ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി – ഒരു നഴ്സ് – സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും അവശ്യത്തിന് ICU കിടക്കകള്‍ ലഭ്യമാക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു.
പുതിയ സംഭവത്തില്‍ Madhubani ജില്ലയിലെ 7-മാസം ഗര്‍ഭിണിയായ നഴ്സ് കോവിഡ്-19 പോസിറ്റീവ് ആയത് കഴിഞ്ഞ ആഴ്ചയാണ്. അവരെ പ്രാദേശിക ജില്ല ആശുപത്രിയില്‍ നിന്ന് Darbhanga Medical College and Hospital ലേക്ക് റഫര്‍ ചെയ്തു. എന്നിരുന്നാലും അവര്‍ക്ക് ഓക്സിജനോ എന്തിന് ശരിയായ ചികില്‍സക്ക് വേണ്ട ഒരു കിടക്ക പോലുമോ കിട്ടിയില്ല. ചൊവ്വാഴ്ച ആ നഴ്സ് അവരുടെ അവസാന ശ്വാസം വലിച്ചു.
പാറ്റ്നയില്‍ ഒരു ഓക്സിജന്‍ സിലിണ്ടര്‍ കരിഞ്ചന്തയില്‍ Rs 30,000 – 40,000 രൂപക്കാണ് വില്‍ക്കുന്നത്. PIL ന്റെ വാദത്തിനിടയില്‍ പാറ്റ്ന ഹൈക്കോടതിയും ഈ നിരീക്ഷണം നടത്തിയിരുന്നു.
— സ്രോതസ്സ് newsclick.in | 04 May 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.