“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്.
ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു.
43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും ദിവസം 30 രൂപ പഞ്ചായത്തുകള്‍ക്ക് കൊടുത്തിരുന്നു. വ്യക്തമാക്കാത്ത കാരണത്താല്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മിക്ക പഞ്ചായത്തിലും പണം വരുന്നത് നിന്നു.
ഉപേക്ഷിക്കപ്പെട്ട അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്നമാണ്. അവ ഹൈവേകളിലൂടെ സഞ്ചരിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്യുന്നു. കൃഷി ഭൂമിയില്‍ കടന്ന് വിളകള്‍ നശിപ്പിക്കുന്നു.
ഡിസംബര്‍ 17ന് Azamgarh ജില്ലയിലെ Devpur-Kamalpur ല്‍ ഒരു വിമുക്തഭടന്‍ ഒരു പശുവിനെ തന്റെ പാടത്തെ വിള നശിപ്പിച്ച ദേഷ്യത്തില്‍ വെടിവെച്ച് കൊന്നു. Arms Act ഉം പശുക്കളെ കൊല്ലുന്നതിനെ തടയുന്ന നിയമമായ Gowansh Nivaran Adhiyam പ്രകാരം Chunnu Lal എന്നയാളെ അറസ്റ്റ് ചെയ്തു. ശിക്ഷിച്ചാല്‍ അയാള്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
— സ്രോതസ്സ് telegraphindia.com | 21.12.20
ഫാസിസ്റ്റുകള്‍ക്ക് എല്ലാ കാര്യങ്ങളേയും ഒരു തര്‍ക്കവും അതിന് മേലെ ഒരു അക്രമവും ഉണ്ടാക്കി പൊതുജനശ്രദ്ധമാറ്റുക മാത്രമാണ് താല്‍പ്പര്യം. അവര്‍ക്ക് മുതലാളിമാരുടെ ആജ്ഞയോട് മാത്രമേ കടപ്പാടുള്ളു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.