[മതത്തിന്റെ രാഷ്ട്രീയം ചരിത്രം എന്നിവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.]
T S Syam Kumar
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
വസിഷ്ടന്റെ ആശ്രമത്തില്‍ രാജാവായ വിശ്വാമിത്രന്‍ വരുന്നു. വലിയ സ്വീകരണങ്ങളൊക്കെ കൊടുത്തു.
അവസാനം ഇതിനേക്കാളെറെ വിശിഷ്ടമായ ഒരു സദ്യ നല്‍കുന്നു. ദിവ്യ പശുവായ കാമധേനുവിനെ വിളിച്ച് വലിയ വിശിഷ്ടമായ സദ്യ വസിഷ്ടന്‍ കൊടുത്തു. സൈന്യം തൃപ്തരായി.
പോകാന്‍ നേരം വിശ്വാമിത്രന്‍ കാമധേനുവിനെ ആവശ്യപ്പെട്ടു. പശിവിന് വേണ്ടിയൊരു ലഹളയുണ്ടായി. യുദ്ധത്തിന് തയ്യാറായി. വിശ്വാമിത്രന്റെ എല്ലാ ആയുധങ്ങളും വസിഷ്ടന്റെ ബ്രഹ്മ തേജസില്‍ നിഷ്പ്രഭമായി എന്ന് വാല്‍മീകി രാമായണം പറയുന്നു.
ബാല കാണ്ഡത്തില്‍ 51ാം സര്‍ഗ്ഗം. 14ാം ശ്ലേകം. – ബ്രഹ്മണന്റെ ബലമാണ് ബലം, ക്ഷത്രീയന്റെ ബലത്തെക്കാള്‍ വലുതാണ്.
പുരണ ഇതിഹാസ കാലത്ത് ബ്രാഹ്മണരും ക്ഷത്രീയരും തമ്മില്‍ കലഹം ഉണ്ടായിരുന്നു എന്നിത് സൂചിപ്പിക്കുന്നു.
ബ്രഹ്മാസ്ത്രം പോലും വസിഷ്ടന്റെ ബ്രാഹ്മണ തേജസില്‍ ദഹിച്ചുപോയി.
തോറ്റ വിശ്വാമിത്രന്‍ ബ്രാഹ്മണ്യം നേടാനായി കോടാനുകോടി വര്‍ഷം തപസ് ചെയ്തു. ഏതാണ്ട് ബ്രാഹ്മണ്യത്തിന് അടുത്തെത്തി.
എന്നാല്‍ വസിഷ്ടന് ഈ ബ്രാഹ്മണ്യം കിട്ടാനായി തപസ്സൊന്നും ചെയ്യേണ്ടി വരുന്നില്ല.
കര്‍മ്മ ബ്രാഹ്മണ്യം എന്നത് തട്ടിപ്പാണെന്ന് ഇത് വ്യക്തമാക്കുന്നു. കര്‍മ്മ ബ്രാഹ്മണ്യം അസാദ്ധ്യമാണെന്ന് പറയുന്നു.
എഴുത്തഛന്റെ രാമായണം തുടങ്ങുന്നത് ബ്രാഹ്മണരെ പൂജിക്കുന്നതിനെക്കുറിച്ചാണ്.
എങ്ങനെയാണോ വേദങ്ങള്‍ അബ്രാഹ്മണരുടെ കൈയ്യില്‍ ചെന്ന് ചേരാത്തത് സീത എന്ന വേദമന്ത്രമാകുന്ന ഞാന്‍ അബ്രാഹ്മണനായ രാവണന്റെ കൈയ്യില്‍ ചെന്ന് ചേരാന്‍ പാടില്ല എന്ന് വാല്‍മീകി പറയുന്നു.
വേദം ചൊല്ലുന്നവന്റെ നാക്ക് വെട്ടിക്കളയണം കടുത്ത ശിക്ഷ നല്‍കണം- ഗൌതമ ധര്‍മ്മ സൂക്തം.
ക്രൌഞ്ചമിധുനങ്ങളിലൊന്ന് ചത്തതിന്റെ വ്യസനത്താല്‍ കരുണാപൂരിതമായി എഴുതി കഥയല്ല രാമായണം.
