ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു

ഫെബ്രുവരി 3 ന് ഹൈദരാബാദിലെ Sattar Khan ന് UIDAI ഒരു കത്ത് അയച്ചു. അയാള്‍ ഇന്‍ഡ്യന്‍ പൌരനാണോ എന്ന സംശയത്തിലാണിത്. സത്താര്‍ ഇന്‍ഡ്യന്‍ പൌരനല്ല എന്നൊരു പരാതി/ആരോപണം കിട്ടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആധാര്‍ നടപ്പാക്കുന്നത് Unique Identification Authority of India (UIDAI) ഇങ്ങനെയൊരു കത്ത് അയച്ചത്. പരാതി ആരാണ് കൊടുത്തത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി പ്രകാരം സത്താര്‍ തെറ്റായ രീതിയില്‍ വ്യാജ രേഖകള്‍ കൊടുത്താണ് ആധാര്‍ നേടിയത് എന്ന് UIDAI ആരോപിക്കുന്നു.

Rangareddy ജില്ലയിലെ Balapur ല്‍ ഫെബ്രുവരി 20 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ നേരിട്ട് ഹാജരാകാന്‍ Sattar നോട് UIDAI ആവശ്യപ്പെട്ടു. പൌരത്വം തെളിയിക്കാനുള്ള മൂല രേഖകള്‍ സമര്‍പ്പിക്കാന്‍ അയാളോട് പറഞ്ഞു. ഇന്‍ഡ്യന്‍ പൌരനല്ലങ്കില്‍ രാജ്യത്ത് നിയമപ്രകാരമായി പ്രവേശിച്ചതാണെന്ന് അയാള്‍ തെളിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു. ഹാജരായില്ലെങ്കില്‍ suo moto യായി UIDAI തീരുമാനമെടുക്കുമെന്നും നോട്ടീസില്‍ മുന്നറീപ്പ് നല്‍കുന്നു.

ഇതുവരെ ഇത്തരത്തിലുള്ള എത്ര കത്തുകള്‍ UIDAI ഇറക്കി എന്നത് വ്യക്തമല്ല. UIDAI അന്വേഷണം സംഘടിപ്പിക്കുന്നത് ഒരു ഹാളില്‍ ആയതിനാല്‍ ധാരാളം ആളുകള്‍ വരാനുള്ളു സാദ്ധ്യതയുണ്ടെന്ന് Sattar ന്റെ വക്കീലായ Muzaferullah Khan പറയുന്നു. ഇന്‍ഡ്യന്‍ പൌരന്‍മാരെ summon അവരുടെ പൌരത്വം ചോദ്യം ചെയ്യുന്നതിനും UIDAI ക്ക് എന്ത് അധികാരം എന്ന് ചോദിച്ചുകൊണ്ട് UIDAI ക്ക് എതിരെ തെലുങ്കാന ഹൈക്കോടതിയില്‍ വക്കീല്‍ കേസ് കൊടുത്തിരിക്കുകയാണ്.

“Sattar Khan ന് 40 വയസില്‍ അധികം പ്രായമുണ്ട്. ഈ കാലത്തിനിടക്ക് ഹൈദരാബാദിന്റെ രണ്ട് പ്രദേശത്ത് അയാള്‍ താമസിച്ചിട്ടുണ്ട്. അയാളുടെ കുടുംബവും സഹോദരങ്ങളും ഹൈദരാബാദ് നിവാസികളാണ്. അവര്‍ക്ക് റേഷന്‍ കാര്‍ഡുകളും വോട്ടറൈഡി കാര്‍ഡുകളും ഉണ്ട്. ഈ മനുഷ്യന്‍ 100% ഇന്‍ഡ്യക്കാരനാണ്. അയാളുടെ അച്ഛന്‍ സംസ്ഥാന സര്‍ക്കാരിന്റെ Public Sector Undertaking (PSU) ല്‍ ജോലി ചെയ്തിരുന്നു. അയാളുടെ അമ്മ ഒരു പെന്‍ഷന്‍കാരിയാണ്”, വക്കീല്‍ ഉറപ്പിച്ച് പറയുന്നു.

“ആധാര്‍ എന്നത് പൌരത്വത്തിന്റെ തെളിവല്ല എന്ന് ആധാര്‍ കാര്‍ഡില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒരു വ്യാജ ആധാര്‍ കാര്‍ഡ് കൈവശം വെച്ചതിന് ഒരാളെ ഈ രാജ്യത്തിന്റെ പൌരനല്ല എന്ന് എങ്ങനെ മുദ്രകുത്താനാകും?,” ഖാന്‍ ചോദിക്കുന്നു.

ഒരാളുടെ പൌരത്വം തെളിയിക്കാനായി എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണം എന്ന് UIDAI അവരുടെ കത്തില്‍ പറയുന്നില്ല. “എന്റെ കക്ഷി UIDAIയുടെ മുമ്പാകെ ഫെബ്രുവരി 20 ന് നേരിട്ട് ഹാജരാകും. പിന്നെ ഞങ്ങള്‍ UIDAI ക്ക് എതിരെ കേസ് കൊടുക്കും. എന്റെ കക്ഷിയുടെ പൌരത്വത്തെ ചോദ്യം ചെയ്യാനായി UIDAIക്ക് എന്ത് അധികാരമാണുള്ളത് എന്ന് അവര്‍ വ്യക്തമാക്കണം. നിയമത്തിന്റെ ഏത് വിഭാഗം അനുസരിച്ചാണ് എന്റെ കക്ഷിയോട് സ്വന്തം വ്യക്തിത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് അവര്‍ പറയുന്നില്ല. അവര്‍ക്ക് കാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലാതാക്കാം എന്നൊരു ഭാഗം മാത്രമേ സൂചിപ്പിക്കുന്നുള്ളു.,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Director-General ന്റെ ഓഫീസിലെ Deputy Director/വിവര ഉദ്യോഗസ്ഥനായ Amita Bindroo നോട് മറുപടിക്കായി സമീപിച്ചെങ്കിലും TNM ക്ക് അദ്ദേഹം മറുപടിയൊന്നും നല്‍കിയില്ല.

2016ലെ ആധാര്‍ പട്ടികയുണ്ടാക്കുന്നതിന്റേയും പുതുക്കുന്നതിന്റേയും Rule 29 പ്രകാരം UIDAI ക്ക് ആധാര്‍ റദ്ദാക്കാന്‍ മാത്രമുള്ള അധികാരമേയുള്ളു. ആധാര്‍ ഉടമയുടെ പൌരത്വം ചോദ്യം ചെയ്തുകൊണ്ട് കത്ത് അയക്കാനുള്ള അധികാരം അവര്‍ക്കില്ല. വക്കീല്‍ പറഞ്ഞു.

പരാതിയുടെ സ്രോതസ് ആരെന്നും UIDAI പറയുന്നില്ല. അതുപോലെ പരാതിയുടെ പകര്‍പ്പും വെച്ചിട്ടില്ല. സമാനമായ കത്തുകള്‍ കര്‍ണാടകയിലും UIDAI വിതരണം ചെയ്തു എന്നതിന്റേയും റിപ്പോര്‍ട്ടുണ്ട്. UIDAIയുടെ ഹൈദരാബാദ് പ്രാദേശിക ഓഫീസ് പ്രവര്‍ത്തിക്കുന്നത് ബാംഗ്ലൂരില്‍ നിന്നാണ്.

ഒരു വ്യക്തിയോടും അയാളുടെ പൌരത്വത്തെ ചോദ്യം ചെയ്യാനായി UIDAIക്ക് ഒരു അധികാരവും ഇല്ല എന്ന് Open Data and Aadhaar നെക്കുറിച്ചുള്ള സ്വതന്ത്ര ഗവേഷകനായ Srinivas Kodali, TNM നോട് പറഞ്ഞു. “അത് ആഭ്യന്തര വകുപ്പിന്റെ ജോലിയാണ്. സ്വകാര്യവല്‍ക്കരിച്ച പട്ടിക നിര്‍മ്മാണത്തില്‍ UIDAIക്ക് ധാരാളം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് ഈ സംഭവം വ്യക്തമായി കാണിക്കുന്നു. ആര്‍ക്കെങ്കിലും എതിരെ അന്വേഷണം നടത്തണമെങ്കില്‍ അത് UIDAIക്കും അതിന്റെ രഹസ്യ പ്രവര്‍ത്തനങ്ങളിലേക്കും ആണ് വേണ്ടത്. അവര്‍ പൌരന്‍മാരോട് ഉത്തരവാദിത്തം കാണിക്കുന്നില്ല. നമ്മേ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ദൈവത്തെ പോലെയാണ് അവരുടെ സ്വഭാവം,” അദ്ദേഹം പറഞ്ഞു.

— സ്രോതസ്സ് thenewsminute.com | Mithun MK | Feb 18, 2020

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )