ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്

സമാനചിന്താഗതിക്കാരല്ലാത്ത ആളുകളുമായി എനിക്ക് ഇടപെടാനുള്ള ശേഷി നഷ്ടപ്പെടുന്നതായി 5 വര്‍ഷം മുമ്പ് എനിക്ക് തോന്നി. എന്റെ സഹ അമേരിക്കക്കാരുമായി ചൂടുപിടിച്ച പ്രശ്നങ്ങളുടെ ചര്‍ച്ചയെക്കുറിച്ചുള്ള ആശയം എനിക്ക് വിദേശത്ത് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരോട് ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഹൃദയവേദന നല്‍കുന്നതായി. അത് എനിക്ക് കൂടുതല്‍ മുഷിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും ആയി വന്നു. അതുകൊണ്ട് ഞാന്‍ ആഗോള ദേശീയ സുരക്ഷ ഭീഷണിയില്‍ നിന്ന് എന്റെ ശ്രദ്ധ മാറ്റി. പകരം വീട്ടിലെ തീവൃ ധൃുവീകരണത്തിന് എന്താണ് കാരണം എന്തെന്ന് മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങി. വിരമിച്ച ഒരു CIA ഉദ്യോഗസ്ഥനും നയതന്ത്രപ്രതിനിധിയും തീവൃവാദവിരുദ്ധ പ്രശ്നങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുകയും ചെയ്യുന്ന ഞാന്‍ ഭയക്കാന്‍ തുടങ്ങി. കാരണം വിദേശത്തെ ഏത് ശത്രുവിനേക്കാള്‍ ഇത് നമ്മുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. അങ്ങനെ ഞാന്‍ ആഴത്തിലേക്ക് പോകാന്‍ തുടങ്ങി. ഞാന്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങി. അത് അവസാനം എന്നെ ഫേസ്‌ബുക്കില്‍ ജോലി ലഭിക്കുന്നതിലേക്ക് എത്തിച്ചു. അങ്ങനെ ഇന്ന് ഇവിടെയും എത്തിച്ചു. നിങ്ങളെ തുടര്‍ന്നും മുന്നറീപ്പ് നല്‍കാന്‍. നമ്മളില്‍ വളരേധികം ആളുകളെ ഈ platforms എങ്ങനെയാണ് manipulating കൗശലപ്പണി, radicalizing ചെയ്യുന്നത്. എങ്ങനെ നമുക്ക് നമ്മുടെ പൊതു മണ്ഡലം തിരികെപ്പിടിക്കാനാകും. സെപ്റ്റംബര്‍ 11 ആക്രമണം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം കെനിയയില്‍ foreign service officer ആയി ഞാന്‍ ജോലി നോക്കുകയായിരുന്നു. സോമാലിയ അതിര്‍ത്തിയില്‍ ഞാന്‍ “hearts and minds” എന്ന വിളിക്കാവുന്ന പദ്ധതി നടപ്പാക്കുകയായിരുന്നു. തീവൃവാദികളുടെ സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്ന സമൂഹങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരുന്നു എന്റെ ജോലിയുടെ വലിയ ഭാഗം. പാശ്ചാത്യ വിദ്വേഷികളായ മതപണ്ഡിതരോടൊപ്പമിരുന്ന് മണിക്കൂറുകളോളം ചായകുടിക്കാന്‍ ഞാന്‍ സമയം ചിലവാക്കി. തീവൃവാദികളെന്ന് സംശയിക്കുന്നവരോടൊപ്പം പോലും ഇരുന്ന് ഇങ്ങനെ സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിലെ മിക്ക ഇടപെടലുകളും തുടങ്ങിയത് പരസ്പരമുള്ള സംശയത്തോടുകൂടിയായിരുന്നു. ഒരു ഇടപെടലിലും വെടിവെപ്പോ, അപമാനിക്കലോ ഉണ്ടായാതായി ഓര്‍ക്കാന്‍ കഴിയുന്നില്ല. ചില അവസരത്തില്‍ ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ഞങ്ങള്‍ക്കുണ്ടായിരുന്ന ഏറ്റവും ശക്തമായ ഉപകരണം എന്നത് ലളിതമായി കേട്ടിരിക്കുക, പഠിക്കുക, തന്മയീഭാവശേഷി നിര്‍മ്മിക്കുക എന്നതായിരുന്നു. ഇതാണ് hearts and minds പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. കാരണം മിക്ക ആളുകള്‍ക്കും വേണ്ടത് കേള്‍ക്കപെട്ടുക, പരിശോധിക്കപ്പെടുക, ബഹുമാനിക്കപ്പെടുക എന്നതായിരുന്നു എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും കണ്ടെത്തി. എനിക്ക് തോന്നുന്നത് അതാണ് നമുക്കെല്ലാം വേണ്ടത്.

ഇന്ന് ഓണ്‍ലൈനില്‍ സംഭവിക്കുന്നത് ഹൃദയഭേദകമായ കാര്യങ്ങളാണ്. അത് പരിഹരിക്കുന്നതില്‍ വളരെ കട്ടിയുള്ള പ്രശ്നമാണ്. ഇപ്പോഴത്തെ വിവര ജൈവ വ്യവസ്ഥയാല്‍ നാം
കൗശലപ്പണി ഏല്‍ക്കുകയാണ്. നമ്മളില്‍ വളരേറെപ്പേരെ പരിപൂര്‍ണ്ണതാവദം(absolutism) ന്റെ കുഴിയില്‍ വീഴ്ത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമ കമ്പനികള്‍ നമ്മെ വിഭജിക്കുന്നതില്‍ നിന്ന് ലാഭം ഉണ്ടാക്കുന്നു. വ്യക്തിപരമാക്കപ്പെട്ട ഉള്ളടക്കങ്ങള്‍ നമുക്ക് വിളമ്പുന്നു. നമ്മുടെ പക്ഷപാതത്തെ തെളിയിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. ശക്തമായ ഒരു വികാരം ഉത്തേജിപ്പിച്ച് നമ്മെക്കൊണ്ട് ഇപടെവിക്കുകയാണ് അവരുടെ പ്രധാന പണി. ഒരു പൊതു സമ്മതി കണ്ടെത്തുക അസാദ്ധ്യമായ കാര്യമായ സ്ഥിതിയിലേക്ക് ഏറ്റവും ആളിക്കത്തിക്കുന്നതും ധൃുവീകരിക്കുന്നതും ആയ ശബ്ദങ്ങള്‍ക്കാണ് അവര്‍ പ്രോത്സാഹനം നല്‍കുന്നത്. platforms ന് മാറ്റം വരുത്തണമെന്ന് ധാരാളം ആളുകള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ സ്വന്തമായി ഒന്നും ചെയ്യില്ല എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് ഈ ബിസിനസ് മോഡലുകള്‍ യഥാര്‍ത്ഥ ജീവിതത്തിലുണ്ടാക്കുന്ന ദോഷങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍വ്വചിക്കുകയും നമ്മുടെ പൊതുജനാരോഗ്യത്തിലും നമ്മുടെ പൊതു സ്ഥലത്തും, നമ്മടുെ ജനാധിപത്യത്തിലും അവരുടണ്ടാക്കുന്ന ദോഷത്തിന്റെ ഫലമായുണ്ടാകുന്ന യഥാര്‍ത്ഥ ചിലവ് അവരില്‍ നിന്ന് ഈടാക്കുകയും വേണം. എന്നാല്‍ ദൌര്‍ഭാഗ്യകരമായി ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് അത് സംഭവിക്കില്ല. അതുകൊണ്ട് ഞാന്‍ അപകട സൂചന മുഴക്കുന്നത് തുടരുന്നു. കാരണം ഒരു ദിവസം നമുക്ക് ശക്തമായ നിയങ്ങള്‍ ഉണ്ടായാലും നാം എല്ലാം തന്നത്താനെ അത് പരിഹരിക്കേണ്ടതായിട്ടുണ്ട്.

