കാലിഫോര്‍ണിയയിലെ തൊഴിലില്ലായ്മ പ്രതിസന്ധി വലുതാകുകയാണ്. ഡിസംബര്‍ 2019 മുതല്‍ “payroll തൊഴിലില്‍” ഇപ്പോഴും 14 ലക്ഷത്തിന്റെ കുറവുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കണക്കാക്കാതെയാണിത്. തൊഴിലില്ലായ്മ സഹായത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വലിയ തുകയാണ് ചിലവാക്കുന്നത്. തൊഴിലില്ലായ്മ വേതനമായി സംസ്ഥാനം ചിലവാക്കിയത് വലിയ തുകയാണ്. മാര്‍ച്ച് 2020 – ജനുവരി 16, 2021 വരെ $11400 കോടി ഡോളര്‍ ചിലവാക്കി. ഈ സമയത്ത് 1.95 കോടി അപേക്ഷകള്‍ പരിശോധിച്ചു. 2010 ല്‍ അത് 38 ലക്ഷം ആയിരുന്നു. മഹാ മാന്ദ്യത്തിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ.
gig തൊഴിലാളികള്‍ക്കായുള്ള പുതിയ ഫെഡറല്‍ തൊഴിലില്ലായ്മ പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേങ്ങളില്ലാത്തതിനാല്‍ താറുമാറായി. ഒരു മുന്നൊരുക്കവും ഇല്ലായിരുന്നു. അപേക്ഷകരുടെ വ്യക്തിത്വം പെട്ടെന്ന് പരിശോധിക്കാനുള്ള വഴികളും ഇല്ലായിരുന്നു. തട്ടിപ്പ് വളരെ വലുതായിരുന്നു. ഓരോ റിപ്പോര്‍ട്ട് വരും തോറും അത് വലുതായി വന്നു.
കാലിഫോര്‍ണിയയുടെ “ഉറപ്പായ തട്ടിപ്പ് പണമടക്കലുകളില്‍” 95% ഉം ബന്ധപ്പെട്ടിരിക്കുന്നത് gig തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫെഡറല്‍ PUA (Pandemic Unemployment Assistance) പദ്ധതിയുമായാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഈ പദ്ധതി അന്തര്‍ദേശീയവും ദേശീയവുമായ കുറ്റകൃത്യ syndicates നടത്തുന്ന തട്ടിപ്പ് ബാധിച്ചതാണ് എന്ന് തൊഴില്ലായ്മ-വേതന തട്ടിപ്പ് രേഖയുടെ പുതിയ പതിപ്പില്‍ Employment Development Department (EDD) റിപ്പോര്‍ട്ട് ചെയ്തു.
ഈ കാലത്ത് നടന്ന 9.7% പണമടക്കലുകളും – ഏകദേശം $1100 കോടി ഡോളര്‍ – “വ്യാജ അവകാശങ്ങള്‍” അടിസ്ഥാനമായുള്ളതായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ EDD ഉറപ്പ് പറയുന്നു. ഈ പണമടക്കലുകള്‍ ഇപ്പോള്‍ “അന്വേഷണത്തിലാണ്” എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അവയിലെ വലിയൊരു ഭാഗം തട്ടിപ്പാണ് എന്ന് ഉറപ്പാകും.
കാലിഫോര്‍ണിയ നടത്തിയ ഒരു കൂട്ടം തട്ടിപ്പ് പണമടക്കലുകള്‍ മാത്രം $2000 കോടി ഡോളറില്‍ കൂടുതലാണ്.
— സ്രോതസ്സ് wolfstreet.com | Jan 26, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.