2020 ജൂലൈ, ഓഗസ്റ്റില്‍ സര്‍ക്കാരിന്റെ ജോലിക്കാര്‍ NSO Group ന്റെ Pegasus spyware ഉപയോഗിച്ച് Al Jazeeraയിലെ 36 മാധ്യമപ്രവര്‍ത്തകര്‍, producers, anchors, executives എന്നിവരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ലണ്ടനിലെ Al Araby TV യിലെ ഒരു മാധ്യമപ്രവര്‍ത്തകന്റേയും ഫോണ്‍ ഹാക്ക് ചെയ്തു. iMessage ലെ KISMET എന്ന് വിളിക്കുന്ന ഒരു ദൌര്‍ബല്യത്തെ മുതലാക്കിയാണ് ഈ ആക്രമണം നടന്നത്. അന്നത്തെ ഏറ്റവും പുതിയ ആപ്പിള്‍ ഫോണ്‍ ആയ iPhone 11 നെ ഇത്തരത്തില്‍ ഹാക്ക് ചെയ്യാമായിരുന്നു. നാല് Pegasus ജോലിക്കാരാണ് ഹാക്കിങ്ങ് നടത്തിയത്. MONARCHY എന്ന അതിലൊരാള്‍ സൌദി അറേബ്യയാണെന്നും SNEAKY KESTREL എന്ന മറ്റൊരാള്‍ UAE ആണെന്നും കരുതുന്നു.
— സ്രോതസ്സ് citizenlab.ca | Dec 20, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.