വിദേശത്തെ ഭീഷണികളില്‍ നിന്ന് വീട്ടിലെ സാമൂഹ്യ വ്യവഹാരത്തിലെ തകര്‍ച്ചയിലേക്ക് എന്റെ ശ്രദ്ധ മാറ്റാന്‍ തുടങ്ങിയപ്പോള്‍, ഈ ഹൃദയങ്ങളിലും മനസുകളിലും ചിലതിനെയെങ്കിലും നമുക്ക് പുതുലക്ഷ്യം ചെയ്യാനായാല്‍ നമ്മുടെ വിടവുകള്‍ ഉണക്കാനാകും എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ജനാധിപത്യവുമായി നമ്മുടെ 200 വര്‍ഷമായ പരീക്ഷണം വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാരണം നമുക്ക് നമ്മുടെ ആശയങ്ങള്‍ തുറന്ന് വൈകാരികമായു ചര്‍ച്ചചെയ്ത് ഏറ്റവും നല്ല പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നു. എന്നാല്‍ മുഖാമുഖമുള്ള സിവില്‍ വ്യവഹാരത്തിന്റെ ശക്തിയില്‍ നാം ഇപ്പോഴും വിശ്വസിക്കുന്നു. ധൃുവീകരിക്കുന്ന ഫലങ്ങളും ഇപ്പോഴത്തെ സാമൂഹ്യ മാധ്യമങ്ങളുമായും അതിന് മല്‍സരിക്കാനാകില്ല. ഞാന്‍ മുമ്പ് ജോലിയെടുത്തിരുന്ന ദുര്‍ബല സമൂഹങ്ങളിലുള്ളവരേക്കാള്‍ സാമൂഹ്യ മാധ്യമ മഹാദ്രാഹത്തിന്റെ മുയല്‍ മാളങ്ങളിലേക്ക് വലിച്ചെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ആശയപരമായ ബോധത്തെ പൊളിക്കുന്നതില്‍ വളരെ കഠിനമായതാണെന്ന് തോന്നുന്നു.

2018 ല്‍ എന്നെ ഫേസ്‌ബുക്ക് വിളിച്ച് എനിക്ക് ഈ സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വേണ്ട elections integrity operations ലേക്ക് അവര്‍ നീങ്ങുകയായിരുന്നു. അത് ശരിയാണെന്ന് പറയണമെന്ന് എനിക്ക് തോന്നി. ഞാന്‍ അതിന്റെ പ്രശ്നം പരിഹരിക്കുമെന്ന് എനിക്ക് വ്യാമോഹങ്ങളൊന്നും ഇല്ലായിരുന്നു. എന്നാല്‍ കപ്പലിനെ നല്ല ദിശയിലേക്ക് നയിക്കാനുള്ള ഒരു അവസരം വാഗ്ദാനം ചെയ്തപ്പോള്‍ എനിക്ക് ഒന്ന് ശ്രമിച്ച് നോക്കണമെന്നായിരുന്നു. നേരിട്ട് ധ്രുവീകരണ പ്രശ്നത്തില്‍ ഇടപെടാന്‍ ഞാന്‍ ഉടനെ ശ്രമിച്ചില്ല. നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ധൃവീകരണം ഉണ്ടാക്കുന്നതും അതുകൊണ്ട് തെരഞ്ഞെടുപ്പ് ഇടപെടല്‍ ശ്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ മുതലാക്കപ്പെടുന്നതുമായ ഏത് വിഷയമാണ് എന്ന് ഞാന്‍ അന്വേഷിച്ചു. അതുകൊണ്ട് ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എങ്ങനെ അത് പരിഹരിക്കണമെന്ന് കണ്ടെത്താനായി ഇതെല്ലാം സംഭവിക്കാനായി അനുവദിക്കുന്ന അടിയിലുള്ള വ്യവസ്ഥാപരമായ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു

ചര്‍ച്ചയിലേക്ക് കൂടുതല്‍ ശബ്ദങ്ങള്‍ കൊണ്ടുവരുന്നതിലെ ഇന്റര്‍നെറ്റിന്റെ ശക്തിയില്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ സമൂഹത്തെ നിര്‍മ്മിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് പകരം ആ യുക്തിപരമായ വ്യവഹാരത്തിന്റെ ആശയത്തോട് വിപരീതഭുജം ആയാണ് ഏറ്റവും വലിയ സാമൂഹ്യ മാധ്യമ കമ്പനികളെ ഇപ്പോള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കേഴ്വിക്കും സിവില്‍ ചര്‍ച്ചകള്‍ക്കും പ്രോത്സാഹനം കൊടുക്കാനും ആത്മാര്‍ത്ഥമായി ചോദ്യങ്ങള്‍ ചോദിക്കുന്നവരെ സംരക്ഷിക്കാനും ഒരു വഴിയും ഇല്ല. ഇവിടെ വിജയത്തെ അളക്കുന്നത് ഇടപെലുകളുടെ എണ്ണവും ഉപയോക്താക്കളുടെ വളര്‍ച്ചയും മാത്രമാണ്. ആളുകളെ വേഗത കുറക്കാനും ആളുകള്‍ നിര്‍ത്താന്‍ വേണ്ട അവശ്യമായ ഘര്‍ഷണം നിര്‍മ്മിക്കാനും എന്തിനോടെങ്കിലുമുള്ള അവരുടെ വൈകാരിക പ്രതികരണത്തെ തിരിച്ചറിയാനും, ഇടപെടുന്നതിന് മുമ്പ് അവരുടെ തന്നെ ഊഹങ്ങളെ ചോദ്യം ചെയ്യാനും സഹായിക്കുന്നതിന് ഒരു പ്രോത്സാഹനവും ഇല്ല. ദൌര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യം എന്നത്: സത്യത്തേക്കാള്‍ കൂടുതല്‍ കള്ളങ്ങളാണ് കൂടുതല്‍ ഇടപടെലുകള്‍ ഉണ്ടാക്കുന്നത്. ഘര്‍ഷണമില്ലാത്ത എതിര്‍പ്പില്ലാത്ത വൈറല്‍ത്വത്തിന് വേണ്ടി ഉത്തമീകരിച്ച ലോകത്തില്‍ വളഞ്ഞ, വസ്തുതയുടെ അടിസ്ഥാനത്തിലെ യുക്തിയെ അശ്ലീലമാക്കുന്നു. നമ്മേ സജീവമാക്കി നിര്‍ത്തുക മാത്രമാണ് അല്‍ഗോരിഥങ്ങളുടെ ലക്ഷ്യം എന്ന് വരുമ്പോള്‍ നമ്മുടെ ഏറ്റവും മോശമായ ജന്മവാസനയേയും മനുഷ്യന്റെ ദൌര്‍ബല്യങ്ങളേയും വെച്ച് കളിക്കുന്ന ഈ വിഷം അവര്‍ തുടര്‍ന്നും നമ്മെ തീറ്റിച്ചുകൊണ്ടിരിക്കും. ദേഷ്യം, അവിശ്വാസം, ഭയത്തിന്റെ സംസ്കാരം, വെറുപ്പ്: ഇതൊന്നും അമേരിക്കയില്‍ പുതിയതല്ല. എന്നാല്‍ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങള്‍ അതെല്ലാം കടിഞ്ഞാണിട്ടതും നാടകീയമായി അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഫേസ്‌ബുക്കിന് അത് അറിയാം. 2018 ല്‍ ഫേസ്‌ബുക്ക് കമ്പനിക്കകത്ത് ഉപയോഗിച്ച ഒരു അവതരണത്തിന്റെ രേഖ അടുത്തകാലത്ത് “Wall Street Journal” ല്‍ വന്ന ലേഖനത്തില്‍ പുറത്തുകൊണ്ടുവന്നിരുന്നു. കമ്പനിയുടെ സ്വന്തം അള്‍ഗോരിഥങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമിലെ തീവൃവാദി സംഘങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും ആളുകളെ ധൃുവീകരിക്കുകയും ചെയ്യുന്നു എന്ന് അതില്‍ പ്രത്യേകമായി തന്നെ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നമ്മേ സജീവമാക്കി ഇടപെട്ടുകൊണ്ട് നിലനിര്‍ത്തുന്നത് വഴിയാണ് അവര്‍ പണം ഉണ്ടാക്കുന്നത്. ആധുനിക വിവര പരിതസ്ഥിതി നമ്മില്‍ നിന്ന് ലാഭമുണ്ടാക്കുകയും, വ്യക്തിവല്‍ക്കരണ പ്രക്രിയയെ കൂടുതല്‍ സമ്പൂര്‍ണ്ണമാക്കാനായി കൂടുതല്‍ കൂടുതല്‍ ചെറിയ വിഭാഗങ്ങളായി നമ്മേ ഭിന്നിപ്പിക്കുകയും ചെയ്യുന്നതിനാല്‍ രൂപീകൃതമായതാണ്. നമ്മുടെ വീക്ഷണങ്ങളെ ഉറപ്പിക്കുന്ന വിവരങ്ങള്‍ നമ്മളിലേക്ക് തുരുതുരെ വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ പക്ഷപാതിത്വത്തെ ഉറപ്പിക്കുന്നു. മറ്റെന്തിനോടോ കടപ്പെട്ടവരാണെന്ന (belong) ബോധ്യം നമ്മളിലുണ്ടാക്കുന്നു. ഭീകരവാദി ജോലിക്കെടുപ്പുകാര്‍ ദുര്‍ബലരായ ചെറുപ്പക്കില്‍ ഉപയോഗിക്കുന്ന അതേ തന്ത്രങ്ങളാണ് ഇത്. സാമൂഹ്യ മാധ്യമങ്ങള്‍ വരുന്നതിന് മുമ്പ് അവര്‍ ചെറുതും പ്രാദേശികവുമായി ആയിരുന്നു അത് നടത്തിയിരുന്നത് എന്ന വ്യത്യാസം മാത്രം. ആത്യന്തികമായ ലക്ഷ്യം എന്നത് അവരുടെ സ്വഭാവത്തെ പ്രേരിപ്പിക്കു എന്നതാണ്.

