എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്‍മാര്‍ അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 – 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ 3.4% മാത്രമാണിത്.
ആ കാലത്ത് വാറന്‍ ബഫറ്റിന്റെ വരുമാനത്തിന് മേലുള്ള ശരിക്കുള്ള നികുതി നിരക്ക് വെറും 0.1% ആയിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ സമ്പത്ത് $2400 കോടി ഡോളര്‍ വര്‍ദ്ധിച്ചിരുന്നു.
— സ്രോതസ്സ് democracynow.org | Jun 09, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.