സീത പറയുന്നു – യജ്ഞശാലയില്‍ ഒരു ചണ്ഡാളന്‍ ചവിട്ടാവുന്നതല്ല.
അമൃതാണെങ്കിലും പിന്‍പന്തിയില്‍ വിളമ്പിയാല്‍ ബ്രാഹ്മണര്‍ സ്വീകരിക്കില്ല.
അങ്ങനെ ബ്രാഹ്മണ്യത്തെ ഊട്ടിയുറപ്പിക്കുന്ന ഗ്രന്ഥമാണ് വാല്‍മീകി രാമായണം.
ബ്രാഹ്മണ്യ സംസ്ഥാപത്തിന്റെ കഥയാണ് വാല്‍മീകി പറയുന്നത്.
താടകയെ വധിക്കുന്ന രംഗം.
താടകയെ വധിക്കാന്‍ വിശ്വാമിത്രന്‍ ആവശ്യപ്പെടുന്നു.
വിശ്വാമിത്രനേയോ രാമനേയോ അങ്ങോട്ട് പോയി അവള്‍ ആക്രമിക്കുന്നില്ല. അവളുടെ സ്ഥലത്തേക്ക് വിശ്വാമിത്രനും രാമനും കൂടി ചെല്ലുകയാണ്.
രാമന്റെ നേതൃത്വത്തില്‍ വിശ്വാമിത്രന്‍ നടത്തിയത് ആദിമനിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള അധിനിവേശമായിരുന്നു.
ഇവള്‍ കാരണം ഈ വഴി നടക്കാന്‍ പറ്റുന്നില്ല, യാഗം മുടക്കുന്നു. എന്ന് വിശ്വാമിത്രന്‍ പറയുന്നു. അസുരന്‍മാരുടെ നാട്ടില്‍ ചെന്ന് മഹര്‍ഷി എന്തിന് യാഗം നടത്തുന്നു.
ബ്രാഹ്മണര്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വ്യാപിക്കുന്നതിന്റെ ചരിത്രമാണ് ഈ കഥകളിലെല്ലാം.
ഭയങ്കരിയും ദുര്‍വൃത്തയും ദുഷ്ടപരാക്രമിയും ആയ യക്ഷിയെ പശുവിന്റേയും ബ്രാഹ്മണന്റേയും ഹിതം പാലിക്കുന്നതിന് വേണ്ടി വധിക്കുന്നു. ചാതുര്‍വര്‍ണ്യം പരിപാലിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.
ശ്രീരാമാ, ദുര്‍നടപ്പുകാരികളായ സ്ത്രീകളെ വധിക്കുന്നത് ഉത്തമ പുരുഷന്റെ ലക്ഷണമാണ്.
പ്രജാഹിതം നടപ്പാക്കുകയാണ് ക്ഷത്രീയ ധര്‍മ്മം.
പ്രജ എന്നാല്‍ ബ്രാഹ്മണന്‍.
എങ്ങനെ വിഷ്ണുവിനെ പൂജിക്കണണെന്ന് രാമന്‍ ലക്ഷ്മണന് ഉപദേശം കൊടുക്കുന്നുണ്ട്. ഭൂമിയില്‍ ബ്രാഹ്മണനായി ജനിച്ചവര്‍ക്കെ എന്നെ പൂജിക്കാനാകൂ.
ബ്രാഹ്മണന് ദാനം ചെയ്താലേ പുണ്യം കിട്ടൂ. പട്ടിണികിടക്കുന്നവര്‍ക്ക് ദാനം കൊടുക്കാന്‍ പറയുന്നില്ല.
ഇന്ന് അന്നദാനം എന്ന പേര് മാറി പ്രസാദമൂട്ട് ആയി.
അയോദ്ധ്യാ കാണ്ഡം 31ാം സര്‍ഗ്ഗത്തില്‍ ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുന്നതിനെക്കുറിച്ച് പറയുന്നു. വനവാസത്തിന് പോകുന്ന രാമന്‍ തന്റെ സ്വത്തെല്ലാം ബ്രാഹ്മണര്‍ക്ക് കൊടുക്കുകയാണ്.
