മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ മാസത്തില്‍ ഒന്നോ അതിലധികം പ്രാവശ്യമോ അങ്ങനെ ചെയ്യുന്നു. മഹാമാരി കാരണം മൂന്നിലൊന്ന് വിദ്യാര്‍ത്ഥികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും സര്‍വ്വേയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനുള്ളതിനാലാണ് ആഹാരം ഉപേക്ഷിക്കുന്നത് എന്ന് 40% വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡിഗ്രി നേടാനായി ശരാശരി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി $30,030 ഡോളര്‍ കടം വാങ്ങുന്നു. Federal Loan Portfolio വിദ്യാര്‍ത്ഥികളുടെ മൊത്തം കടം $1.56 ലക്ഷം കോടി ഡോളറിന് മേലെയാണ്.
— സ്രോതസ്സ് wsws.org | 14 May 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.