വായൂ മലിനീകരണവും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും തമ്മിലുള്ള ബന്ധം ചീത്തക്കാര്യമാണെന്ന് നമുക്ക് വളരെ കാലമായി അറിയാവുന്ന കാര്യമാണ്. Environment Research നടത്തിയ പുതിയ പഠനം അനുസരിച്ച് ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ട വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാളുകളെ കൊല്ലുന്നു എന്ന് കണ്ടെത്തി. 2018 ല്‍ ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വായൂ മലിനീകരണം ഏകദേശം 90 ലക്ഷം ആളുകളെ കൊന്നു. അതായത് ലോകം മൊത്തം 2018 ല്‍ അഞ്ചിലൊന്ന് പേര് ഇങ്ങനെ മരിച്ചു. ഗവേഷകര്‍ PM2.5 എന്ന് വിളിക്കുന്ന സൂഷ്മകണികകളേയും പഠനത്തിന് പരിഗണിച്ചിരുന്നു. കാറുകളും വൈദ്യുതി നിലയങ്ങളും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി പുറത്ത് വരുന്ന സൂഷ്മ കണികകളാണ് അവ. അത് നിങ്ങളുടെ ശ്വാസകോശത്തിനകത്ത് ആഴത്തില്‍ കുടുങ്ങും. PM2.5 മാരകമാണ്. കാണാന്‍ പറ്റാത്ത വിഷലിപ്ത കൊലയാളി എന്നാണ് അവയെ അറിയപ്പെടുന്നത്.
— സ്രോതസ്സ് priceofoil.org | Feb 9, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.