Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. നാല് രോഗികള്‍ക്ക് ഒരു നഴ്സ് എന്ന തോത് വേണമെന്നാണ് നഴ്സുമാര്‍ പറയുന്നത്. നവംബര്‍ 2019 ന് കരാര്‍ കാലാവധി തീര്‍ന്നതിന് ശേഷമുള്ള പ്രധാന വ്യാകുലതയാണിത്.
— സ്രോതസ്സ് wsws.org | 9 Mar 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.