ഫേസ്‌ബുക്ക് ജോലിക്കാര്‍ പോസ്റ്റുകള്‍ ഓരോന്നും മുദ്രയടിച്ച് വെക്കുന്നു

കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു.

ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര്‍ ഇവയെ തരംതിരിച്ചു.

അതില്‍ പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്‍ഫി, മൃഗം ആണോ? എന്താണ് സന്ദര്‍ഭം – ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് – ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ?

ഉപയോക്താക്കള്‍ എഴുതുന്നതിന്റെ തരം എങ്ങനെ മാറുന്നു എന്ന് മനസിലാക്കാനാണ് ഈ ജോലി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതില്‍ അത് കമ്പനിയെ സഹായിക്കുകയും കൂടുതല്‍ ഉപയോഗവും കൂടുതല്‍ പരസ്യ വരുമാനവും കിട്ടും. [ഓ എത്ര പാവം ന്യായം!]

പുറം കരാറായി Wipro Ltd ന് കൊടുത്ത ജോലി ചെയ്യുന്ന ധാരാളം ജോലിക്കാരാണ് ഇതിന്റെ വിശദ വിവരം നല്‍കിയത്. ഇന്‍ഡ്യന്‍ സ്ഥാപനത്തിന്റെ പകവീട്ടല്‍ നടപടി ഭയക്കുന്ന ജോലിക്കാര്‍ പേര് പറയാതെയാണ് ഈ വിവരങ്ങള്‍ കൊടുത്തത്. ഫേസ്‌ബുക്ക് പിന്നീട് ഈ പ്രൊജക്റ്റിന്റെ വിവരങ്ങള്‍ സമ്മതിച്ചു. ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ വിപ്രോ വിസമ്മതിച്ചു.

ഫേസ്‌ബുക്കിനുള്ള ഏകദേശം 200 ഓളം ഉള്ളടക്കിന് മുദ്ര ചാര്‍ത്തുന്ന പ്രൊജക്റ്റുകളിലൊന്നാണ് വിപ്രോയുടെ ജോലി. ആയിരക്കണക്കിന് ആളുകളേയാണ് അതിനായി ലോകം മുഴുവന്‍ നിയോഗിച്ചിട്ടുള്ളത് എന്ന് കമ്പനി ഉദ്യോഗസ്ഥര്‍ Reuters നോട് പറഞ്ഞു. ഉപയോക്താക്കളുടെ വാര്‍ത്താ ഫീഡുകളില്‍ എന്ത് പ്രത്യക്ഷപ്പെടുന്നു എന്ന് തീരുമാനിക്കുകയും മറ്റ് പല സേവനങ്ങള്‍ക്കും ആന്തരികമായ കൃത്രിമ ബുദ്ധിക്ക്(AI) ശക്തി വര്‍ദ്ധിപ്പിക്കാനും സോഫ്റ്റ്‌വെയറിനെ “പരിശീലിപ്പിക്കുക” എന്ന ലക്ഷ്യത്തോടുള്ളതാണ് മിക്ക പ്രൊജക്റ്റുകളും.

ഒരു വിനോദയാത്ര ചിത്രം കാണുമ്പോഴോ മരിച്ച ഒരു കുടുംബാംഗത്തെക്കുറിച്ച് ഓര്‍ക്കുന്ന ഒരു പോസ്റ്റ് കാണുമ്പോഴോ തങ്ങള്‍ക്ക് ജീവിതങ്ങളിലേക്ക് ഒരു ജാലകം കിട്ടുന്നു എന്ന് വിപ്രോ ജോലിക്കാര്‍ പറഞ്ഞു. സ്ക്രീന്‍ ഷോട്ടുകളും കമന്റുകളും ഉള്‍പ്പടെയുള്ള ചില പോസ്റ്റുകളില്‍ ഉപയോക്താക്കളുടെ പേരുകളും ഉണ്ടാകാം എന്ന് ഫേസ്‌ബുക്ക് സമ്മതിക്കുന്നുണ്ട്.

പ്രൊജക്റ്റ്

മനുഷ്യ ശക്തിയാല്‍ മുദ്രവെക്കുന്നത്, അതിനെ “data annotation” എന്നാണ് പറയുന്നത്, വളരുന്ന ഒരു വ്യവസായമാണ്. AI പരിശീലനത്തിനും മറ്റ് ലക്ഷ്യങ്ങള്‍ക്കും വേണ്ടി ഡാറ്റയെ മെരുക്കുകയാണ് ഇവിടെ.

