ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല – പശുവില്‍ നിന്ന് വരുന്ന വെളുത്ത വസ്തു എന്താണെന്ന് അഞ്ചിലൊന്ന് കുട്ടികള്‍ക്ക് അറിയില്ല എന്ന് ഒരു സര്‍വ്വയില്‍ കണ്ടെത്തി. പ്രൈമറി സ്കൂൾ കുട്ടികൾക്ക് റൊട്ടി, പാൽ തുടങ്ങിയ അടിസ്ഥാന അവശ്യവസ്തുക്കളും ചോക്ലേറ്റ് പോലുള്ള ട്രീറ്റുകളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നതിന്റെ വിചിത്രമായ വിശ്വാസങ്ങള്‍ ഗവേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1,000 കുട്ടികളില്‍ നടത്തിയ ക്വിസില്‍ അഞ്ചിലൊന്ന് (21%) പേര്‍ക്ക് അറിയില്ല പാല്‍ പശുവില്‍ നിന്ന് വരുന്നതാണെന്ന്. പത്തിലൊന്ന് (11%) കുട്ടികള്‍ പാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വരുന്നതാണെന്ന് വിശ്വസിക്കുന്നു. ബ്രഡ്ഡ് ഫാമുകളില്‍ ഉണ്ടാകുന്നതാണെന്ന് അഞ്ചിലൊന്ന് (18%) കുട്ടികള്‍ വിശ്വസിക്കുന്നു. ചോക്ക്ലേറ്റും അവിടെയുണ്ടാകുന്നതാണ് എന്ന് പത്തിലൊന്ന് (11%) പേര്‍ വിശ്വസിക്കുന്നത്. പാലിനെക്കാള്‍ നല്ലത് സ്ക്വാഷ് ആണെന്ന് 6-11-വയസ് പ്രായമുള്ള മൂന്നിലൊന്നില്‍ കൂടുതല്‍ (36%)കുട്ടികള്‍ കരുതുന്നു. ഒരു ഗ്ലാസ് പാലിനേക്കാള്‍ പോഷക ഗുണം ഒരു ഗ്ലാസ് സ്ക്വാഷിനുണ്ടെന്ന് 6-7-വയസ് പ്രായമുള്ള ഏകദേശം പകുതി(43%) കുട്ടികളും കരുതുന്നു. പാല്‍ സഹകരണ സ്ഥാപനമായ Arla ആണ് ഈ ഗവേഷണം നടത്തിയത്. കുട്ടികളുടെ ഈ അറിവില്ലായ്മയോട് കൂട്ടിച്ചേര്‍ക്കുന്നതാണ് പത്തിലൊന്ന് (9%) കുട്ടികളും ഇതുവരെ ഒരു ഫാമിലും പോയിട്ടില്ല എന്ന കാര്യം.
— സ്രോതസ്സ് nottinghampost.com | 26 NOV 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.