റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്

മൂന്ന് വര്‍ഷം മുമ്പ് റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ് എന്ന് ഝാര്‍ഘണ്ഡിലെ 10 ജില്ലകളിലെ 3,901 വീടുകളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.

രേഖകളുടെ അടിസ്ഥാനത്തിലെ ഒരു അരിക്കല്‍ പ്രക്രിയ നടത്താനുള്ള തീവൃ തീരുമാനങ്ങളുടെ വിപത്തുകള്‍ അടിവരയിട്ട് പറയുന്നതാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പുതിയ പൌരത്വത്തെ സംബന്ധച്ച് സമാനമായ വ്യാകുലതള്‍ വരുന്ന സമയത്ത് തന്നെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കാരണം ധാരാളം മരണങ്ങള്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതിനാലുള്ള പട്ടിണിയുമായി ബന്ധപ്പെട്ടതായിരുന്നു. പട്ടിണി കൊണ്ട് ഒരു മരണവും നടന്നിട്ടില്ലെന്ന് പറഞ്ഞ് അന്നത്തെ BJP സര്‍ക്കാര്‍ അത് അംഗീകരിച്ചിരുന്നില്ല.

സാമ്പത്തിക ശാസ്ത്രജ്ഞരായ Karthik Muralidharan, Paul Niehaus, Sandip Sukhtankar നടത്തിയ ഝാര്‍ഘണ്ഡ് റിപ്പോര്‍ട്ട്, സാമ്പത്തിക ശാസ്ത്രജ്ഞരായ Abhijit Banerjee ഉം കഴിഞ്ഞ വര്‍ഷത്തെ നോബല്‍ സമ്മാന ജേതാവായ Esther Duflo ഉം ചേര്‍ന്ന് സ്ഥാപിച്ച Abdul Latif Jameel Poverty Action Lab (J-PAL) ന് വേണ്ടി നടത്തിയ ഒരു സര്‍വ്വേ അടിസ്ഥാനത്തിലുള്ളതാണ്.

റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളില്‍ വെറും 12% മാത്രമാണ് വ്യജമായിട്ടുണ്ടായിരുന്നത് എന്ന് “Identity verification standard in welfare programmes: Experimental evidence from India” എന്ന തലക്കെട്ടോടുള്ള ആ റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്ത് BJP അധികാരത്തിലുണ്ടായിരുന്ന 2016 ല്‍ തുടങ്ങിയ റദ്ദാക്കല്‍ പരിപാടി 2018 ല്‍ അവസാനിച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ നിയമസാധുതയില്ലാത്തതായിരിക്കും എന്ന് 2017 ല്‍ ഝാര്‍ഘണ്ഡ് ചീഫ് സെക്രട്ടറി Rajbala Verma പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 11.64 ലക്ഷം കാര്‍ഡുകള്‍ വ്യാജമാണെന്ന് ആ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ട് മാസം കഴിഞ്ഞ് ആ സംഖ്യ കുറച്ച് 6.96 ലക്ഷം എന്നാക്കി.

റദ്ദാക്കപ്പെട്ട കാര്‍ഡുകളില്‍ കൂടുതലും ശരിക്കുള്ളവരുടേതാണെന്ന് എന്ന് ആഹാര അവകാശ പ്രവര്‍ത്തകര്‍ മുന്നറീപ്പ് നല്‍കി. റദ്ദാക്കലിനെക്കുറിച്ച് അവരെ അറിയുക പോലും ചെയ്തിരുന്നില്ല. ബയോമെട്രിക് തിരിച്ചറിയലിലെ കുറ്റങ്ങള്‍ കാരണം ആ കാര്‍ഡുകള്‍ നീക്കംചെയ്യുകയായിരുന്നു.

ഈ വിവേചനമില്ലാത്ത റദ്ദാക്കല്‍ കാരണം ദുരന്തപരമായ പ്രത്യാഖ്യാതങ്ങള്‍ വരാന്‍ തുടങ്ങി.