ദൌര്‍ഭാഗ്യവശാല്‍ ഒരു യഥാര്‍ത്ഥ ആഘാതമുണ്ടാകത്തക്ക രീതില്‍ ഫേസ്‌ബുക്കിനാല്‍ ഞാന്‍ ഒരിക്കലും ശക്തനായിട്ടില്ല. എന്റെ രണ്ടാം ദിവസം, എന്റെ ജോലിയും ജോലിയുടെ പേരും മാറി. തീരുമാനങ്ങളെടുക്കുന്ന യോഗങ്ങളില്‍ നിന്നും എന്നെ നീക്കം ചെയ്തു. തെറ്റായ വിവരങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്, രാഷ്ട്രീയ പരസ്യത്തിലെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ എന്റെ വലിയ ശ്രമങ്ങള്‍ തള്ളിക്കളഞ്ഞു. അതുകൊണ്ട് വെറും ആറ് മാസമേ ഞാന്‍ അവിടെ ജോലി ചെയ്തുള്ളു. ലോകത്തെ ഒരു നല്ല സ്ഥലമായി മാറ്റുന്നു എന്ന് വിശ്വസിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി അവരുടെ ഉല്‍പ്പന്നങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ അവിടെയുണ്ട്. എന്നാല്‍ കമ്പനി, എങ്ങനെയാണ് മൊത്തം യന്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എങ്ങനെയാണ് പണമുണ്ടാക്കുന്നത് എന്ന് പരിഗണിക്കാതെ ഉള്ളടക്ക നയത്തിന്റേയും moderation ന്റേയും അരുകുകളില്‍ വെറുതെ കുസൃതിപ്പണി കളിച്ച് തുടരുന്നടത്തോളം കാലം, വെറുപ്പിനേയും, വിഭാഗീയതയേയും, radicalization നേയും എങ്ങനെയാണ് പ്ലാറ്റ്ഫോം വളര്‍ത്തുന്നത് എന്ന കാര്യം അവര്‍ ഒരിക്കലും നേരിടില്ല. അത് എന്റെ ജീവിതത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു സംഭാഷണമാണ് അവിടെ നടന്നത്. കാരണം നിങ്ങള്‍ നിര്‍മ്മിച്ച സാധനം സമൂഹത്തിന് ഏറ്റവും നല്ലതല്ല എന്നും ഉല്‍പ്പന്നവും ലാഭോത്പാദന മാതൃകയും മൊത്തത്തില്‍ മാറ്റണമെന്നും അടിസ്ഥാനപരമായി സമ്മതിക്കേണ്ടത് അതിന് ആവശ്യമാണ്.

അതുകൊണ്ട് നമുക്ക് അതിനെക്കുറിച്ച് എന്ത് ചെയ്യാനാകും? നാം ഇന്ന് എത്തിനില്‍ക്കുന്ന സ്ഥിതിക്ക് സാമൂഹ്യ മാധ്യമങ്ങളാണ് പൂര്‍ണ്ണ ഉത്തരവാദി എന്ന് ഞാന്‍ പറയുന്നില്ല. നമുക്ക് പരിഹരിക്കേണ്ടതായിട്ടുള്ള ആഴത്തില്‍ വേരൂന്നിയ സാമൂഹ്യ പ്രശ്നങ്ങള്‍ നമുക്ക് ഉണ്ട്. എന്നാല്‍ സമൂഹത്തിന്റെ കണ്ണാടിയാണ് എന്ന പ്രതികരണം ആണ് ഫേസ്‌ബുക്കിന്റേത്. ദോഷകരമായ ഉള്ളടക്കം അവരുടെ പ്ലാറ്റ്ഫോം ശക്തമാക്കുന്നതിന്റേയും ചില ഉപയോക്താക്കളെ അതിതീവൃ വീക്ഷണത്തിലേക്ക് തള്ളിവിടുന്നതിന്റേയും ഉത്തരവാദിത്തത്തെ തട്ടിത്തെറിപ്പിക്കാനുള്ള സൌകര്യപ്രദമായ ഒരു ശ്രമമാണ് അത്.

ഫേസ്ബുക്കിന് വേണമെന്ന് വെച്ചാല്‍ അത് പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വിദ്വേഷ കൂട്ടങ്ങള്‍, തെറ്റിധാരണകളുടെ പ്രചാരകള്‍ തുടങ്ങിയവരെ ശക്തിപ്പെടുത്തുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് അവര്‍ക്ക് നിര്‍ത്താനാകും. ചില സമയത്ത് നമ്മുടെ പ്രസിഡന്റിനെ പോലും. നമുക്ക് ഷൂസ് വില്‍ക്കാനായി അവര്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ വാചാടോപങ്ങള്‍ നല്‍കാനുള്ള അതേ വ്യക്തിവല്‍ക്കരണ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് അവര്‍ക്ക് നിര്‍ത്താനാകും. ഇടപെടലിന് (engagement) പകരം മറ്റൊരു മെട്രിക്കിനെ കേന്ദ്രമാക്കിക്കൊണ്ട് അവരുടെ അള്‍ഗോരിഥത്തെ പുനപരിശീലിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഉള്ളടക്കം നിരൂപണം ചെയ്യാതെ വൈറല്‍ ആയി പോകാതിരിക്കാനുള്ള സംവിധാനം അവര്‍ക്ക് നിര്‍മ്മിക്കാന്‍ കഴിയും. അവര്‍ സ്വയം പറയുന്ന, സത്യത്തിന്റെ മദ്ധ്യസ്ഥരെന്ന സ്ഥിതിയിലേക്ക് മാറാതെ തന്നെ അവര്‍ക്കിതെല്ലാം ചെയ്യാം.

