Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു.
96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 17 സമരങ്ങള്‍ നടന്നു.
‘State of India’s Environment in Figures, 2021’ എന്ന പേരിലെ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ദിവസവും 28 കാര്‍ഷിക തൊഴിലാളികളും കര്‍ഷകരും ഈ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. 2019 ല്‍ 5,957 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അതിനോടൊപ്പം 4,324 കാര്‍ഷിക തൊഴിലാളികളും ആത്മഹത്യ ചെയ്തു.
ഇന്‍ഡ്യയിലെ 52% ജില്ലകളിലും കൃഷിക്കാരേക്കാള്‍ കൂടുതല്‍ കാര്‍ഷിക തൊഴിലാളികളാണുള്ളത്. Bihar, Kerala, Puducherry എന്നീ സംസ്ഥാനങ്ങളിലാണ് കൃഷിക്കാരേക്കാള്‍ കൂടുതല്‍ കാര്‍ഷിക തൊഴിലാളികള്‍ ഉള്ളത്. വളരെ വലിയ കാര്‍ഷിക പ്രശ്നത്തിലേക്കാണ് ഇത് നയിക്കുന്നത് എന്ന് CSE മുന്നറീപ്പ് നല്‍കുന്നു.
— സ്രോതസ്സ് downtoearth.org.in | 10 Jun 2021
[കാര്‍ഷിക തൊഴിലാളികളുടെ എണ്ണം കൂടുന്നത് കര്‍ഷകരുടെ സ്ഥിതി വ്യക്തമാക്കുന്നതാണ്. മിക്കവരും കൃഷി നടത്തി പാപ്പരായവരാകും.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.