സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്.

ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.”

“പ്രവേശനത്തിന് വേണ്ടി ആധാര്‍ കാര്‍ഡ് ചോദിക്കുന്നത് നിയമത്തിന് അനുസരിച്ച് അല്ല,” എന്ന് ആധാര്‍ പരിപാടി നടപ്പാക്കുന്ന Unique Identification Authority of India (UIDAI) ഡിസംബര്‍ 2018 ന് ഇറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. ആധാര്‍ ഇല്ലാത്ത കാരണം കുട്ടികളുടെ പ്രവേശനം തടയരുത് എന്നും അവര്‍ പറഞ്ഞു.

— സ്രോതസ്സ് business-standard.com | Dec 9, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