മഞ്ഞ വാലും കറുപ്പും വെളുപ്പും നെഞ്ചുമുള്ള honeyeater പാട്ട് പാടുന്ന ചെറിയ പക്ഷികളാണ്. ആസ്ട്രേലിയയില്‍ അവ ഒരുകാലത്ത് നൂറുകണക്കിന് പറന്നിരുന്നെങ്കിലും ഇന്ന് അവയുടെ എണ്ണം വെറും 300 ല്‍ താഴെയാണ്. ഇവയുടെ മൂന്നിലൊന്ന് ഇപ്പോള്‍ അവരുടെ പരമ്പരാഗത പാട്ടിന്റെ വേറൊരു വകഭേദമാണ് പാടുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തി. വേറെ ഒരു 12% എണ്ണം honeyeater പാട്ടുകളേ പാടുന്നില്ല. വ്യത്യസ്ഥ സ്പീഷീസുകളുടെ പാട്ടുകളാണ് അവ അനുകരിക്കുന്നത്. അത് പക്ഷികള്‍ക്ക് മോശം കാര്യമാണ്. കാരണം പരമ്പരാഗതമായ പാട്ട് പാടുന്നവയെ അപേക്ഷിച്ച് ആ പാട്ട് പാടാത്ത പക്ഷിക്ക് ഇണയെ കിട്ടാനുള്ള സാദ്ധ്യത കുറവാണ്. Proceedings of the Royal Society B യിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. ആദിവാസി ഭാഷകള്‍ നഷ്ടപ്പെടുന്നത് പോലെ പാട്ടിന്റെ നഷ്ടം അവരുടെ സംസ്കാരത്തിന്റെ നഷ്ടം പോലെയാണ്.
— സ്രോതസ്സ് scientificamerican.com | Apr 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.