തങ്ങളുടെ ജീവിതം ഭീഷണിയിലാണെന്ന് പറഞ്ഞ് കയറ്റുമതിക്കാര്‍ കേന്ദ്ര ലണ്ടനിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തി. ബ്രിട്ടണിന്റെ ബ്രക്സിറ്റ് മാറ്റ കാലം ഈ മാസം അവസാനിക്കാന്‍ പോകുന്നതിനിടക്ക് പച്ച മല്‍സ്യവും കടല്‍ ആഹാരവും കയറ്റുമതിചെയ്യുന്നവര്‍ അതിര്‍ത്തി നിയന്ത്രങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. അവരുടെ കാരണമല്ലാതായി ഉണ്ടാകുന്ന വൈകലുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അധികം വരുന്ന കടലാസ് പണികള്‍ കാരണം ചീത്തയാകുന്നതിന് മുമ്പ് യൂറോപ്പിലേക്ക് പച്ച ആഹാരം അയക്കുന്നതിന് കാലതാമസം എടുക്കുന്നതായി വ്യവസായ സംഘടനകള്‍ പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ തൊഴില്‍ നഷ്ടം ഉണ്ടാകും. Whitehall ലേക്ക് 20 ലോറികളുമായി നടത്തിയ പ്രകടനത്തില്‍ കോവിഡ്-ബന്ധപ്പെട്ട കുറ്റം 14 പേര്‍ ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ആരേയും അറസ്റ്റ് ചെയ്തില്ല.
— സ്രോതസ്സ് bbc.com | 18 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.