ബാക്റ്റീരിയ അണുബാധയെ ചികില്‍സിക്കുന്നതിന് ആന്റിബയോട്ടിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവ അനേകം ജീവന്‍ രക്ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും അമിതോപയോഗവും ഇടക്കിടയുള്ള അനാവശ്യ ഉപയോഗവും കാരണം പ്രതിരോധം നേടിയ ബാക്റ്റീരിയകള്‍ സര്‍വ്വസാധാരണണായി മാറുന്നു. പ്രതിരോധമില്ലാത്ത ബാക്റ്റീരിയ കൊണ്ടുണ്ടായ അണുബാധ ചിലപ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ വിജയകരമായി ഉപയോഗിച്ചതിന് ശേഷവും വീണ്ടും അണുബാധ വ്യാപിച്ചേക്കാം. ആന്റി ബയോട്ടിക്കുകള്‍ ഇടക്കിടെ ഏല്‍ക്കുന്ന കൂട്ടത്തിലെ ചില കോശങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിച്ച് വരുന്നു. ആഴ്ചയിലെ മാത്രയെക്കാള്‍ വലിയ ആഘാതമാണ് ദിനംതോറുമുള്ള മാത്ര. ഭാഗ്യത്തിന് ബഹു-മരുന്ന് പ്രതിരോധം നേടിയ കോശങ്ങളുടെ എണ്ണ ആന്റി ബയോട്ടിക്ക് ചികില്‍സ അവസാനിക്കുന്നതോടെ കുറഞ്ഞ് വരും.
— സ്രോതസ്സ് kuleuven.be | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.