കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?

നമ്മുടെ കൈവശമുള്ള ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം മിക്കപ്പോഴും നമുക്കുണ്ടാകാറുണ്ട്. അതിന് മിക്കവരും മെയിലിന്റെ അറ്റാച്ചുമെന്റായി ചേര്‍ത്ത് അയക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ അത് തെറ്റായ രീതിയാണ്. അതിന് പകരം അറ്റാച്ച് ചെയ്യേണ്ട ഫയല്‍ share.riseup.net പോലുള്ള എന്‍ക്രിപ്ഷനുള്ള സൈറ്റുപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി.

അതിനായി ആദ്യം share.riseup.net എന്ന സൈറ്റ് സന്ദര്‍ശിക്കുക. അതിലുള്ള Upload എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഫയല്‍ തെരഞ്ഞെടുക്കാനുള്ള വിന്‍ഡോ വരും. അതില്‍ നമുക്ക് ആവശ്യമുള്ള ഫയല്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ അത് നമ്മുടെ ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൈറ്റിലേക്ക് കയറ്റുന്നത് കാണാം. അത് പൂര്‍ത്തിയായതിന് ശേഷം ബ്രൌസറിന്റെ address bar ല്‍ നിന്നും URL ലിങ്ക് കോപ്പിചെയ്യുക. ആ URL ലിങ്ക് പുതിയ മെയിലിന്റെ ഉള്ളടക്കത്തില്‍ പേസ്റ്റ് ചെയ്ത് വേണ്ടവര്‍ക്കെല്ലാം അയച്ചുകൊടുക്കുക.

ആ മെയില്‍ കിട്ടുന്നവര്‍ ആ URL ലിങ്ക് ബ്രൌസറില്‍ കൊടുത്താല്‍ അവര്‍ക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ബട്ടണ്‍ കാണാന്‍ കഴിയും. ആ ബട്ടണ്‍ അമര്‍ത്തിയാല്‍ ഫയല്‍ സ്വന്തം കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുകയുമാകാം.

  1. ഇതവഴി മെയിലിന്റെ സൈസ് ചെറുതാക്കാനാകും.
  2. അതിനാല്‍ കുറഞ്ഞ വേഗതയുള്ള നെറ്റുള്ളവര്‍ക്ക് മെയില്‍ വേഗത്തില്‍ തുറന്ന് വരും.
  3. ഒരു കോപ്പി മാത്രം ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നതിനാല്‍ കാര്‍ബണ്‍ കാല്‍പ്പാട് ചെറുതാക്കാനാകും.

12 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ share.riseup.net ഈ ഫയല്‍ സൂക്ഷിക്കുകയുള്ളു. അതിന് മുമ്പ് നാം ഡൌണ്‍ലോഡ് ചെയ്യണം. സ്ഥിരമായി സൂക്ഷിക്കണമെങ്കില്‍ share.riseup.net ന് പകരം archive.org നെ വേണമെങ്കില്‍ ഉപയോഗിക്കാം. (archive.org നെക്കുറിച്ച് പിന്നീട് കൂടുതല്‍ പറയാം.)

വേറെ സമാനമായ സൈറ്റുകളും ഉണ്ട്. എന്തായാലും പൊതുവെ പറഞ്ഞാല്‍, ഫയല്‍ അയക്കണമെങ്കില്‍ ഒരു പൊതു സ്ഥലത്ത് ഫയല്‍ അപ്‌ലോഡ് ചെയ്ത ശേഷം ആ ലിങ്ക് മെയിലില്‍ കൊടുത്ത് അയച്ചുകൊടുക്ക എന്ന് സാരം.

കമ്പ്യൂട്ടര്‍ സംബന്ധിച്ച വിവരങ്ങള്‍: neritam.com/computer


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.


#email

ഒരു അഭിപ്രായം ഇടൂ