Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരുന്നും ഇല്ല.
അതിനിടക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗ്ഗദര്‍ശങ്ങള്‍ പാലിക്കാനും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് പാതി വേവിച്ച, ഊഹാധിഷ്ടിത, ഉറപ്പില്ലാത്ത വിവരങ്ങളിലേക്ക് എടുത്തുചാടരുതെന്നും പോലീസിനോട് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചു
— സ്രോതസ്സ് indianexpress.com | Feb 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#FarmersProtest