35 ക്രിമിനല്‍ കേസുകളുടെ ഭാഗമായ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പേരില്‍ തുടങ്ങിയ അകൌണ്ടുകള്‍ മരവിപ്പിക്കണമെന്ന് ഹൈദരാബാദിലെ സെബര്‍ ക്രൈം വിഭാഗം റിസര്‍വ്വ് ബാങ്കിന് എഴുതി. മിക്ക വ്യാജ അകൌണ്ടുകളും തുടങ്ങിയത് Delhi, North East, Uttar Pradesh, Bihar, Jharkhand എന്നിവിടങ്ങളില്‍ നിന്നാണ്. അവിടെ നിന്നാണ് ഈ സൈബര്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നതും തൊഴില്‍ തട്ടിപ്പ്, കാര്‍ഡ് തട്ടിപ്പ്, ഇന്‍ഷുറന്‍സ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്നുള്ള പണം നിക്ഷേപിക്കുന്നതും.
“വ്യാജ ആധാര്‍ കാര്‍ഡും കാശ്മീരോ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദൂര ജില്ലകളില്‍ നിന്നുള്ള മറ്റ് KYC രേഖകളും ഉപയോഗിച്ചാണ് മിക്ക അക്കൌണ്ടുകളും തുറന്നിരിക്കുന്നത്. കപടമായ ആളുകളുടെ പേരില്‍ ഇത്തരത്തിലെ ഏറ്റവും കൂടുതല്‍ അകൌണ്ട് State Bank of India യില്‍ ആണ്. രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിള്‍ നിന്നുള്ള വിലാസത്തിലെ അക്കൌണ്ടുകള്‍ വളരെ കുറവാണ്. മറ്റ് സ്ഥലങ്ങളില്‍ അകൌണ്ട് തുറക്കുന്നവര്‍ തെലുങ്കാനയിലേയും ഹൈദരാബാദിലേയും ആളുകളെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. 35 വ്യാജ അകൌണ്ടുകള്‍ തുറന്ന ബീഹാര്‍ ആസ്ഥാനമായ സംഘം ഇവിടുള്ള ആളുകളെ പറ്റിക്കുകയാണ്. കുറ്റം ചെയ്ത ജോലിക്കാര്‍ക്കെതിരെ നടപടിയുണ്ടാകും എന്ന് SBI, Andhra Bank, Axis Bank, ICICI Bank, മറ്റ് സ്വകാര്യ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്.”
— സ്രോതസ്സ് timesofindia.indiatimes.com | Mar 10, 2019
ആധാറിന്റെ ഏറ്റവും വലിയ പ്രശ്നമെന്തെന്നാല്‍ അതില്‍ നല്ലതേത് വ്യാജനേത് എന്ന് അറിയാന്‍ കഴിയില്ല എന്നതാണ്.
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.