217,000 ല്‍ അധികം രഹസ്യ ആജ്ഞാപത്രം(subpoenas) ഇന്റര്‍നെറ്റ് ദാദാക്കള്‍ക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും New York Police Department കൊടുത്ത് ആഭ്യന്തര അന്വേഷണത്തിന്റെ പേരില്‍ നിര്‍ബന്ധിതമായി പതിനായിരക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് NBC New York വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍, NYPD യെ വിമര്‍ശിക്കുന്ന പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരെയാണ് അവര്‍ ലക്ഷ്യം വെച്ചത്. അതിലൊരാള്‍ 1993 ല്‍ പോലീസില്‍ നിന്ന് വിരമിച്ച Philip Insardi ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഇമെയിലും ചോര്‍ത്തണമെന്ന് NYPD ആവശ്യപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് മുന്നറീപ്പ് കൊടുത്തു. USA PATRIOT Act ന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം ചെയ്തത്. NYPD ഗസ്റ്റപ്പോയെ പോലെയാണെന്ന് വിരമിച്ച ഒരു പോലീസ് ക്യാപ്റ്റന്‍ പറഞ്ഞു.
— സ്രോതസ്സ് democracynow.org | Mar 25, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.