ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

മുസ്ലീം ഹാസ്യ കലാകാരനായ Munawar Faruqui, 29, നെ മൂന്ന് ആഴ്ചകളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം നടത്താത്ത ഒരു ഹാസ്യപരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കും എന്ന് ഊഹിച്ചാണ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ഇന്‍ഡോറിലെ ഒരു ചെറിയ ചായക്കടയില്‍ പരിപാടി നടത്താനായി Faruqui നെ വിളിച്ചു. അദ്ദേഹത്തിന് പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക ഹിന്ദു സംഘത്തിന്റെ നേതാവും പ്രാദേശിക BJP രാഷ്ട്രീയക്കാരന്റെ മകനുമായ Eklavya Singh Gaur ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം തടസപ്പെടുത്തി. കേസിന് ഒരു ആധാരവും ഇല്ല എന്ന് പോലീസ് സമ്മതിക്കുന്നു. “അദ്ദേഹം ഹിന്ദു ദൈവങ്ങളേയോ ആഭ്യന്തരമന്ത്രി അമിത് ഷായേയോ അപമാനിക്കുന്നതിന്റെ ഒരു തെളിവും ഇല്ല,” എന്ന് പോലീസ് ഇന്‍സ്പെക്റ്റര്‍ Kamlesh Sharma പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. Faruqi അത്തരം അഭിപ്രായം പറഞ്ഞോ ഇല്ലയോ എന്നതില്‍ “കാര്യമില്ല”, കാരണം അദ്ദേഹത്തിന് ആ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് Vijay Khatri പറഞ്ഞു. സര്‍ക്കാരിനെതിരോയെ ഹിന്ദുമതത്തിനെതിരേയോ വിമര്‍ശനമുന്നയിക്കുന്ന ഹാസ്യകലാകാരെ പോലീസ് കേസെടുക്കുന്നതില്‍ Faruqi നാലാമത്തെ ഹാസ്യകലാകാരനാണ്

— സ്രോതസ്സ് theguardian.com | 24 Jan 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