20ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയിലെ തങ്ങളുടെ പങ്കിന്റെ പേരില്‍ ജര്‍മ്മനി അടുത്ത കാലത്ത് മാപ്പ് പറഞ്ഞു. German South West Africa എന്ന് വിളിച്ചിരുന്ന ജര്‍മ്മനിയുടെ പഴയ കോളനിയിലാണ് അത് നടന്നത്. ഇപ്പോള്‍ ആ സ്ഥലത്തെ Namibia എന്ന് അറിയപ്പെടുന്നു. 1904 – 1908 കാലത്ത് ജര്‍മ്മന്‍ കോളനിവാഴ്ചക്കാര്‍ നമീബിയയിലെ പതിനായിരക്കണക്കിന് Ovaherero, Nama ജനങ്ങളെ കൊന്നൊടുക്കി. കഴിഞ്ഞ മാസം ആദ്യമായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി Heiko Maas ഔദ്യോഗികമായി ഈ കൂട്ടക്കൊലയെ വംശഹത്യ എന്ന് വിശേഷിപ്പിക്കുകയും നമീബിയക്ക് $134 കോടി ഡോളറിലധികം വികസന സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. വിമര്‍ശകര്‍ ഇതിനെ ഭിക്ഷ എന്ന് പറയുന്നു.
— സ്രോതസ്സ് democracynow.org | Jun 11, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.