പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും

കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ കൃഷി നിയമങ്ങള്‍ക്കെതിരെ തുടരുന്ന കര്‍ഷക സമരത്തിന് Adivasi Adhikar Rashtriya Manch പൂര്‍ണ്ണ പിന്‍തുണ ഡിസംബര്‍ 11 പ്രഖ്യാപിച്ചു. “എല്ലാ സംസ്ഥാനങ്ങളിലേയും, ജില്ലകളിലേയും, താലൂക്കുകളിലേയും തങ്ങളുടെ യൂണീറ്റുകള്‍ സ്വതന്ത്രമായി സംഘടിക്കുകയും ഈ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടനകളോട് ചേര്‍ന്ന് അവരവരുടെ സംസ്ഥാനങ്ങളില്‍ സംയുക്ത സമരം നടത്തണമെന്നും” അവര്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റ് കുത്തക മുതലാളിമാരുടെ അടിമത്തിലേക്ക് നയിക്കും. അത്തരത്തിലുള്ള അവസ്ഥയില്‍ ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികളായതിനാല്‍ ആദിവാസികള്‍ ആകും ഏറ്റവും ദുരിതം അനുഭവിക്കുക. അതുകൊണ്ട് പിന്തിരിപ്പന്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതുപോലെ Electricity Amendment Bill 2020 ഉം റദ്ദാക്കണം.

— സ്രോതസ്സ് newsclick.in | 11 Dec 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