Chicago Tribune ഉള്‍പ്പടെയുള്ള പ്രധാന പ്രസിദ്ധീകരണം നടത്തുന്ന Tribune Publishing നെ പൂര്‍ണ്ണമായും വാങ്ങാനുള്ള ഒരു കരാറില്‍ hedge fund ആയ Alden Global Capital ഏര്‍പ്പെട്ടു. “കമ്പനിക്കും, തൊഴിലാളികള്‍ക്കും, ഓഹരിയുടമകള്‍ക്കും, നമ്മുടെ ജനാധിപത്യത്തിനും ഭീഷണിയായ ഒരു കരാറാണിത്. അസ്തി വരെ എല്ലാം മുറിച്ച് കളയുനന താല്‍ക്കാലിക ലാഭത്തില്‍ മാത്രമേ Alden ന് താല്‍പ്പര്യമുള്ളു. അവര്‍ക്ക് ഒരു ദീര്‍ഘകാല പദ്ധതിയില്ല. #SaveLocalNews.” എന്ന് NewsGuild ന്റെ പ്രസിഡന്റായ Jon Schleuss പറഞ്ഞു. എന്നാല്‍ The Baltimore Sun, Capital Gazette ഉള്‍പ്പടെയുള്ള ചില Tribune പത്രങ്ങളെ ഹോട്ടല്‍ ഉദ്യോഗസ്ഥനായ Stewart Bainum Jr സ്ഥാപിച്ച ഒരു സന്നദ്ധ സംഘടന വാങ്ങിയേക്കും.
— സ്രോതസ്സ് democracynow.org | Feb 17, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.