കുന്ന സ്ഥിതിയിലെത്തുമ്പോള്‍ നിങ്ങള്‍ എല്ലാ ആയുധങ്ങളും നിങ്ങളുടെ disposalന് ഉപയോഗിക്കും. അവര്‍ ചീത്തയാളുകളാണ് എന്ന് ഞാന്‍ കരുതുന്നില്ല. [editor: coersive law of competition makes their act bad. liberalism makes free them from guilt] സര്‍ക്കാരിന്റേയും ഉപഭോക്താക്കള്‍ എന്ന നിലയിലും അധികാരികളെ തെരഞ്ഞെടുക്കുന്നവരെന്ന നിലയിലും നമ്മുടേയും കടമ ഇവിടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണെന്ന് എനിക്ക് തോന്നുന്നു [editor:Capital cannot abide to a barrier ]. നാം അവര്‍ക്ക് എല്ലാ അനുമതിയും കൊടുത്തിരിക്കുകയാണ്. കാരണം അവര്‍ വളരേറെ ഭ്രമിപ്പിക്കുന്നതാണ്.

— സ്രോതസ്സ് ted.com | Scott Galloway

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )