Dragonfly 44 എന്ന ഈ ശ്യാമ ഗ്യാലക്സിയെ 2015 ല്‍ ആണ് ആദ്യം കണ്ടെത്തിയത്. ന്യൂ മെക്സിക്കോയിലെ Dragonfly Telephoto Array ഉപയോഗിച്ചാണ് കണ്ടുപിടിച്ചത്. മറ്റ് ടെലസ്കോപ്പുകളാല്‍ കാണാന്‍ കഴിയാത്ത ശൂന്യാകാശത്തിലെ തെളിച്ചമില്ലാത്ത വസ്തുക്കളെ നിരീക്ഷിക്കാനായി നിര്‍മ്മിച്ചതാണ് 8 telephoto ലെന്‍സുകളും ക്യാമറകളും ഒത്തുചേര്‍ത്ത ഈ കൂട്ടം. പുതിയ ഗ്യാലക്സി ആകാശഗംഗയുടെ അത്ര വലുതാണെങ്കിലും അതിന്റെ 1% പ്രകാശമേ പുറത്തുവിടുന്നുള്ളു. അത്രയും വലിയ ഒരു ഗ്യാലക്സിക്ക് ഇത്ര കുറവ് നക്ഷത്രങ്ങളുമായി ഒന്നിച്ച് നില്‍ക്കാനാവില്ല. ഗുരുത്വാകര്‍ഷണ ബലം വേണ്ടത്ര ഉണ്ടാകില്ല. ശ്യാമ ദ്രവ്യം ആകും ഇതിനെ പിടിച്ചുനിര്‍ത്തുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
— സ്രോതസ്സ് scientificamerican.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.