കറുത്തവര്‍ കൂടുതല്‍ വായൂ മലിനീകരണം ഏല്‍ക്കുന്നു, ഒപ്പം കൂടിയ ഹൃദ്രോഗ തോതും മരണവും

വെള്ളക്കാരെക്കാള്‍ കൂടുതല്‍ വായൂമലിനീകരണം ഏല്‍ക്കുന്നത് കറുത്തവരാണ്. ഹൃദ്രോഗ തോതും മരണവും അവര്‍ക്ക് കൂടാന്‍ കാരണം അതിനാലാണ് എന്ന് American Heart Association ന്റെ ജേണലായ Arteriosclerosis, Thrombosis and Vascular Biology ല്‍ വന്ന പഠനം പറയുന്നു. വായൂ മലിനീകരണം ഏല്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും രക്തക്കുഴലുകള്‍ മോശമാക്കുകയും, ഹൃദ്രോഗവും മരണവും ഉണ്ടാക്കുന്നു. fine particulate matter (PM2.5) സ്ഥിരമായി ഏല്‍ക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയും മരണവും വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പു തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍, ഫാക്റ്ററികള്‍, വൈദ്യുതിനിലയങ്ങള്‍, തീ, second-hand പുക എന്നിവയില്‍ നിന്നാണ് PM2.5 പുറത്തുവരുന്നത്. ഗതാഗതം കൂടിയ സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള മലിനീകരണ സ്രോതസ്സുകളോട് അടുത്ത് താമസിക്കുന്നത് കൂടുതലും ന്യൂനപക്ഷങ്ങളാണ്.

— സ്രോതസ്സ് American Heart Association | Mar 15, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