കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമായി സ്വീഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ “herd immunity” നയം ഒരു ദുരന്തമാണ് ഉത്പാദിപ്പിച്ചത്. സ്വീഡനിലെ ആശുപത്രികള്‍ കവിയുന്നു, മോര്‍ച്ചറികള്‍ നിറയുന്നു. അയല്‍ രാജ്യമായ നോര്‍വ്വേയും ഡന്‍മാര്‍ക്കും അടിയന്തിര സഹായം വാഗ്ദാനം ചെയ്തു. കോവിഡ്-19 കാരണം സ്വീഡനില്‍ 7,500 ല്‍ അധികം ആളുകള്‍ മരിച്ചു. വെറും ഒരു കോടി ആളുകളുള്ള രാജ്യമാണത്. നോര്‍വ്വേയുടേതും ഡന്‍മാര്‍ക്കിന്റേതും മൊത്തം ജനസംഖ്യയുടെ വെറും മൂന്നില്‍ രണ്ട് ജനസംഖ്യയേ സ്വീഡനിലുള്ളു എങ്കിലും നാല് മടങ്ങ് മരണമമാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ സംരക്ഷണവും സമ്പദ്‌വ്യവസ്ഥയും ആവശ്യവും എങ്ങനെ “തുലനത്തില്‍ കൊണ്ടുവരാന്‍” കഴിയും എന്നതിന് അമേരിക്കയിലെ മൂന്ന് പ്രമുഖ പത്രങ്ങളായ Wall Street Journal, the New York Times, Washington Post ഉം ധാരാളം അന്തര്‍ദേശീയ മാധ്യമങ്ങളും ഈ “സ്വീഡിഷ് മാതൃക” പ്രചരിപ്പിരുന്നു.
— സ്രോതസ്സ് wsws.org | 14 Dec 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.