അമേരിക്കയുടെ കോണ്‍ഗ്രസ് Joe Biden, Kamala Harris ന്റേയു തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി. പ്രസിഡന്റ് ട്രമ്പ് നടപ്പാക്കിയ അക്രമാസക്തമായ ജനക്കൂട്ടം അമേരിക്കയുടെ തലസ്ഥാന മന്ദിരമായ അമേരിക്കന്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ച് 14 മണിക്കൂറിന് ശേഷമാണിത്. ഈ വളയലിനെ ചില ജനപ്രതിനിധികള്‍ ഒരു അട്ടിമറിയായാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ജനക്കൂട്ടം ജനാലകള്‍ അടിച്ച് തകര്‍ത്തു, വാതിലുകള്‍ പൊളിച്ചു, ഭിത്തികളിലൂടെ ക്യാപ്പിറ്റോളിനകത്ത് കയറിക്കൂടി. അവര്‍ ക്യാപ്പിറ്റോള്‍ പോലീസിനെ ആക്രമിച്ചു. സ്പീക്കര്‍ Nancy Pelosi യുടെ ഉള്‍പ്പടെയുള്ളവരുടെ ഓഫീസുകള്‍ കൊള്ളയടിച്ചു. സെനറ്റ് ചേംബര്‍ ട്രമ്പ് അനുകൂലികള്‍ അക്രമികളോടൊപ്പം കൈയ്യേറി. അതില്‍ QAnon ഗൂഢാലോചന സിദ്ധാന്തക്കാരും ഉണ്ടായിരുന്നു. വെസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഏതാനും നിമഷങ്ങള്‍ക്ക് മുമ്പുവരെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓഫീസില്‍ അവര്‍ കയറി സെല്‍ഫികളെടുന്നു. ഒരു മനുഷ്യന്‍ വലിയ ഒരു Confederate കൊടിയുമായി ആണ് അകത്ത് കടന്നത്. മറ്റുരൊ മനുഷ്യന്റെ ഷര്‍ട്ടില്‍ “Camp Auschwitz” എന്ന് എഴുതിയിരുന്നു.
— സ്രോതസ്സ് democracynow.org | Jan 07, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.