Alphabet Inc ന്റെ Waymo പോലുള്ള സ്വയം-ഓടുന്ന കാര്‍ കമ്പനികള്‍ക്ക് അവരുടെ AIയെ പരിശീലിപ്പിക്കാനായുള്ള വീഡിയോകളിലെ ഗതാഗത വെളിച്ചത്തേയും കാല്‍നടക്കാരേയും തിരിച്ചറിയാനായി മുദ്രവെക്കലുകാരുണ്ട്. Amazon.com Inc പോലെ ശബ്ദ സഹായി വികസിപ്പിക്കുന്നവര്‍ ശബ്ദം തിരിച്ചറിയുന്ന AI യുടെ ശേഷി മെച്ചപ്പെടുത്താനായി ഉപഭോക്താക്കളുടെ ശബ്ദരേഖ annotate ചെയ്യാനായി ആളുകളെ വെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫേസ്‌ബുക്ക് Wipro പ്രൊജക്റ്റ് തുടങ്ങിയത്. ഇന്‍ഡ്യന്‍ സ്ഥാപനത്തിന് $40 ലക്ഷം ഡോളറിന്റെ കരാര്‍ കിട്ടി. അവര്‍ 260 മുദ്രയടിക്കാരുടെ (labelers) ഒരു സംഘത്തെ രൂപീകരിച്ചു. കഴിഞ്ഞ 5 വര്‍ഷത്തെ പോസ്റ്റുകളെ വിശകലനം ചെയ്യുന്ന ജോലി അവര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങി.

text അടിസ്ഥാനത്തിലെ status updates, പങ്കുവെക്കുന്ന ലിങ്കുകള്‍, സംഭവ പോസ്റ്റുകള്‍, Stories feature uploads, വീഡിയോകള്‍, ചിത്രങ്ങള്‍, ഫേസ്‌ബുക്കിന്റെ വിവിധ ആപ്പുകളില്‍ ഉപയോക്താക്കള്‍ കൊടുക്കുന്ന ചാറ്റുകളുടെ screenshots എന്നിവയില്‍ നിന്ന് random ആയി തെരഞ്ഞെടുത്തവ പരിശോധിക്കുന്നത് എന്ന് Wipro മുദ്രയടിക്കാരും ഫേസ്‌ബുക്കും പറയുന്നു. ആഗോളതലത്തിലെ ഫേസ്‌ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും ഉപയോക്താക്കളുടെ English, Hindi, Arabic ഉള്‍പ്പടെയുള്ള ഭാഷകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ആണത്.

കൃത്യത പരിശോധിക്കാനായി ഓരോന്നും രണ്ട് മുദ്രയടിക്കാരുടെ അടുത്ത് പോകുന്നു. സമ്മതമില്ലെങ്കില്‍ അത് മൂന്നാമത്തെയാളിന്റെ അടുത്ത് പോകും. പ്രതിദിനം ശരാശരി 700 എണ്ണം ഒരാള്‍ പരിശോധിക്കുന്നു എന്ന് ജോലിക്കാര്‍ പറഞ്ഞു. ശരാശരി ലക്ഷ്യം താഴ്ന്നതാണെന്ന് ഫേസ്‌ബുക്ക് പറഞ്ഞു.

ഇതേ പ്രൊജക്റ്റില്‍ Timisoara, Romania and Manila, Philippines എന്നിവിടങ്ങളില്‍ നിന്നുള്ള മുദ്രയടിക്കാരും ഉണ്ടെന്ന് ഫേസ്‌ബുക്ക് പറയുന്നു.

ഫേസ്‌ബുക്ക് വീഡിയോകളില്‍ sensitive വിഷയങ്ങളോ, അധാര്‍മ്മികമായ ഭാഷയോ ഉണ്ടോ എന്ന് എന്ന് താനും കുറഞ്ഞത് 500 സഹപ്രവര്‍ത്തകരും നോക്കുന്നുണ്ട് എന്ന് ഫേസ്‌ബുക്കിന്റെ മുദ്രവെക്കല്‍ പ്രൊജക്റ്റിന്റെ ഹൈദരാബാദിലെ Cognizant Technology Solutions Corp ന്റെ ഒരു ജോലിക്കാരന്‍ പറഞ്ഞു.

സ്വകാര്യ പോസ്റ്റുകള്‍

തങ്ങളുടെ ഡാറ്റ മുദ്രവെക്കുന്നതില്‍ നിന്ന് ഫേസ്‌ബുക്കിന്റെ ഉപയോക്താക്കള്‍ ഒഴുവാകാനുള്ള അവസരം നല്‍കുന്നില്ല.

Wiproയില്‍ പോസ്റ്റുകള്‍ പോസ്റ്റുകള്‍ പരിശോധിക്കുന്നു. പൊതുവായ പോസ്റ്റുകള്‍ മാത്രമല്ല സുഹൃത്തുക്കളുമായി സ്വകാര്യമായി പങ്കുവെക്കുന്ന പോസ്റ്റുകള്‍ പോലും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഫേസ്‌ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും പ്രവര്‍ത്തനങ്ങളുടെ സീമ പ്രതിഫലിപ്പിക്കുന്നു എന്ന് ഉറപ്പാക്കുന്നതാണ് ആ sample എന്ന് ഫേസ്‌ബുക്കിന്റെ ഡയറക്റ്റര്‍ ആയ Karen Courington പറഞ്ഞു.

— സ്രോതസ്സ് reuters.com | May 6, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )