ആമുഖം
കുറച്ച് വര്‍ഷം മുമ്പ് Ten Arguments to Delete your Social Media Accounts Right Now എന്ന പുസ്തകം Jaron Lanier എഴുതി. Lanier ന്റെ പുസ്തകം അതിന്റെ സന്ദേശത്തില്‍ പൂര്‍ണ്ണമായും അവ്യക്തത ഇല്ലാതാക്കുന്നതില്‍ സഹായകമായിരുന്നു (എപ്പോള്‍ അത് ഞാന്‍ നശിപ്പിക്കണം? ഓ). ഞാനത് അവസാനം Bubbles എന്ന എന്റെ പാഠപുസ്തകം optional ആയി വായിക്കുന്ന പോലെ അര്‍പ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ Thanksgiving അവധി ആ ആഴ്ച കൂട്ടിച്ചേര്‍ക്കുകയും ക്ലാസുകള്‍ നഷ്ടമാക്കുകയും ചെയ്യുന്നത്. അതുകൊണ്ട് പകരം ഞാന്‍ ഐച്ഛികമായ സെമിനാറുകള്‍ എടുക്കും. ഓരോ വര്‍ഷത്തേയും ഈ ചെറിയ liminal-നിമിഷ സെമിനാറുകളില്‍ നിന്ന് വളരേറെ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. എന്റെ സ്വന്തം ചിന്തയില്‍ യഥാര്‍ത്ഥ പുനഃപരിശോധന നടത്തുന്നതിലേക്ക് അതില്‍ ചിലത് എന്നെ നയിച്ചു. ഉദാഹരണത്തിന് സര്‍വ്വകലാശാലയിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള എന്റെ വീക്ഷണം. മുമ്പത്തെ വര്‍ഷങ്ങളില്‍ ജോണ്‍ ലോക്കിന്റെ ബഹുസ്വര Letter Concerning Toleration ഞങ്ങള്‍ വായിച്ചു. എന്നാല്‍ ലാനിയറിന്റെ പുസ്തകത്തിന് ഉള്ള ഒരു ഗുണം അതിന് സൂഷ്മ വായനക്കായി ഒരു പരിശീലനവും വേണ്ട എന്നതാണ്.
ആ വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഐക്യകണ്ഠേനയുള്ള ഒരു പ്രതികരണം ആ പുസ്തകം വേണ്ടെന്ന് വെക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി (പത്തോ മറ്റോ പേരില്‍) മാത്രം ആ വീക്ഷണത്തോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ആ സെമസ്റ്ററില്‍ ഒരു ലേഖനം എഴുതുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലെ അവരുടെ ജീവിതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ച പിന്‍തുണ എന്നെ അത്ഭുതപ്പെടുത്തി. ഫേസ്‌ബുക്കിലുണ്ടാകുന്നത് ഒരു ഐഛികമായ കാര്യമല്ലന്നും ദോഷത്തേക്കാളേറെ ഗുണങ്ങളുണ്ട് എന്നും കുറച്ച് പേര്‍ അഭിപ്രായപ്പെട്ടു.
Lanier ന്റെ നിര്‍ദ്ദേശം ഞാന്‍ തീര്‍ച്ചയായും പിന്‍തുടരന്നില്ല. ഒരു വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഫേസ്‌ബുക്ക് അകൌണ്ട് ഡിലീറ്റ് ചെയ്തു. എന്നാല്‍ സജീവമായ ഒരു ട്വിറ്റര്‍ സ്വഭാവം ഉണ്ട്. Lanier ന്റെ വാദങ്ങള്‍ നിര്‍ജ്ജീവമാണ്. തത്വചിന്തകര്‍ അതിനെ പറയുന്നത് dispositive എന്നാണ്: അത് എന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നില്ല.
ഇതിനെക്കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ വളരേറെ മാറിയിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് എന്റെ ട്വിറ്റര്‍ അകൌണ്ട് ഡിലീറ്റ് ചെയ്തതിന്റെ കാരണം പറയാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതോടെ ഞാന്‍ പൂര്‍ണ്ണമായും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പുറത്തായി. എന്നെ സംബന്ധിച്ചടത്തോളം Lanier പോരാത്തതുകൊണ്ട് അത് 11ാം കാരണമാണ്. (കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ചിന്തിക്കുന്നത്. സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വാദങ്ങള്‍ വാദിക്കുന്നതിന് പകരം അവ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ആകാം.) ഇവിടം മുതലങ്ങോട്ട് ഞാന്‍ ഒരു ഗവേഷകനായല്ല സംസാരിക്കുന്നത്, പകരം ഒരു സ്വകാര്യ വ്യക്തി ആയിട്ടാണെന്ന് വ്യക്തമാക്കുന്നു.
11ാം കാരണം എന്നത് കാലക്രമത്തില്‍ അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും. അത് വളരെ മോശമാണ്. അത് ഇതിനകം തന്നെ നിങ്ങളില്‍ സംഭവിച്ചിരിക്കാം (നിങ്ങള്‍ ഇതുവരെ അത് അറിഞ്ഞുകാണണമെന്നില്ല) അത് സംഭവിച്ചില്ലെങ്കില്‍ അത് അടിസ്ഥാനപരമായി കാലത്തിന്റെ കാര്യമാണ്.
“അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും” എന്നതിന് രണ്ട് ഭാഗങ്ങളുണ്ട്. മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളുടെ സ്രോതസ്സായി നിങ്ങളെ അള്‍ഗോരിഥം കണ്ടെത്തും, ശല്യപ്പെടുത്തല്‍ സാദ്ധ്യതയുള്ള രീതിയില്‍ അത് അവരെ നിങ്ങളിലേക്ക് വഴികാട്ടും, എന്നതാണ് അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും എന്നതാണ് ഒന്നാമത്തെ അര്‍ത്ഥം. നിങ്ങള്‍ കൊടുക്കുന്ന വിലക്കപ്പുറം നിങ്ങളെ എങ്ങനെ ഓണ്‍ലൈനായി നിലനിര്‍ത്താനാകും എന്നതിന്റെ വഴി അള്‍ഗോരിഥം കണ്ടുപിടിക്കും എന്നതാണ് അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും എന്നതാണ് രണ്ടാമത്തെ അര്‍ത്ഥം.
അള്‍ഗോരിഥം യാഥാര്‍ത്ഥ്യമാണ്
അള്‍ഗോരിഥത്താല്‍ കണ്ടെത്തപ്പെട്ടുകഴിഞ്ഞു എന്നത് കുറച്ച് ശാസ്ത്ര-കഥ പോലുള്ളതാണ്, എന്നാല്‍ അങ്ങനെയല്ല.
ആദ്യം, ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമ സൈറ്റുകള്‍ അസാധാരണമായ അളവില്‍ നിങ്ങളെക്കുച്ചുള്ള ഡാറ്റ ശേഖരിക്കുകയാണ്. ഉദാഹരണത്തിന് നിങ്ങള്‍ സ്റ്ററ്റസ് അപ്ഡേറ്റ് പെട്ടിയില്‍ നിങ്ങള്‍ എന്തെങ്കിലും ടൈപ്പുചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്താല്‍ ഈ വിവരങ്ങള്‍ സെര്‍വ്വറിലേക്ക് അയക്കപ്പെടും. നിങ്ങളുടെ സ്ക്രീലിലെ cursor ന്റെ സ്ഥാനം, നിങ്ങളുടെ hesitations, scroll ചെയ്ത് പോകുന്നതിനിടക്ക് എവിടെയാണ് നിങ്ങള്‍ കൂടുതല്‍ സമയം ചിലവാക്കുന്നത് എല്ലാം രേഖപ്പെടുത്തുകയും അയച്ചുകൊടുക്കുകയും ചെയ്യുന്നു.
രണ്ടാമതായി നിങ്ങളുടെ വ്യക്തിത്വം വെബ്ബിലെ മറ്റ് സ്ഥലങ്ങളുമായി സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സാധാരണയായുള്ള രീതിയെ ലംഘിച്ചുകൊണ്ട് നിങ്ങളൊരു വാങ്ങല്‍ നടത്തുമ്പോള്‍ അത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നിങ്ങള്‍ ഒരു സമ്മാനം വാങ്ങുകയോ (അല്ലെങ്കില്‍ അങ്ങനെ ചെയ്യണമെന്ന് ആലോചിക്കുകയോ), നിങ്ങള്‍ക്ക് ചില ആസക്തിയുണ്ടെങ്കിലോ (പരസ്യങ്ങളില്‍ പകുതിയും നിങ്ങള്‍ക്ക് ആസക്തിയാണ് വില്‍ക്കുന്നത്, ബാക്കി പകുതി അതില്‍ നിന്ന് മോചനം നേടാനുള്ള കൌണ്‍സിലിങ്ങും) നിങ്ങള്‍ എതിര്‍ലിംഗത്തില്‍ പെട്ടയാളാണെന്ന് ഇന്റര്‍നെറ്റ് ചിന്തിക്കുന്നു എന്ന് കണ്ടെത്തുന്നത് രസകരമായ കാര്യമാണ്.
മൂന്നാമതായി, നിങ്ങള്‍ കോടികളിലൊരാളാണ്. നിങ്ങളുടെ സൂഷ്മ പ്രവര്‍ത്തികളിലും നിങ്ങളുടെ സ്വന്തം വ്യക്തിപരമായ സന്ദര്‍ഭത്തിലും ഈ കമ്പനികള്‍ക്ക് അസാധാരണമായ പ്രവേശനം ഉണ്ടെന്ന് മാത്രമല്ല നിങ്ങളെ പോലുള്ള ആളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിശ്ചയിക്കാനുള്ള വലിയ പരിശീലന set ഉം ഉണ്ട്. മനുഷ്യനെന്ന നിലയില്‍ നിങ്ങളുടെ മാതൃക അവര്‍ക്കുണ്ടാക്കാനാകും. demographically സൂഷ്മ ലക്ഷ്യം വെച്ച ഒരാളായി. വ്യക്തിപരമായ തലത്തില്‍ നിങ്ങള്‍ക്ക് അദൃശ്യമായ Signals, അല്ലെങ്കില്‍ നിങ്ങളുടെ മൊത്തം ജീവിത അനുഭവത്തിലായാലും പകല്‍ പോലെ വ്യക്തമാണ്.
ഒരു ഉദാഹരണം: ഒരു സുഹൃത്ത് മദ്യാസക്തി പോലെ ഒരു മോശം വഴിയിലേക്ക് പോകുന്നത് നിങ്ങള്‍ കണ്ടേക്കാം. വര്‍ദ്ധിച്ച് വരുന്ന വ്യാകുലതയോടെ ആ pattern ന്റെ ചിഹ്നങ്ങ കുറച്ച് കാലത്തേക്ക് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. അവ ചിലപ്പോള്‍ ശരിക്കും ദുര്‍ഗ്രഹമായതോ വളരെ നേരത്തെയുള്ളതോ ആകാം. ഉദാഹരണത്തിന് ഒരു പാത്രം അധികം കിട്ടുമെന്ന പ്രതീക്ഷയില്‍ കറങ്ങി നടക്കുന്നു, രണ്ടില്‍ കൂടുതല്‍ കിട്ടാതെ പോകാന്‍ മടിക്കുന്നു. വ്യക്തിപരമായ അനുഭവത്തില്‍ നിന്നോ, ടെലിവിഷന്‍ പരിപാടിയില്‍ നിന്നോ, ഓണ്‍ലൈന്‍ ലേഖനത്തില്‍ നിന്നോ നിങ്ങള്‍ അത് കണ്ടെത്താന്‍ പഠിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ക്ക്, മദ്യാസക്തിയുമായി കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ (നിങ്ങള്‍ എങ്ങനെ നിര്‍വ്വചിക്കുന്നു എന്നതനുസരിച്ച്) സൂഷ്മ-പ്രവര്‍ത്തികളുടെ ഒരു ഡാറ്റാബേസുണ്ട്. അവരുടെ ഡാറ്റയില്‍ തീര്‍ച്ചയായും ബോധത്തിന് താഴെയുള്ള അനുഭവങ്ങളും ഉള്‍പ്പെടുന്നു. മനുഷ്യന് പഠിക്കാവുന്നത് എന്ന് കരുതേണ്ട. അള്‍ഗോരിഥത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തില്‍ മുദ്രയടിച്ചത് പോലെ മുദ്രയടിച്ചതല്ല അത്. നിങ്ങളുടെ സുഹൃത്ത് മദ്യാസക്തനാണെന്ന് നിങ്ങള്‍ അറിയുന്നതിന് മുമ്പേ, ചിലപ്പോള്‍ അയാളും അറിയുന്നതിന് മുമ്പേ, സാമൂഹ്യ മാധ്യമം അത് അറിയുന്നു.
അത് യാഥാര്‍ത്ഥ്യമാണ്. ഈ ഡാറ്റയില്‍ ചിലതിലേക്ക് അക്കാദമിക പ്രവേശനം സാമൂഹ്യമാധ്യമ കമ്പനികള്‍ കൊടുക്കാറുണ്ട്. ആളുകള്‍ ട്വീറ്റ് ചെയ്യുന്നതിനെക്കുറിച്ച് അവര്‍ക്കുള്ള രണ്ടാം അഭിപ്രായം എങ്ങനെയുണ്ടാകുന്നു എന്നതിനെക്കുറിച്ച് രസകരമായ ഒരു ലേഖനം കാരണം നിങ്ങളെന്താണ് “അയച്ച് കൊടുക്കാത്തതെ” ടൈപ്പ് ചെയ്യുന്നത് എന്നത് അവര്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. cross-platform tracking എന്നത് ഒരു തുറന്ന രഹസ്യമാണ്. മോശം PR കാരണമാണ് ഇത് പ്രചരിക്കുന്നത് എന്ന് ചില കമ്പനികള്‍ ചില സമയത്ത് തിരിച്ചറിയുന്നതിനാല്‍ അക്കാഡമിക്കുകളെ പുറത്താക്കുന്നു.
സാമൂഹ്യമാധ്യമ ഡാറ്റ ശേഖരണം സ്വകാര്യതയുടേയും, വ്യക്തിയുടെ പരമാധികാരത്തിന്റേയും എല്ലാ പ്രതീക്ഷളേയും ലംഘിക്കുന്നു.
നിങ്ങള്‍ക്ക് മാത്രമല്ല. എല്ലാവരേയും.
നിങ്ങള്‍ ഓണ്‍ലൈനിലാക്കാന്‍ അള്‍ഗോരിഥം ആഗ്രഹിക്കുന്നു
അത് ലളിതമാണ്. സാമൂഹ്യമാധ്യമ കമ്പനികള്‍ പരസ്യം വിറ്റാണ് കാശുണ്ടാക്കുന്നത്. എനിക്ക് പറയാനാവുന്നത്, അടിത്തറയിലെ ഡാറ്റ വളരേറെ വിലപിടിച്ചതാണ് (LinkedIn ഒരു അപവാദം ആകാം. അത് ഒരു ദ്വന്ത വ്യവസ്ഥ പോലെയാണ്). നിങ്ങളെ ഓണ്‍ലൈനില്‍ കൂടുതല്‍ നേരം നിലനിര്‍ത്തുന്നതിനനുസരിച്ച് കൂടുതല്‍ പണം അവര്‍ ഉണ്ടാക്കും. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാത്രമല്ല, സാമൂഹ്യ മനശാസ്ത്രം, സ്വഭാവ സാമ്പത്തികശാസ്ത്രം, തുടങ്ങി അനേകം ശാഖകളില്‍ ഡിഗ്രിയുള്ള ആയിരക്കണക്കിന് അസാധാരണമായി നല്ല ആളുകള്‍ സൂഷ്മമായി ക്രമീകരിച്ചതാണ് അള്‍ഗോരിഥം.
നിങ്ങളെ ഓണ്‍ലൈനില്‍ എങ്ങനെ നിര്‍ത്താം, നിങ്ങളെ ഓണ്‍ലൈനില്‍ നിര്‍ത്തുന്ന ചുറ്റുപാടുകള്‍ നിര്‍മ്മിക്കാം, ആദ്യത്തെ രണ്ട് ലക്ഷ്യങ്ങള്‍ എളുപ്പവും നിര്‍ണ്ണായകമായതുമാക്കാനായി നിങ്ങളുടെ അഭിരുചിയും സ്വഭാവവും എങ്ങനെ മാറ്റാം എന്നതാണ് ലക്ഷ്യം. രണ്ടാമത്തെ രണ്ടെണ്ണം വ്യവസ്ഥയുടെ പ്രകടമായ ലക്ഷ്യം അല്ല. നിങ്ങള്‍ ശരിക്കും പുനര്‍ശാക്തീകരമുള്ള അള്‍ഗോരിഥം നിര്‍മ്മിച്ചാല്‍ അതുവഴി അവ തനിയെ സംഭവിക്കുന്നതാണ്.
ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചിന്തിക്കാനുള്ള ഒരു വഴി post-selection പ്രതിഭാസമാണ്. ചില സൈറ്റുകള്‍ക്ക് മറ്റ് ലക്ഷ്യങ്ങള്‍, കുലീനനായത് പോലും, ഉണ്ടാകാം. ആളുകളെ വെറുതെ ഓണ്‍ലൈനില്‍ നിര്‍ത്താനുള്ള ആഗ്രഹവുമായി ഈ ലക്ഷ്യങ്ങള്‍ മല്‍സരിക്കുന്നു. വരുമാനം കുറയുന്നു. അവയെ കൂടുതല്‍ നിഷ്ടൂരമായ കമ്പനി വാങ്ങുന്നു. ഉദാഹരണത്തിന് ഫേസ്‌ബുക്ക്. Matt Stoller നടത്തിയ കണക്കാക്കലനുസരിച്ച് QAnon കാരണം ഫേസ്‌ബുക്കിന് ദശലക്ഷക്കണക്കിന് ഡോളര്‍ വരുമാനം കിട്ടുന്നു. QAnon ആളുകളെ ഓണ്‍ലൈനില്‍ നിര്‍ത്തുന്നതാണ്.
ചുരുക്കത്തില്‍: പല പ്രാവശ്യം പറഞ്ഞത് പോലെ നിങ്ങളാണ് ഉല്‍പ്പന്നം. നിങ്ങള്‍ കൂടുതല്‍ നേരം ഓണ്‍ലൈനില്‍ നില്‍ക്കും തോറും അവര്‍ക്ക് നിങ്ങളില്‍ നിന്ന് കൂടുതല്‍ ഉപയോഗം കിട്ടും.
അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും
നിങ്ങള്‍ അനന്യമായതാണ്. അത് അമേരിക്കന്‍ പ്രത്യയശാസ്‌ത്രത്തിന്റെ ഭാഗമാണ്, ഒപ്പം സത്യവും ആണ്. നിങ്ങള്‍ എടുക്കുന്ന ധാരാളം തീരുമാനങ്ങളുടേയും നിങ്ങള്‍ രൂപീകരിച്ച ആശയങ്ങളുടേയും ഉല്‍പ്പന്നമായ ഒരു ജീവിതം നിങ്ങള്‍ നിര്‍മ്മിച്ചു, അല്ലെങ്കില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ വിജയത്തിനും ശക്തിപ്പെടലിനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സന്ദര്‍ഭത്തിലാണ് നിങ്ങള്‍ അത് ചെയ്യുന്നത്. നിങ്ങളെ പോലെ വേറെ ആരും അതുപോലെ ചെയ്യുന്നില്ല. പുറത്തുനിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു “സാധാരണ” ജീവിതമാണുള്ളതെങ്കില്‍ പോലും നിങ്ങളുടെ ആന്തരിക ജീവിതം മറ്റൊന്നുപോലെയല്ല.
അതായത് ആദ്യം നിങ്ങളുടെ മാതൃകയുണ്ടാക്കാന്‍ വിഷമമാണ്. സാമൂഹ്യ മാധ്യമത്തിന് നിങ്ങളാരാണെന്ന് ശരിക്കും അറിയില്ല. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്, ആരെയാണ് പിന്‍തുടരുന്നത് എന്നതിനെക്കുറിച്ച് അവര്‍ക്ക് കുറച്ച് വിവരം ഉണ്ട്. എന്നാല്‍ നിങ്ങളുടെ സഹപ്രവര്‍ത്തര്‍, സുഹൃത്തുക്കള്‍ എന്നിവരെ പോലെയല്ല നിങ്ങള്‍. നീങ്ങളുടെ ജീവിത പാത മറ്റാരേയും പോലെയല്ല.
എന്നാല്‍ നിങ്ങള്‍ കൂടുതല്‍ അതിലുണ്ടായിരിക്കുമ്പോള്‍ കൂടുതല്‍ ഡാറ്റ ശേഖരിക്കപ്പെടുന്നു. അതില്‍ ചിലത് മുമ്പ് പറഞ്ഞത് പോലെ അസാധാരണമായി ദുര്‍ബലമാണ്. ശ്രദ്ധയില്‍ പോലും പെടാത്തതാണ്. കാരണം അവ സംഭവിക്കുന്നത് ബോധമുള്ള അനുഭവത്തിന് അറിയാന്‍ കഴിയാത്തത്ര അതി വേഗത്തിലാണ് (~100 കണക്കിന് മില്ലി സെക്കന്റില്‍). മറ്റുള്ളവ നിങ്ങളുടെ അവബോധ അതിരിന് മുകളിലാണ്. എന്നാല്‍ അവയുടെ മൊത്തമുള്ള അര്‍ത്ഥം അറിയാനാവില്ല.
ഒരു സമയത്ത് അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും. നിങ്ങള്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്ന സമയം വര്‍ദ്ധിപ്പിക്കാന്‍ എന്താണ് വഴി എന്ന് അത് തീരുമാനിക്കും.
ഉദാഹരണത്തിന് എന്റെ ട്വിറ്റര്‍ ഉപയോഗത്തിന്റെ ആദ്യ നാളുകളില്‍ ഞാന്‍ Stanford Libraries ല്‍ നിന്നുള്ള ഒരു ട്വീറ്റ് കണ്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ കൈയെഴുത്തുപ്രതികളുടെ വലിയൊരു ഭാഗം ഡിജിറ്റലാക്കി എന്നായിരുന്നു അത്. ഞാന്‍ അന്ന് ഉച്ച തിരിഞ്ഞ് ക്ലാസ് എടുക്കേണ്ടതായിരുന്നു. അതുകൊണ്ട് ഞാന്‍ കുറച്ച് അന്വേഷണം അതില്‍ നടത്തി. എങ്ങനെ ആ ഡാറ്റാ സെറ്റ് പരിശോധിക്കണമെന്നതിന്റെ ഉദാഹരണമായി കുറച്ച് പ്രാധമിക ഫലങ്ങളും എടുത്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പ്യൂട്ടര്‍ സയന്‍സിലേയും ചരിത്രത്തിലേയും സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഞങ്ങള്‍ അവാര്‍ഡ് കിട്ടിയ ഒരു പ്രബന്ധം ആ ഡാറ്റയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തി.
എന്നിരുന്നാലും ട്വിറ്ററിന്റെ വീക്ഷണത്തില്‍ ഇത് വലിയ പരാജയമാണ്. ഞാന്‍ ഒരു ട്വീറ്റ് കണ്ടു. ഉടനെ ലോഗോഫ് ചെയ്ത് ആ വിവരത്തിന്റെ പുറത്ത് ജോലി ചെയ്യാന്‍ തുടങ്ങി. അള്‍ഗോരിഥം അപ്പോള്‍ എന്നെ നിരീക്ഷിക്കുകയായിരുന്നുവെങ്കില്‍ എനിക്ക് അത്തരത്തിലെ വിവരങ്ങള്‍ കുറഞ്ഞ തോതിലേ തരൂ. (വിജ്ഞാനശാസ്ത്രപരമായ കാരണങ്ങളാല്‍ നിങ്ങള്‍ക്കെന്ത് തരണമെന്ന് അള്‍ഗോരിഥം സജീവമായി തെരഞ്ഞെടുക്കല്‍ നടത്തുന്നത് ചിലപ്പോള്‍ എനിക്ക് അത്ഭുതമാണ്. അതായത് നിങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ മാത്രമല്ല പകരം ഭാവിയില്‍ എന്താണുണ്ടാകുക എന്ന അറിവ് വര്‍ദ്ധിപ്പിക്കാനായി ഏത് കാര്യങ്ങളാണ് അതിന് ഗുണകരമായിരിക്കുക എന്ന് മനസിലാക്കി അത് നിങ്ങള്‍ക്ക് തരുന്നതും.)
നിങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്തുന്നത് തീര്‍ച്ചയായും നിങ്ങളുടെ ഗുണത്തിനുള്ളതായിരിക്കും. ഉദാഹരണത്തിന് ട്വിറ്ററില്‍ കുറച്ച് കൂടുതല്‍ നേരം നില്‍ക്കുന്നതില്‍ നിന്ന് ഞാന്‍ ധാരാളം പഠിച്ചിട്ടുണ്ട്. സവിശേഷ ആപേക്ഷിതകാ സിദ്ധാന്തത്തിലെ Lorentz transformations നോടും (അതിന് വേണ്ടി കാത്തിരിക്കുക) logistic regression നോടും അതിന് ആഴത്തിലുള്ള ബന്ധമുണ്ട്. വല്ലപ്പോഴുമുള്ള എന്റെ ട്വീറ്റ് കൊടുംകാറ്റ് കൊണ്ട് ആളുകളെ അവരുടെ ഗുണത്തിന് വേണ്ടി ഞാന്‍ ഓണ്‍ലൈനില്‍ നിര്‍ത്തിയിട്ടുണ്ട്. (പറയുന്നു) Kullback-Liebler divergence, Many Worlds Hypothesis, OTC വിറ്റാമിന്‍ ഗുളികകള്‍ ദോഷകരമാണ് തുടങ്ങി പലതും. താല്‍പ്പര്യമുള്ള പല ആശയങ്ങളും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നെക്കാള്‍ ധാരാളം അറിയുന്ന, ഞാന്‍ ഇടപെടാത്ത ലോകത്ത് നിന്നുള്ള ആളുകളില്‍ നിന്ന് ശരിക്കും താല്‍പ്പര്യമുള്ള വിവരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.
എന്നിരുന്നാലും നിങ്ങളുടെ ബട്ടണുകള്‍ അമര്‍ത്താനുള്ള ഒരു വഴി അള്‍ഗോരിഥം അവസാനം കണ്ടെത്തും. ഏത് ഉള്ളടക്കമാണ് നിങ്ങളെ compulsive (നിര്‍ബന്ധിതമായ) രീതിയില്‍ ഇടപെടാന്‍ പ്രേരിപ്പിക്കുന്നത് എന്ന് അത് കണ്ടുപിടിക്കും. constellating a complex എന്ന് Jung ഇതിനെ വിളിക്കുന്നു: എന്താണ് നിങ്ങളുടെ psyche യില്‍ മോശമായത് (maladaptive) പുറത്ത് വരും(drawing out).
ചില ആളുകള്‍ക്ക് അത് രാഷ്ട്രീയ ഉള്ളടക്കത്തില്‍ നിന്നുള്ള രോഷത്തിന്റെ ചുഴിയാണ്. മറ്റ് ചിലര്‍ക്ക് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കോ പ്രകോപിപ്പിക്കാനുള്ള ആഗ്രഹമോ ആകാം. ഗുണകരമായ രീതിയിലല്ല. നിങ്ങളുടെ സ്വന്തം വളര്‍ച്ചക്കെതിരെ ചേരുന്നതിനെ ശക്തമാക്കുന്നതും വ്യക്തമാക്കുന്നതും ആയ രീതിയിലായിരിക്കും. ശ്രദ്ധിക്കപ്പെടാത്തതും എന്നാല്‍ സാധാരണയല്ലാത്തതുമായ ഒരു പ്രതികരണം അലസത,നിഷ്ക്രിയത്വം, മാരകത, anomie ആണ്. അതിനിടക്കുള്ളതാണ് “ദുഃഖിപ്പിക്കുന്ന അര്‍ഹതപ്പെടല്‍” അല്ലെങ്കില്‍ സ്വയം-നിന്ദയുടെ പ്രകടനം, . തുടങ്ങിയവ. ഈ പട്ടിക ശുഭപ്രതീക്ഷയുള്ള സ്വഭാവങ്ങളുടെ നീളമുള്ള പട്ടികയുടെ അത്രയെങ്കിലും നീളമുള്ളതാണ്. അവയുടെ വൈപരീത്യത്തിന്റേയും വക്രീകരിക്കലിന്റേയും ഒരു നിഴല്‍-പട്ടിക.
അതിനികടക്ക് സാമൂഹ്യ മാധ്യമങ്ങള്‍ എല്ലാവരുടേയും മാതൃകയുണ്ടാക്കുന്നു. മറ്റുകാര്യങ്ങളോടൊപ്പം മറ്റുള്ളവരെ ഓണ്‍ലൈനില്‍ നിര്‍ത്താനായി നിങ്ങളെ എങ്ങനെ ഉപയോഗിക്കാം എന്നതും അവര്‍ കണ്ടെത്തുന്നു. നിങ്ങള്‍ മറ്റാരുടെയെങ്കിലും ബട്ടണ്‍ മുമ്പ് അമര്‍ത്തിയിട്ടുണ്ടെങ്കില്‍ നല്ല കാര്യമല്ലാത്തത് എന്നതിന്റെ നിര്‍വ്വചനത്തിന്റെ ഭാഗമാകുകയാണ് നിങ്ങള്‍. ആ പ്രക്രിയ പണവല്‍ക്കരിച്ചു. അത് വമ്പന്‍ രീതിയിലാണ് നടപ്പാക്കുന്നത്. അക്രമ കൂട്ടങ്ങള്‍ ഏറ്റവും തീവൃമായ വകഭേദമാണ്. അതൊരു പിഴവല്ല. അത് അതിന്റെ സ്വഭാവമാണ്.
ആ ബിന്ദുവില്‍ നിങ്ങള്‍ക്ക് ഒരു ശാഖ ബിന്ദുവുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകുമെങ്കിലും നിങ്ങള്‍ക്ക് ഓടാം. അല്ലെങ്കില്‍ കൂടുതല്‍ ആഴത്തിലേക്ക് പോകാം, അവസാനം വളരെ തെറ്റായ കാര്യം സംഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് നടക്കാം.
വ്യക്തിപരമായി ഞാന്‍ ഭാഗ്യവാനാണ്. കാരണം അള്‍ഗോരിഥം എന്നെ രണ്ട് ദിവസത്തില്‍ രണ്ട് പ്രാവശ്യം കണ്ടെത്തി. ആദ്യത്തെ പ്രാവശ്യം സങ്കീര്‍ണ്ണമായിരുന്നു. അത് എന്നെ ഓണ്‍ലൈനില്‍ നിര്‍ത്തി. രണ്ടാമത്തെ പ്രാവശ്യം അത് എന്നെ ഉപയോഗിച്ച് മറ്റുള്ളവരെ ഓണ്‍ലൈനില്‍ നിര്‍ത്തി. ഈ രണ്ടിന്റേയും സംയോഗം അവഗണിക്കാന്‍ പറ്റാത്തവിധം കട്ടിയുള്ളതായിരുന്നു. അത് രണ്ടും തമ്മില്‍ അകലമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ രണ്ടും അവഗണിച്ചേനെ. എന്നാല്‍ അതില്‍ ആന്തരികമായി പൊതു കാരണം ഉണ്ടെന്ന് (ഒരു co-explanatory account) എനിക്ക് വ്യക്തമായി.
ആ സംഭവങ്ങള്‍ പ്രത്യേകമായി പ്രാധാന്യമുള്ളവയല്ല. എന്നിരുന്നാലും അത് ഞാന്‍ വിശദീകരിക്കാം. ചിലപ്പോള്‍ മണി അടിച്ചാലോ. സമാനമായ കാര്യങ്ങള്‍ തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് നന്നായി ഒത്തുചേര്‍ന്ന് പോകുന്ന, ബഹുമാന്യരായ ആളുകളില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അത് വളരെ ഉപയോഗപ്രദമായി.
ആദ്യത്തെ കേസില്‍ (എന്റെ complex അള്‍ഗോരിഥം കണ്ടെത്തും), തെറ്റായ വിവരമായിരുന്നു എന്ന് മാത്രമല്ല രാഷ്ട്രീയമായ ഉപയോഗിക്കുന്നതായിരുന്നു എന്നെ എതിരിട്ടത്. അത് ആളുകളെ ദുര്‍ബലരാക്കുകയും അവരില്‍ കൗശലപ്പണി നടത്തുകയും ചെയ്യുന്നതായിരുന്നു. ആ വിവരം തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം ആദ്യത്തെ ഡാറ്റ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. അതില്‍ സ്ഥിതിവിവര വിശകലനം നടത്തുകയും ചെയ്തിരുന്നു. ഞാന്‍ പിന്നെ മറ്റ് ഡാറ്റ സെറ്റുകളിലേക്ക് ചുഴറ്റിയെറിയപ്പെട്ടു. അതെല്ലാം എന്റെ ആദ്യത്തെ കണ്ടെത്തലുകളുമായി യോജിച്ച് പോകുന്നവയായിരുന്നു.
ഈ തരത്തിലെ ജോലി ചെയ്ത ആളുകളില്‍ വിപരീത അഭിപ്രായമുള്ള ആരേയും ഞാന്‍ ഒരിക്കലും കണ്ടില്ല. ആളുകളുമായി ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് എന്നെ അക്രമാസക്തനാക്കി. binomial വിതരണത്തിന്റെ error analysis നെ കുറിച്ച് സംസാരിക്കാനായി അല്ല ഓണ്‍ലൈനില്‍ പോകുന്നത് പക്ഷെ ആളുകള്‍ എത്രമാത്രം വൃത്തികെട്ടവരാണെന്ന് മനസിലാക്കുന്നതിനാണ് എന്ന് തിരിച്ചറിയുന്നത് വരെ അത് തുടര്‍ന്നു. അവസാനം ഞാന്‍ logged off. എനിക്ക് ക്ഷീണം തോന്നി. ചോര്‍ന്ന് പോയി. (ഏറ്റവും പ്രധാനമായി) ego-dystonic. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഈ ആളല്ല ഞാന്‍ എന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ ഞാന്‍ ആ രീതിയിലായിലാകുമോ എന്ന് അതെന്നെ പേടിപ്പെടുത്തി.
രണ്ടാമത്തെ കേസ് (അള്‍ഗോരിഥം ആളുകളെ എന്നിലേക്കെത്തിക്കും). കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ക്രിപ്റ്റോ കറന്‍സിയേയും കുറിച്ചുള്ള ഒരു തര്‍ച്ചയായിരുന്നു. ആ ചര്‍ച്ചയുടെ ആദ്യ അര മണിക്കൂര്‍ അല്‍പ്പം തീഷ്ണമായി, (എന്റെ മനസില്‍) rough-and-tumble ട്വിറ്റര്‍ കാര്യം പോലെ.
എന്നിരുന്നാലും ഒരു സമയത്ത് ക്രിപ്റ്റോകറന്‍സി വക്താക്കളെ ഓണ്‍ലൈനില്‍ നിര്‍ത്താനുള്ള വഴിയായി അള്‍ഗോരിഥം കണ്ടെത്തി. അത്തരക്കാരുടെ വലിയ ഒരു കൂട്ടത്തെ എന്റെ അകൌണ്ടിലേക്ക് അള്‍ഗോരിഥം നയിച്ചു. ആയിരത്തോളം പേര്‍ പ്രതികരണമായി വ്യക്തിപരമായ ആക്രമണം അയച്ചു. ആള്‍ക്കൂട്ട ആക്രമണത്തിന്റെ (വളരെ ചെറിയ തോതില്‍) ഇരയായത് വളരേറെ വിഷമമുണ്ടാക്കുന്നതായിരുന്നു. നിങ്ങള്‍ക്കും അത്തരം സംഭവം ഉണ്ടാകാതിരിക്കട്ടെ. അവരില്‍ ആയിരത്തോളം പേര്‍ എന്റെ ഫീഡ് പിന്‍തുടരാന്‍ തുടങ്ങി. ഭാവിയില്‍ കൂടുതല്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരിക്കണം. ഈ പ്രക്രിയയില്‍ ട്വിറ്റര്‍ പണമുണ്ടാക്കി. എല്ലാവര്‍ക്കും അവരുടെ ട്വീറ്റിന്റെ കൂടെ പരസ്യങ്ങള്‍ വിറ്റു.
(വഷയേയിതര കുറിപ്പായി, ഒരു ട്വീറ്റിനെ ഞാന്‍ offline harassment ആയി നിര്‍ദ്ദേശിച്ചു. മിനിട്ടുകളില്‍ ട്വിറ്റര്‍ ആ പരാതിയെ തള്ളിക്കളഞ്ഞു. വിവര സിദ്ധാന്തത്തിലെ എല്ലാ ആ ട്വീറ്റ് കൂട്ടങ്ങള്‍ക്ക് ശേഷവും നിങ്ങളെന്നെ സംരക്ഷിക്കുന്നില്ലേ എന്നായിരുന്നു എന്റെ ഉടന്‍ പ്രതികരണം. ആ സംശയത്തിന് ഒരു ഗുണവും ഇല്ലേ. എന്നാല്‍ തീര്‍ച്ചയായും ഇല്ല. ട്വിറ്റര്‍ നിങ്ങളുടെ പ്രസാധകരല്ല. നിങ്ങള്‍ അതിന്റെ ഉല്‍പ്പന്നമാണ്.)
രണ്ടിലും, അള്‍ഗോരിഥമാണ് പ്രവര്‍ത്തിയില്‍. ആദ്യത്തേതില്‍ ട്വിറ്റര്‍ എന്നെ ഓണ്‍ലൈനില്‍ നിര്‍ത്താനുള്ള വിവരങ്ങള്‍ എനിക്ക് കാണിച്ച് തരിക മാത്രമല്ല, എന്നെ ഓണ്‍ലൈനില്‍ നിര്‍ത്താനാകും എന്ന് അത് കരുതുന്ന മറ്റുള്ളവരേയും ആ സംഭാഷണത്തിലേക്ക് വലിച്ചുകൊണ്ടുവന്നു. 6000 അകൌണ്ടുകള്‍ എന്നെ പിന്‍തുടരാന്‍ തുടങ്ങി. ഒരുപക്ഷേ ആ അപരാഹ്നത്തില്‍ അത് മറ്റൊന്ന് കണ്ടുപിടിച്ചിരുന്നെങ്കില്‍?
രണ്ടാമതായി, അവരില്‍ ഒരാളിലേക്ക് അവര്‍ എത്തിയെന്ന് മാത്രമല്ല, അയാളുടെ പ്രതികരണങ്ങള്‍ മറ്റെല്ലാവരിലേക്കും എത്തിച്ച് അവരേയും കൂടി വലിച്ചിട്ടാണ് എന്റെ ട്വീറ്റുകള്‍ ബിറ്റ്കോയില്‍ ട്വിറ്ററിലേക്ക് എത്തിച്ചത്. (ഞാന്‍ നിങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ മിക്കവാറും വീണ്ടു വിചാരമില്ലാത്തതല്ല. ബിറ്റ്കോയിനെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു ലേഖനം മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനിലുള്ളത്. അത് കോപജനകമായി തോന്നാനുള്ള ഒരു സാദ്ധ്യതയുമില്ല.)
ഞാന്‍ ഇവിടെ നിഷ്ക്രിയമായ ശബ്ദത്തിലാണ് കൂടുതലും സംസാരിച്ചത്: അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിയായ ഒരു agent നേക്കാള്‍ അള്‍ഗോരിഥം പ്രവര്‍ത്തിക്കുന്ന ചിലതായിട്ട്. അത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. Agency എന്നത് (1) നിങ്ങളുടെ ബട്ടണുകള്‍ അമര്‍ത്തുന്നവയെ ഒഴുവാക്കുന്നതും, (2) reflectively ഈ ബട്ടണുകള്‍ ശരിക്കും എന്താണെന്ന കണ്ടെത്തുന്ന (1) നെ കുറച്ച് കുറച്ച് അവശ്യമാക്കുന്നത് ആണ്. ഈ സന്ദര്‍ഭത്തില്‍ agency സാമൂഹ്യ മാധ്യമങ്ങളെ നിര്‍ത്തുന്നു. കാരണം (2) അള്‍ഗോരിഥത്തിന്റെ സാന്നിദ്ധ്യം ഒരിക്കലും അവസാനിക്കാത്തതാണ്. അള്‍ഗോരിഥം നിങ്ങളുടെ ബട്ടണുകള്‍ തേടുന്നു എന്ന് മാത്രമല്ല എങ്ങനെ പരിപോഷിപ്പിക്കണമെന്നും വലുതാക്കണമെന്നും അന്വേഷിക്കുന്നു. അടിസ്ഥാനപരമായി അദൃശ്യമായാണ് അത് ചെയ്യുന്നത്.
അള്‍ഗോരിഥത്തില്‍ നിന്ന് അകന്ന് പോകൂ
എന്നാണ് അള്‍ഗോരിഥം എന്നെ കണ്ടെത്തിയത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഒരു മാസം മുമ്പോ? ഒരു വര്‍ഷം മുമ്പോ? അതോ മൂന്ന് വര്‍ഷം മുമ്പോ? തീര്‍ച്ചയായും എനിക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. പരമ്പരാഗതമായ ഉണര്‍ത്ത് വിളിയായ “rock bottom” അമര്‍ത്തുന്നതില്‍ നിന്ന് ഞാന്‍ രക്ഷപെട്ടു. എന്നാല്‍ അള്‍ഗോരിഥം അതിമാനുഷ തോതിലാണ് പ്രവര്‍ത്തിക്കുന്നത്. നിഗൂഢമായ നിലകളില്‍ നമുക്ക് അടുക്കാനാകാത്ത വിധം.
അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തിയിട്ടുണ്ടോ? നേരിട്ട് ഒരിക്കലും നടത്തിയിട്ടില്ലാത്ത വിധം വാക്കുതര്‍ക്കം ഓണ്‍ലൈനില്‍ നിങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതാണ് ചില ആളുകളുകളുടെ പറച്ചില്‍. മറ്റ് ചിലര്‍ക്ക് അതിന്റെ വിപരീതമാണ്. അസാധാരണമായി അനുസരണയുള്ള വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നത്. കുട്ടികള്‍ പറയും, നിങ്ങള്‍ വിഢി ആയി മാറിയെന്ന്. ചിലപ്പോള്‍ നിങ്ങള്‍ വിഷാദവാനായി മാറിയിട്ടുണ്ടാവും. നിങ്ങളുപയോഗിച്ച സൈറ്റില്‍ വന്ന വിദൂരത്തുള്ള അപരിചിതരുടെ ഓണ്‍ലൈന്‍ പിന്‍തുണയെ കൂടുതല്‍ ആശ്രയിക്കുന്നരായി മാറിയിട്ടുണ്ടാവും. ADHD? അത് ശുഭപര്യവസാനിയായിരിക്കില്ല. കാര്യങ്ങള്‍ എങ്ങനെയൊക്കെ മോശമാകുമെന്നതിന്റെ മുഴുവന്‍ പട്ടികയും നാം എടുത്തിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്നത്. അള്‍ഗോരിഥം ആളുകളെ വ്യത്യസ്ഥമായ രീതിയില്‍ ഉപയോഗിക്കുന്നു എന്നാണ് എന്റെ ഊഹം. ഉദാഹരണത്തിന് മറ്റുള്ളവരെ ഓണ്‍ലൈനില്‍ നിര്‍ത്താനായി അത് സ്ത്രീകളെ ഉപയോഗിക്കുന്നു. മറ്റാളുകളുടെ ബട്ടണ്‍ അമര്‍ത്താനായി അവരെ ഉപയോഗിക്കുന്നു.
അള്‍ഗോരിഥം നിങ്ങളെ കണ്ടുപിടിക്കുമോ? അത് തീര്‍ച്ചയായും സാദ്ധ്യമാണ് എന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ കൂടെ കൂടെ ഓണും ഓഫും ആയാല്‍ ചിലപ്പോള്‍ കൂടുതല്‍ സമയം എടുക്കും. അത് വരെ നിങ്ങള്‍ക്ക് പ്രയോജനം എടുക്കാം. Stanford ഡാറ്റയില്‍ ഞാന്‍ കാലിടറി വീണത് പോലെ.
അള്‍ഗോരിഥം തങ്ങളെ കണ്ടെത്തിയെന്ന് ആളുകള്‍ വളരെ ഉറപ്പോടെ കണ്ടെത്തുന്ന ഒരു വഴിയുണ്ട്. എങ്ങനെയോ ചിലത്, അവര്‍ വെറുതെ പറഞ്ഞത്, മറ്റാരെങ്കിലും എന്തെങ്കിലും വെറുതെ പറഞ്ഞത് പെട്ടെന്ന് വൈറലാകുന്നു. അവര്‍ക്ക് ജോലി പോകുന്നു, അവരുടെ ജീവിതവൃത്തി, എല്ലാം. മറ്റേയാള്‍ക്കും അത് സംഭവിക്കാം. അപ്പോഴാണ് സാമൂഹ്യ മാധ്യമത്തിന് ജാക്ക്പോട്ട് അടിക്കുന്നത്. നിങ്ങള്‍ ചിലപ്പോള്‍ ചില തീവണ്ടി അപകടങ്ങള്‍ നോക്കിയിട്ടുണ്ടാവും. അത് അവര്‍ നിങ്ങള്‍ക്കായുണ്ടാക്കിയതാണ്. നിങ്ങളത് നോക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ നിങ്ങള്‍ക്ക് പരസ്യങ്ങള്‍ വില്‍ക്കുന്നു. ഒപ്പം നിങ്ങളെ കുറിച്ച് കുറച്ചുകൂടി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. ജനങ്ങള്‍ തന്നത്താനെ തന്നെ പാര്‍ശ്വസ്ഥല നാശം ആണ്.
ആളുകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിഷ്ടമാണ്. ആളുകള്‍ എങ്ങനെ പുകവലിക്കുന്നു എന്നതിനെ അത് എന്നെ ഓര്‍മ്മപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ മാത്രം. ഒരു അപരിചിതനോട് തീപ്പെട്ടി ചോദിക്കുന്നത് വഴിയുണ്ടാകുന്ന സാമൂഹ്യമായ ഗുണം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഉണ്ടാകുന്ന ദോഷം വളരെ അധികമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ പുകയില പോലെയാണെന്ന് എനിക്ക് തോന്നുന്നു. അതിനും ഉപയോഗത്തിന്റെ ഒരു സുരക്ഷിതമായ നിലയില്ല.
second-hand പുകവലിയുണ്ട്. സംഘടിത ഫലങ്ങളെക്കുറിച്ച് Jaron Lanier സംസാരിക്കുന്നു. നിങ്ങള്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്നത് മറ്റുള്ളവരേയും ഓണ്‍ലൈനിലേക്ക് എത്തിക്കുന്നു. അള്‍ഗോരിഥം നിങ്ങളെ മാത്രം അല്ല ദ്രോഹിക്കുന്നത്. അത് നിങ്ങളെ ഉപയോഗിച്ച് മറ്റുള്ളവരേയും ദ്രോഹിക്കുന്നു. അതുകൊണ്ട് പിന്‍വാങ്ങുന്നതില്‍ നിന്നും പ്രധാനപ്പെട്ട രണ്ടാമത്തെ ഗുണമാണ്. അത് ധാര്‍മ്മികമായതുമാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നത് നിര്‍ത്തുക.
ട്വിറ്റര്‍ ഒരു ബാറ് പോലെയാണെന്ന Paul Skallas ന്റെ നിര്‍ദ്ദേശത്തെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഒരു സമയത്ത് ആ അനുഭവം മാറുന്നു. കൂടുതല്‍ ആസക്തിയുണ്ടാക്കുന്ന, അമോണിയ-അരുകുള്ള സിഗററ്റിന്റെ സാമൂഹ്യ രൂപമായി മാറി. അവിടെ അഭ്യസിപ്പിക്കുന്നതും, സമാനതകളില്ലാത്തതും ആണ്. ഉദാഹരണത്തിന് ബാറുകള്‍ക്ക് ഗുണ്ടകളും(bouncers) ഉണ്ട്. കാര്യങ്ങള്‍ കൂടുതല്‍ ഭ്രാന്തമായാല്‍ അവര്‍ ആളുകളെ എടുത്ത് പുറത്തെറിയും, നിങ്ങളേയും. അവര്‍ക്ക് ആംബുലന്‍സുകളുണ്ട്. അവ സ്വഭാവങ്ങളുടെ പൊതു പ്രതീക്ഷകള്‍ നല്‍കുന്നു. അതെല്ലാം നിങ്ങളേയും നിങ്ങളുടെ ചുറ്റുമുള്ള ആളുകളേയും സഹായിക്കുന്നു.
ഇല്ല, എന്നാല്‍ ഗൌരവകരമായി
നിങ്ങളുടെ സാമൂഹ്യമാധ്യമ അകൌണ്ട് ഡിലീറ്റ് ചെയ്യുക. ഫേസ്‌ബുക്ക് അത് കുറച്ച് tricky ആയാണ് ചെയ്യുന്നത് (നിങ്ങള്‍ക്ക് നെറ്റില്‍ അതിനെക്കുറിച്ച് തെരയാം.) എന്നാല്‍ അതിന് കുറച്ച് ക്ലിക്ക് ചെയ്യേണ്ടി വരും. 30 ദിവസത്തെ ഒരു കാത്തിരുപ്പ് കാലം ഉണ്ട്. അതിനിടക്ക് നിങ്ങള്‍ക്ക് തീരുമാനം മാറ്റാം. (ശ്രദ്ധേയമായി, പുതിയ അകൌണ്ട് ഉണ്ടാക്കാനായി 30 ദിവസത്തെ ഒരു കാത്തിരുപ്പ് കാലം ഇല്ല- നിങ്ങള്‍ എത്ര പ്രായമുള്ളവരായാലും.)
എനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഒരേ ഒരു അപവാദം “സ്ഥാപനത്തിന്റെ” അകൌണ്ട് തുറക്കുന്നതിനെക്കുറിച്ചാണ്. എന്നാല്‍ നിങ്ങള്‍ അത് ചെയ്യുകയാണെങ്കില്‍ നിങ്ങളൊരു ആശയവിനിമയ ഉദ്യോഗസ്ഥനായിരിക്കും. നിങ്ങള്‍ക്ക് അതിന് ശമ്പളം കിട്ടുന്നുണ്ടാകും. വ്യക്തിപരമായ അതിരുകള്‍ ലംഘിക്കുന്നില്ലെങ്കില്‍ അത് ഒരു കുഴപ്പമായി എനിക്ക് തോന്നുന്നില്ല. സാമൂഹ്യമാധ്യമ കമ്പനികള്‍ നിങ്ങളുടെ ബിസിനസില്‍ കൗശലപ്പണി ചെയ്യും. നിങ്ങളെ അല്ല. അത് വേറേ കാര്യമാണ്. നിങ്ങളൊരു freelance “brand” നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കൊരു അകൌണ്ട് ഉണ്ടാക്കി നിങ്ങളുടെ ജോലിയിടെ ലിങ്ക് ട്വിറ്ററിലും മറ്റും കൊടുക്കുന്നത് മനസിലാക്കാം. എന്നാല്‍ ആ പോസ്റ്റുകള്‍ automaticഉം പ്രതികരണം റദ്ദാക്കിയതും നിങ്ങള്‍ ലോഗിന്‍ ചെയ്യാത്തതുമാണെങ്കില്‍ മാത്രം. platform-neutral notification സംവിധാനം നമുക്കില്ല.
സാമൂഹ്യ മാധ്യമ സാന്നിദ്ധ്യം നിങ്ങളുടെ ഗവേഷണത്തെ ആശയവിനിമയം ചെയ്യാനുള്ള വഴിയാണെന്ന് തുടക്ക-career academics ല്‍ ഉപദേശം കണ്ടിട്ടുണ്ട്. മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ അതൊരു ഭയാനകമായ ആശയമാണ്.
സാമൂഹ്യമാധ്യമങ്ങളിലുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ അള്‍ഗോരിഥം നിങ്ങളെ കണ്ടെത്തും.
ഒറ്റ 11ാം കാരണത്തില്‍ വളരേറെ ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റ് രീതിയിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് കിട്ടുന്ന അതേ ഗുണങ്ങള്‍ നിങ്ങള്‍ക്ക് കിട്ടുമെന്ന് ഞാന്‍ പറയുന്നു. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനാഗ്രഹിക്കുന്നവര്‍ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതുക എന്നതാണ് ഏറ്റവും പ്രകടമായ വഴി. അത് New Yorker ആകണമെന്നില്ല. ധാരാളം എണ്ണം ഓണ്‍ലൈന്‍ പ്രസാധകരുണ്ട്.
അവര്‍ക്ക് ശരിക്കുള്ള വായനക്കാരുമുണ്ട്. അതില്‍ പ്രവേശിക്കാന്‍ വളരെ കുറച്ച് തടസങ്ങളേയുള്ളു. ഞാന്‍ ചിലപ്പോള്‍ ശാസ്ത്രകഥകള്‍ എഴുതാറുണ്ട്. അടുത്ത കാലത്തെഴുതിയത് ടെലിപോര്‍ട്ട് മാഗസിനിലാണ്. അത് മഹത്തരമായിരുന്നു. ന്യൂയോര്‍ക്കറിനേക്കാള്‍ അംഗീകാരമതിനുണ്ട്. ദീര്‍ഘമായി എഴുതുന്നത് ഒരു വെല്ലുവിളിയായ പ്രക്രിയയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് അതിവേഗ തീപിടിച്ച പ്രതികരണങ്ങള്‍ ലഭിക്കില്ല എന്നതാണ് ഒരു ഭാഗിക കാരണം.
വ്യക്തമായ മറ്റൊരു കാരണം വീട് ഉപേക്ഷിക്കണം എന്നതാണ്. സാമൂഹ്യ മാധ്യമം ശക്തമാണ്. പൊതുവായ, പങ്കുവെക്കപ്പെട്ട അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതാണ് അതിന്റെ ഒരു കാരണം. എന്നാല്‍ അതിന്റെ മറ്റ് സ്രോതസ്സുകളുമുണ്ട് — കൂടുതലും പൊതു സ്ഥലങ്ങളിലും സംസാരങ്ങളിലും. “നിങ്ങളുടെ വാതിലിന് പുറത്ത് പോകുന്നത് അപകടകരമായ പണിയാണ്.” നിങ്ങള്‍ക്ക് പൂര്‍ണ്ണണായും ഓഫ് ലൈനായി പോകേണ്ട കാര്യമില്ല: Slack ഉം IRC ഉം സംസാരിക്കാനും സംഘടിക്കാനും Eye of Sauron ഇല്ലാത്ത വഴികള്‍ നല്‍കുന്നു. തീര്‍ച്ചയായും IRC ആണ് ഏറ്റവും അഭികാമ്യയമായത്. ലാഭത്തിന് വേണ്ടിയല്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനമാണത്. ഏക ധാര്‍മ്മിക അപകടം നിങ്ങള്‍ കൊണ്ടുവരുന്നതാണ്. RSS ഉം ഉണ്ട്. അത് പ്ലാറ്റ്ഫോം നിഷ്പക്ഷമാണ്. എന്നാല്‍ (മിക്കവാറും അത്ഭുതമില്ലാതെ) അതിനെ കൊന്നു, ഭാഗികമായി ഗൂഗിള്‍.
മുന്നറീപ്പ് കൊടുക്കാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍മാറുന്നത് ആളുകളെ അത്ഭുതപ്പെടുത്തും എന്ന വിഷമം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെന്തുകൊണ്ട് അകൌണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതണം. ഏതാനും മിനിട്ടുകളേ അതിനെടുക്കൂ. പത്ത് മിനിട്ടുകള്‍ക്ക് ശേഷം അകൌണ്ട് ഡിലീറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ യുദ്ധത്തിനൊന്നും പോകുന്നില്ലെന്ന് അവശ്യത്തിന് ആളുകളിലേക്ക് പ്രചരിപ്പിക്കാന്‍ വേണ്ട സമയം കിട്ടും. നിങ്ങള്‍ കമന്റ് ഓഫ് ചെയ്യാം. അങ്ങനെ ഭാവിയില്‍ നിങ്ങളെ വീണ്ടും ഇടപെടാനായി വലിച്ചിടാനാവില്ല.
ഞാന്‍ അറിയില്ലെങ്കിലും ഈ കുറിപ്പിന്റെ ലിങ്ക് നിങ്ങള്‍ക്ക് പങ്കുവെക്കാം.
നിങ്ങള്‍ തുടര്‍ന്നാലും ഞാന്‍ നിങ്ങളെ വിചാരണ ചെയ്യില്ല. ഞാന്‍ ഇവിടെ സംസാരിച്ച കാരണങ്ങള്‍ എനിക്ക് ഗുണകരമായതല്ല. നിങ്ങള്‍ക്ക് ഗുണകരമായേക്കും. അത് കുഴപ്പമില്ല.
എനിക്ക് തോന്നുന്നു അവസാനം കിട്ടുന്ന ഗുണം യഥാര്‍ത്ഥമാണ്. അത് നിങ്ങള്‍ അള്‍ഗോരിഥത്തില്‍ നിന്ന് രക്ഷപെട്ടു എന്നത് മാത്രമല്ല. നിങ്ങള്‍ക്ക് അത് എന്തായിരിക്കും എന്നത് എനിക്കറിയില്ല. അത് നിങ്ങളെ കണ്ടെത്തുന്നതിന് മുമ്പ് നിങ്ങള്‍ പിന്‍വാങ്ങാനായാല്‍ അധികമൊന്നുമില്ലായിരിക്കും. എന്നാല്‍ നിങ്ങള്‍ പിന്‍വാങ്ങിയാല്‍ അതിന് ശേഷം എന്തൊക്കെ സംഭവിച്ചാലും അത് നിങ്ങള്‍ മാത്രമാണ്, അതായിരിക്കില്ല.
— സ്രോതസ്സ് simondedeo.com | Simon DeDeo | 25 Apr 2021
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.