എന്നാല്‍ നിര്‍ബന്ധിക്കാതെ, ശരിയായ കാര്യം ചെയ്യാനായി അവര്‍ അത്രക്ക് ദൂരം പോകില്ല എന്ന് അവര്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. തുറന്ന് പറഞ്ഞാല്‍, അവര്‍ എന്തിന് അത് ചെയ്യണം? കമ്പോളം അവര്‍ക്ക് സമ്മാനം കൊടുത്തുകൊണ്ടേയിരിക്കുന്നു. അവര്‍ നിയമങ്ങള്‍ ലംഘിക്കുന്നമില്ല. നമ്മുടെ പൊതുയിടം, ജനാധിപത്യം, എന്തിന് നമ്മുടെ തെരഞ്ഞെടുപ്പ് എന്നിവയെ സംരക്ഷിക്കാനായി ഫേസ്‌ബുക്കിനേയോ മറ്റേതൊരു സാമൂഹ്യ മാധ്യമങ്ങളേയോ നിര്‍ബന്ധിക്കുന്ന ഒരു നിയമങ്ങളും അമേരിക്കയില്‍ ഇല്ല. എന്ത് നിയമം എഴുതണം, ലാഭത്തിനായുള്ള ഇന്റര്‍നെറ്റ് കമ്പനികളുടെ CEOമാരില്‍ എന്ത് നിര്‍ബന്ധിക്കണം എന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കല്‍ നാം അവര്‍ക്ക് വിട്ടുകൊടുത്തു. ഇതാണോ നമുക്ക് വേണ്ടത്? വിഷലിപ്തതയും, ഗോത്രീയതയും പാലങ്ങളുണ്ടാക്കുകയും സമ്മതി നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു ലോകത്ത് ഒരു സത്യാനന്തര കാലത്ത്? ഇപ്പോഴത്തെ മാധ്യമങ്ങളും, ഓണ്‍ലൈന്‍ ചുറ്റുപാടും വിവരിക്കുന്നതിന് അതീതമായി നമുക്ക് പൊതുവായതെന്തൊക്കെയുണ്ടെന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും ശുഭാപ്തിവിശ്വാസമുണ്ട്. കൂടുതല്‍ വീക്ഷണ ഉപരിതലം ഉണ്ടാകുന്നത് കൂടുതല്‍ ഉറപ്പും ഉള്‍ക്കൊള്ളലും ഉള്ള ജനാധിപത്യത്തിന് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ആ രീതിയിലല്ല ഇപ്പോള്‍ സംഭവിക്കുന്നത്. ഈ കമ്പനികളെ ഇല്ലാതാക്കണം എന്നല്ല ഞാന്‍ പറയുന്നത്. സമൂഹത്തിലെ മറ്റുള്ള കാര്യങ്ങള്‍ പോലെ അവയെ ഒരു പരിധിയിലെങ്കിലും ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം. നമ്മുടെ സര്‍ക്കാരുകള്‍ പൌരന്‍മാരെ സംരക്ഷിക്കുക എന്ന അവരുടെ ജോലി ചെയ്യാനായി മുന്നോട്ട് വരണം. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു മാന്ത്രിക നിയമം എന്നൊന്നില്ല. എന്റെ അഭിപ്രായത്തില്‍ സര്‍ക്കാരുകള്‍ക്ക് കഴിയും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകയും അതേ സമയം ഈ പ്ലാറ്റ്ഫോമുകള്‍ സമൂഹത്തിലുണ്ടാക്കുന്ന ഫലത്തിന്റെ കാര്യത്തില്‍ അവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയും ചെയ്യണം. ശുപാര്‍ശ (recommendation)യന്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെ മേല്‍നോട്ടം വഹിക്കുന്നത്, ശക്തികൂട്ടല്‍, ലക്ഷ്യം വെക്കുന്നത് എന്നതെല്ലാം സുതാര്യമാക്കുകയും അവര്‍ക്ക് ചെയ്യാം.

ഈ കമ്പനികളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒരു വ്യക്തി കൊടുത്ത പോസ്റ്റുകള്‍ തെറ്റിധാരണയോ, തീവൃ വാചാടോപമോ പരത്തിയതിന്റെ പേരിലല്ല, എന്നാല്‍ അവരുടെ ശുപാര്‍ശായന്ത്രം അതിനെ എങ്ങനെ പരത്തുന്നു, അവരുടെ അള്‍ഗോരിഥം എങ്ങനെ ആളുകളെ അതിലേക്ക് തിമാറ്റിക്കൊണ്ടുപോകുന്നു, അവരുടെ ഉപകരണങ്ങള്‍ അത് വെച്ച് ആളുകളെ ലക്ഷ്യം വെക്കുന്നു എന്നതിന്റെ പേരിലാണ്. ഫേസ്‌ബുക്കിനകത്ത് നിന്ന് മാറ്റങ്ങളുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. അതുകൊണ്ട് എന്റെ ശബ്ദം ഉപയോഗിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ അപകട സൂചന മുഴക്കുന്നു. ഉത്തരവാദിത്തം ആവശ്യപ്പെടുന്നതില്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കാം എന്ന് കരുതുന്നു.

