ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു

ക്രിപ്റ്റോ കറന്‍സിക്കായുള്ള “ഖനനം” ഊര്‍ജ്ജ-വിശപ്പുള്ളതാണ്. ഘനമുള്ള കമ്പ്യൂട്ടര്‍ കണക്കുകൂട്ടല്‍ മുതല്‍ ഇടപാടുകള്‍ പരിശോധിക്കുന്നത് വരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 121.36 ടെറാവാട്ട്-മണിക്കൂര്‍ (TWh) ആണ് അത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് എന്ന് Cambridge ലെ ഗവേഷകര്‍ പറയുന്നു. കറന്‍സിയുടെ മൂല്യം തകര്‍ന്നില്ലെങ്കില്‍ അത് താഴാനുള്ള സാദ്ധ്യതയില്ല. Bitcoin ന്റെ വൈദ്യുതോപയോഗത്തെ ഓണ്‍ലൈന്‍ ഉപകരണം റാങ്ക് കൊടുത്തിരിക്കുന്നത് Argentina (121 TWh)ക്കും, Netherlands (108.8 TWh) നും United Arab Emirates (113.20 TWh) നും മുകളിലാണ്. ഉടന്‍ തന്നെ അത് Norway (122.20 TWh)യെ മറികടക്കും. Bitcoin നില്‍ വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള വൈദ്യുത കാര്‍ കമ്പനിയായ ടെസ്‌ലയുടെ തീരുമാനം അവരുടെ പരിസ്ഥിതി സ്ഥാനത്തെ മോശമാക്കുന്നതാണ് എന്ന് വിമര്‍ശകര്‍ പറയുന്നു. 2020 ല്‍ Teslaക്ക് $150 കോടി ഡോളറിന്റെ പരിസ്ഥിതി സബ്സിഡി കിട്ടിയിരുന്നു. നികുതിദായകരുടെ പണമാണത്. അവര്‍ ആ $150 കോടി ഡോളര്‍ ബിറ്റ്കോയിനില്‍ നിക്ഷേപിച്ചു. അത് ഖനനം ചെയ്യുന്നത് കല്‍ക്കരിയില്‍ നിന്നുണ്ടാക്കുന്ന വൈദ്യുതികൊണ്ടാണ്. അതുകൊണ്ട് അവര്‍ക്ക് കൊടുത്ത സബ്സിഡി പരിശോധിക്കേണ്ട ഒന്നാണ്.

— സ്രോതസ്സ് bbc.com | Feb 9 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