ലോകം മൊത്തമുള്ള ജനാധിപത്യ വക്താക്കള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട്, രാജ്യത്തെ വലതുപക്ഷ ഭരണഘടന പൊളിച്ചെഴുതാനുള്ള ഉദ്യമത്തിന് വേണ്ടി ഭരണഘടന അസംബ്ലിയിലേക്ക് പുരോഗമനവാദികളെ ചിലിയിലെ സമ്മതിദായകര്‍ ഈ ആഴ്ച തെരഞ്ഞെടുത്തു. 40 വര്‍ഷം മുമ്പ് ജനറല്‍ അഗസ്റ്റോ പിനോഷെ (Augusto Pinochet)യുടെ സൈനിക ഏകാധിപത്യം അടിച്ചേല്‍പ്പിച്ചതാണ് ഇപ്പോഴത്തെ ഭരണഘടന. അയാളുടെ ഭരണത്തിന് ശേഷവും മൂന്ന് ദശാബ്ദത്തോളം അത് അസമത്വം പുനസൃഷ്ടിച്ചു. ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേ (Salvador Allende)യുടെ ഭരണകൂടത്തെ അമേരിക്കയുടെ പിന്‍തുണയേടുകൂടി സെപ്റ്റംബര്‍ 11, 1973 ന് മറിച്ചിടുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്ത ശേഷം പിനോഷെ ഭരണം, ജനാധിപത്യ വിരുദ്ധമായ ചുറ്റുപാടില്‍ University of Chicago യിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ കമ്പോള അനുകൂല നയങ്ങള്‍ നടപ്പാക്കുകയായിരുന്നു.
— സ്രോതസ്സ് commondreams.org | May 17, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.