Little Rann of Kutch ന്റെ തുടക്കമായ ഗുജറാത്തിലെ Surendranagar ജില്ലയിലെ Kharagoda യില്‍ ഉപ്പ് കര്‍ഷകര്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയാണ്. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അവര്‍ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുന്നു. എല്ലാ വര്‍ഷവും നര്‍മ്മദയില്‍ നിന്നുള്ള അധിക ജലം ഈ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നു. വെള്ളം കയറുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഉപ്പുത്പാദനം 40% കുറഞ്ഞിരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.