മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന 50% വീട്ടുകാരേക്കാള്‍ ഇരട്ടി സമ്പത്ത് ശതകോടീശ്വരന്‍മാര്‍ക്കുണ്ട്. Federal Reserve ന്റെ 2020 Second Quarter Distribution of Financial Accounts കണക്ക് പ്രകാരം, മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ വിതരണം ഇങ്ങനെയാണ്: ഏറ്റവും മുകളിലത്തെ 1% ന് $34.23 ലക്ഷം കോടി ഡോളര്‍; മുകളിലത്തെ 90-99 percentile ന് 43.09 ലക്ഷം കോടി ഡോളര്‍; 50-90 percentile ന് $32.65 ലക്ഷം കോടി ഡോളര്‍; പിന്നെ ഏറ്റവും താഴത്തെ 50% ന് $2.08 ലക്ഷം കോടി ഡോളര്‍.
— സ്രോതസ്സ് inequality.org | Nov 26, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#classwar