glyphosate കള നാശിനിയുടെ വമ്പന്‍ കൃഷിയിലെ ഉപയോഗം ലോകം മൊത്തം നിരോധിക്കാന്‍ പോര്‍ച്ചുഗീസ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് José Manuel Silva ആഹ്വാനം ചെയ്യുന്നു. ഇത്രയേറെ ആരോഗ്യ വ്യാകുലതകള്‍ ചുറ്റുമുള്ള ഈ രാസവസ്തുവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം ആയ IARC ഉം ഇതിനെ ‘ക്യാന്‍സര്‍കാരി സാദ്ധ്യതയുള്ളത്’ എന്ന് വിളിക്കുന്നു. Round Up കുപ്പികളുടെ പുറത്ത് ക്യാന്‍സര്‍ മുന്നറീപ്പ് നല്‍കുന്ന മുദ്ര വെക്കണമെന്ന് കാലിഫോര്‍ണിയ സംസ്ഥാനം മൊണ്‍സാന്റയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഗ്ലൈഫോസേറ്റിന്റെ ഉപയോഗം 50% വര്‍ദ്ധിച്ചിരുന്നു. 2010 ല്‍ മാത്രം 1400 ടണ്‍ ആണ് ഉപയോഗിച്ചത്. മൊത്തം 13 കോടി ടണ്‍ ലോകം മൊത്തം പ്രതിവര്‍ഷം ഉപയോഗിക്കുന്നു. ആഹാരത്തില്‍, വായുവില്‍, മഴവെള്ളത്തില്‍, നദികളില്‍, മൂത്രത്തില്‍, രക്തത്തില്‍ എന്തിന് മുലപ്പാലിലും ഗ്ലൈഫോസേറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
— സ്രോതസ്സ് naturalsociety.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.