നിങ്ങളോടുള്ള എന്റെ സന്ദേശം ലളിതമാണ്: നമ്മുടെ പൊതു മണ്ഡലം ലാഭത്തിനായി വിട്ടുകൊടുക്കുന്നത് അവസാനിപ്പിക്കാനായി മുന്നോട്ട് വരണം എന്ന് നിങ്ങളുടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക. എങ്ങനെയാണ് അവര്‍ നിങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഓണ്‍ലൈനില്‍ manipulate ചെയ്യുന്നതെന്ന് ബോധവര്‍ക്കരിക്കുക. നിങ്ങളുടെ തരക്കാരല്ലാത്ത ആളുകളുമായി ഇടപെടാനായി നിങ്ങള്‍ സ്വയം സമ്മര്‍ദ്ദം ചെലുത്തുക. ഈ പ്രശ്നത്തെ മുന്‍ഗണയില്‍ കൊണ്ടുവരിക. ഇത് പരിഹരിക്കാന്‍ മൊത്തം സമൂഹം എന്ന സമീപനം വേണം.

എന്റെ മുമ്പത്തെ തൊഴില്‍ദാദാവായ ഫേസ്‌ബുക്കിലെ നേതാക്കളോട് എന്റെ സന്ദേശം ഇതാണ്: നമ്മുടെ ഉപകരണങ്ങള്‍ അത് രൂപകല്‍പ്പന ചെയ്ത അതേ പോലെ വെറുപ്പ്, ഭിന്നപ്പ്, അവിശ്വാസം എന്നിവ പ്രചരിപ്പിക്കാനായി ആണ് ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ അത് അനുവദിക്കുക മാത്രമല്ല അത് പ്രാപ്തമാക്കുകയും ചെയ്യുന്നു. ശരിയാണ് ലോകം മൊത്തം നിങ്ങളുടെ പ്ലാറ്റ്ഫോമിലെ ധാരാളം നല്ല കാര്യങ്ങളെക്കുറിച്ചുള്ള ധാരാളം കഥകളുണ്ടാകാം. എന്നാല്‍ അത് ഇതൊന്നിനേയും ശരിക്കില്ല. നാം ഒരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നതോടെ കൂടുതല്‍ വഷളാകുകയാണ്. കൂടുതല്‍ വ്യാകുലതയുണ്ടാക്കുന്ന കാര്യം. ഫലങ്ങള്‍ വിശ്വസിക്കാനാവുന്നതല്ലെങ്കില്‍, അക്രമം പൊട്ടിപ്പുറപ്പെടുന്നെങ്കില്‍ നമ്മുടെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടാന്‍ തയ്യാറാകുക. 2021 ല്‍ നിങ്ങള്‍ വീണ്ടും പറയുന്നു, “നമ്മള്‍ കൂടുതല്‍ മെച്ചപ്പെട്ട കാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം.” ഈ നിമിഷത്തെ ഞാന്‍ ഓര്‍ക്കാനാഗ്രഹിക്കുന്നു. കാരണം ഇത് കുറച്ച് വേറിട്ട വ്യക്തികളുടെ ശബ്ദം മാത്രമല്ല. നിങ്ങളുടെ നയങ്ങളും നിങ്ങളുടെ ബിസിനസ് പ്രയോഗങ്ങളും ജനങ്ങളേയും ജനാധിപത്യത്തേയും നശിപ്പിക്കുന്നു എന്ന് സാമൂഹ്യാവകാശ നേതാക്കള്‍, പണ്ഡിതര്‍, മാധ്യമപ്രവര്‍ത്തകര്‍, പരസ്യക്കാര്‍, നിങ്ങളുടെ തൊഴിലുടമകള്‍, എല്ലാവരും പുരപ്പുറത്ത് നിന്ന് വിളിച്ച് പറയുകയാണ്. നിങ്ങളുടെ സ്വന്തം തീരുമാനങ്ങള്‍, ഇത് വരുന്നു എന്ന് നിങ്ങള്‍ക്ക് കാണാനായില്ല എന്ന് ഇനി നിങ്ങള്‍ക്ക് പറയാനാകില്ല.

yael eisenstat

കൂടുതല്‍ സാമൂഹ്യ നിയന്ത്രണ മാധ്യമ വിവരങ്ങള്‍: neritam.com/facehook

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )