ISIS ന്റെ നേതാവ് ഇറാഖിലെ അമേരിക്കയുടെ കുപ്രസിദ്ധമായ ജയിലായ Abu Ghraib ല്‍ തടവുപുള്ളിയായിരുന്നു എന്ന് അമേരിക്കയുടെ സൈന്യം ഉറപ്പിച്ച് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്ന സംഘത്തിന്റെ ഇപ്പോഴത്തെ നേതാവ് Abu Bakr al-Baghdadi അയാളുടെ തടവ് കാലമായ 10 മാസത്തില്‍ 8 ഉം കഴിഞ്ഞത് അവിടെയായിരുന്നു എന്ന് Intercept നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. അബു ഗ്രെയിബിലെ വ്യാപകമായ പീഡനങ്ങളെക്കുറിച്ച് വെളിവിവാക്കലുകള്‍ സംഭവിക്കുന്ന കാലവും ഇയാളുടെ തടവ് കാലവും ഒത്തുപോകുന്നുണ്ട്. അയാളെ പുറത്തുവിട്ട കാലത്ത് അയാള്‍ ഒരു താഴ്ന്ന നിലയിലെ തടവുകാരനായിരുന്നു. അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന കാലത്താണ് അയാള്‍ റാഡിക്കലായി മാറിയതെന്ന് പലരും കരുതുന്നു.
— സ്രോതസ്സ് democracynow.org | 2016/8/29
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.