നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും

താന്‍ CEO സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ആമസോണ്‍ സ്ഥാപകന്‍ Jeff Bezos പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം മുതല്‍ executive chairman എന്ന സ്ഥാനം ആയിരിക്കും വഹിക്കാന്‍ പോകുന്നത്. ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനക്കാരനില്‍ നിന്ന് പടര്‍ന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യം ആയി ആമസോണിനെ മാറ്റിയ മൂന്ന് ദശാബ്ദങ്ങളിലെ ഭരണം അതോടെ ഉപേക്ഷിക്കുകയാണ്. കമ്പനിയുടെ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ്ങ് തലവനായ Andy Jassy ആകും ഇനി ആ സ്ഥാനം വഹിക്കാന്‍ പോകുന്നത്. എന്നാലും ബീസോസാവും കമ്പനിയുടെ ഏറ്റവും വലിയ ഓഹരിഉടമ. ഡയറക്റ്റര്‍ ബോര്‍ഡിലും ഉണ്ടാകും. ആമസോണ്‍ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യാ ഭീമന്‍മാരെ വിഭജിച്ച് ചെറുതാക്കണമെന്ന ആവശ്യം വര്‍ദ്ധിച്ച് വരുന്ന കാലത്താണ് ഈ വാര്‍ത്തയുണ്ടായിരിക്കുന്നത്. ആമസോണിന് ഇത്രയധികം സമ്പത്തും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയോ നമ്മുടെ ജനാധിപത്യമോ ശരിക്കും പ്രവര്‍ത്തിക്കില്ല എന്ന് Public Citizen വക്താവ് പറഞ്ഞു.

— സ്രോതസ്സ് democracynow.org | Feb 03, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