സെപ്റ്റംബര്‍ 28, 2017 ന് Simdega ജില്ലയിലെ അതിദരിദ്രരായ കുടുംബത്തില്‍ നിന്നുള്ള സന്തോഷി കുമാരി എന്ന 11 വയസായ പെണ്‍കുട്ടി മരിച്ചു. സന്തോഷിയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതായിരുന്നു.

ഡിസംബര്‍ 2016 മുതല്‍ ജൂണ്‍ 2018 വരെയുള്ള ഝാര്‍ഘണ്ഡിലെ കുറഞ്ഞത് 18 മരണങ്ങളുടെ ഉത്തരവാദി പട്ടിണിയാണെന്ന് ആഹാര അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തതോ റേഷന്‍ കടകളിലെ സാങ്കേതിക പ്രശ്നങ്ങളോ ആണ് ഈ മരണങ്ങളില്‍ കൂടുതലും ഉണ്ടാക്കിയത്.

J-PAL പഠനത്തില്‍ 3,901 വീടുകളെ ആണ് പഠനവിധേയമാക്കിയത്. അതില്‍ 213 വീടുകളിലെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടിരുന്നു. sample വലിപ്പം വെച്ച് നോക്കുമ്പോള്‍ അത് 5.5% ആണ്.

10 ജില്ലകളില്‍ നിന്ന് ക്രമമില്ലാതെ തെരഞ്ഞെടുത്ത മൊത്തം കാര്‍ഡുകളുടെ എണ്ണം 2,449,610 ആയിരുന്നു. അതില്‍ 144,161 എണ്ണം 5.9% ആണ് റദ്ദാക്കപ്പെട്ടത്. sample size ശതമാനം പോലെ.

J-PAL സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ സര്‍വ്വേ നടത്തി. റേഷന്‍ കാര്‍ഡ് ഉടമകളുടെ വാസ്തവം ഉറപ്പാക്കി.

213 കാര്‍ഡുകളില്‍ 26 എണ്ണം മാത്രമായിരുന്നു വ്യാജം (സാമ്പിള്‍ ആയി എടുത്ത 3,901 ല്‍). അതായത് റദ്ദാക്കപ്പെട്ട കാര്‍ഡുകളില്‍ 12.2% മാത്രമാണ് വ്യാജം. 87.8% കാര്‍ഡുകളും ശരിയായ കാര്‍ഡുകളായിരുന്നു.

“ഈ (J-PAL) പഠനം കാണിക്കുന്നത് ഏതാണ്ട് 90% റദ്ദാക്കിയ കാര്‍ഡുകളും വ്യാജമല്ല എന്നാണ്. അത് സര്‍ക്കാരിന്റെ അവകാശവാദത്തിന് എതിരാണ്,” Right to Food Campaign ന്റെ Asharfi Nand Prasad പറഞ്ഞു.

റദ്ദാക്കിയ കാര്‍ഡുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം എന്നും തുടര്‍ന്നുള്ള റദ്ദാക്കല്‍ അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. റേഷന്‍ കാര്‍ഡ് റദ്ദാക്കണമെന്നുണ്ടെങ്കില്‍ അതിന് സുതാര്യമായ പ്രക്രിയ സര്‍ക്കാര്‍ ഈ കാര്യത്തില്‍ എടുക്കണം. സംശയാസ്പദമായ കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് കൊടുക്കണം. അവര്‍ക്ക് സ്വയം പ്രതിനിധീകരിക്കാനുള്ള അവസരം കൊടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jamshedpur East ല്‍ നിന്നുള്ള സ്വതന്ത്ര MLA ആയി പിന്നെ BJP നേതാവായ Saryu Roy ആയിരുന്നു ഈ കാര്‍ഡുകള്‍ റദ്ദാക്കിയ സമയത്ത് സംസ്ഥാന food and civil supplies മന്ത്രി. റദ്ദാക്കല്‍ പരിപാടിയെ താന്‍ എതിര്‍ത്തു എന്ന് റോയ് പറയുന്നു.

— സ്രോതസ്സ് telegraphindia.com | Achintya Ganguly | 21.02.20

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