63.5 കോടി വര്‍ഷം മുമ്പ് ഹിമയുഗത്തിന്റെ അവസാനം ഉണ്ടായ ഫംഗസ് പോലുള്ള microfossil ന്റെ അവശിഷ്ടങ്ങള്‍ Virginia Tech, Chinese Academy of Sciences, Guizhou Education University, University of Cincinnati എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഏറ്റവും പഴക്കമുള്ള terrestrial ഫോസില്‍ ആണിത്. ഏറ്റവും പഴക്കമുള്ള ഡൈനസോറിന്റെ ഫോസിലിനെക്കാള്‍ മൂന്നിരട്ടി പഴക്കമുള്ളതാണ് ഈ ഫോസില്‍. ജനുവരി 28 ന്റെ Nature Communications ല്‍ ഈ പഠന റിപ്പോര്‍ട്ട് വന്നു. തെക്കന്‍ ചൈനയിലെ Doushantuo Formation ന്റെ ഏറ്റവും അടിയിലെ sedimentary dolostone പാറകളിലാണ് ഈ ഫോസില്‍ കണ്ടെത്തിയത്.
— സ്രോതസ്സ് Virginia Tech | Jan 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.