12-വര്‍ഷം പ്രായമായ Fitbit കമ്പനിയെ $210 കോടി ഡോളറിന് വാങ്ങുന്നതായി ഗൂഗിള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. wearables വിഭാഗത്തില്‍ ഗൂഗിളിന്റെ സ്ഥാനം ശക്തമാക്കാനാണ് ഈ ശ്രമം എന്ന് ധാരാളം പേര്‍ കാണുന്നു. ഇതുവരെ കമ്പനിയുടെ Wear OS platform താരതമ്യേനം ചെറിയ ഫലമേയുണ്ടാക്കിയിട്ടിട്ടുള്ളു. ഈ ഏറ്റെടുക്കല്‍ തീര്‍ച്ചയായും ഗൂഗിളിന്റെ സ്ഥാനം മെച്ചപ്പെടുത്തും. എന്നാല്‍ ഇത് ആരോഗ്യ രംഗം ഇപ്പോള്‍ നിര്‍മ്മിച്ച് തുടങ്ങിയിരിക്കുന്ന ഭീമമായ അളവ് ഡാറ്റ വലിച്ചെടുക്കാനുള്ള വളരെ വലിയ ഒരു പദ്ധതിതന്ത്രത്തിന്റെ ഭാഗമാണ്.
ഗൂഗിളിന്റെ DeepMind AI വിഭാഗവും ബ്രിട്ടണിന്റെ National Health Service (NHS) ആശുപത്രിയുമായുള്ള പങ്കാളിത്തത്തിന് 2017 ല്‍ ബ്രിട്ടണിലെ Information Commissioner ഉത്തരവിട്ടു. 16 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒരു പരീക്ഷണത്തിന്റെ ഭാഗമായി Royal Free NHS Foundation Trust നല്‍കി. “Google DeepMind ന് രോഗികളുടെ വിവരങ്ങള്‍ നല്‍കുന്നത് വഴി [ബ്രിട്ടണിന്റെ] Data Protection Act പാലിക്കുന്നതില്‍ Trustപരാജയപ്പെട്ടു” എന്ന് Commissioner പറഞ്ഞു.
Google Health ലേക്ക് അടുത്തകാലത്ത് കയറ്റിയതാണ് DeepMind. ആരോഗ്യ ഡാറ്റ വിഭാഗത്തോട് കമ്പനി കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു എന്നതിന്റെ തെളിവാണത്. രോഗികളുടെ വിവരങ്ങള്‍ കിട്ടാനായി ബ്രിട്ടണിലെ NHS മായി ഗൂഗിള്‍ തുടര്‍ന്നും കരാറുകള്‍ ഒപ്പുവെച്ചു. സവിശേഷമായ ആരോഗ്യ രേഖ തെരയല്‍ ഉപകരണം ആണ് മറ്റൊരു പ്രധാനപ്പെട്ട പ്രൊജക്റ്റ്.
ഗൂഗിള്‍ മാത്രമല്ല വമ്പന്‍ ആരോഗ്യസേവന കമ്പോളത്തിലേക്ക് കൈവെക്കാനാഗ്രഹിക്കുന്നത്.
— സ്രോതസ്സ് privateinternetaccess.com | Nov 7, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.