അമേരിക്കയിലെ കൊറോണ വൈറസ് മഹാമാരിയില്‍ കറുത്തവരും ലാറ്റിനോകളും ഉയര്‍ന്ന തോതിലാണ് മരിക്കുന്നത്. വെള്ളക്കാരേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ഇവരിലെ വാക്സിനേഷന്‍ നടക്കുന്നത്. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 60% ല്‍ അധികം വാക്സിനേഷന്‍ നടന്നിട്ടുള്ളത് വെള്ളക്കാരിലാണ്. ലാറ്റിനോകളില്‍ 11.5% ഉം ഏഷ്യക്കാരില്‍ 6% ഉം കറുത്തവരില്‍ 5% ഉം വാക്സിനേഷന്‍ നടന്നു. 1.3 കോടി അമേരിക്കക്കാര്‍ക്ക് വാക്സിന്‍ നല്‍കിയ പരിപാടിയുടെ ആദ്യ മാസത്തിലെ ഡാറ്റ പരിശോധിച്ചാണ് CDC ഈ കണക്ക് പുറത്ത് വിട്ടത്. അവരില്‍ പകുതി പേരുടെ വംശീയ വിവരങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കോവിഡ്-19 കാരണം കറുത്തവരും ലാറ്റിനോകളും അടിസ്ഥാന തൊഴിലാളികളായതിനാല്‍ തൊഴില്‍ പരമായി ആനുപാതികമല്ലാത്ത അപകട സാദ്ധ്യതയാണ് അനുഭവിക്കുന്നത്.
— സ്രോതസ്സ് democracynow.org | Feb 02, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#classwar