ബ്രാഹ്മണര്‍ക്ക് മാത്രം ദാനം കൊടുക്കുന്ന ദേവനെ മറ്റ് ജാതിക്കാര്‍ പ്രാര്‍ത്ഥിച്ചാല്‍ എന്ത് ഗുണം.
കാട്ടില്‍ പോയി കിഴങ്ങ് എടുത്ത് തിന്നുന്ന ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ത്രിജടന്‍ എന്ന ദരിദ്ര ബ്രാഹ്മണന്‍.
രാമായണത്തിലൊരിടത്തും ദരിദ്രര്‍ക്ക് ദാനം ചെയ്യുന്ന ഒരു വാചകം പോലുമില്ല.
ത്രിജടന്‍ വരുമ്പോള്‍ ശ്രീരാമന്‍ പറയുന്നു, – ഞാന്‍ സത്യമായി പറയുന്നു അങ്ങേക്ക് യാതൊരു നിയന്ത്രണവും തോന്നേണ്ടതില്ല. ഞാന്‍ ആര്‍ജ്ജിച്ച ധനം മുഴുവന്‍ ബ്രാഹ്മണര്‍ക്കുള്ളതാണ്. എങ്കിലേ എന്റെ സമ്പാദ്യം യശസ്കരമാകൂ.
കിഷ്കിണ്ഡാ കാണ്ഡം സര്‍ഗ്ഗം 17 ബാലി ചോദിക്കുന്നു, അങ്ങയോട് യുദ്ധം ചെയ്യാത്തവനെ വധിച്ചിട്ട് എന്ത് മേന്മയാണ് നേടിയത്.
ശ്രീരാമന്റെ മറുപടി – സ്ഥലമെല്ലാം രാജാവിന്റേതാണ്. അവിടെ മൃഗപക്ഷിമനുഷ്യരെ എല്ലാം അനുഗ്രഹിക്കാനും നിഗ്രഹിക്കാനും അധികാരി രാജാവാണ്. (ലോക കല്യാണ രാമന്‍ എന്നാണ് പുരോഗമനക്കാര്‍ ശ്രീരാമനെ വിളിക്കുന്നത്.)
മനുവിന്റെ ധര്‍മ്മശാസ്ത്രമനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.
അതായത് വാല്‍മീകി രാമായണം മുന്നോട്ട് വെക്കുന്നത് മനുവിന്റെ തത്വശാസ്ത്രമാണ്.
രാജാക്കന്‍മാരെ പഴിക്കരുത്.
അവര്‍ ഭൂമിയില്‍ മനുഷ്യരൂപമെടുത്ത ദൈവങ്ങളാണ്.
ഗുരുവായൂര്‍ അമ്പലത്തില്‍ ബ്രാഹ്മണരെ നിന്ദിക്കരുത്. നിന്ദിച്ചാല്‍ ദേവന്റെ ചൈതന്യം പോകും.
ശതപതബ്രാഹ്മണത്തില്‍ പറയുന്നു, ബ്രാഹ്മണരാണ് ദൈവങ്ങള്‍ എന്ന്.
ശംബുകനോട് രാമന്‍ ആദ്യം ചോദിച്ചത് ജാതിയാണ്.
ഒരുവന്‍ ഇഹലോകത്ത് ഭൂമിയില്‍ ദുരിതമനുഭവിക്കുന്നതിന്റെ കാരണം മുന്‍ജന്മത്തിലെ പാപത്തിന്റെ ഫലമായാണ്. ഇതാണ് കര്‍മ്മ സിദ്ധാന്തം. (ഇന്നും അമേരിക്കയില്‍ കറുത്തവര്‍ ദരിദ്രരാകുന്നത് അവര്‍ കഴിവ് കെട്ടവരായതുകൊണ്ടാണ്. അതുകൊണ്ട് പരിഹാരം കണ്ടെത്തേണ്ട കാര്യമില്ല.)
ബാലകാണ്ഡത്തില്‍ 48ാം സര്‍ഗ്ഗത്തില്‍ അഹല്യയുടെ പാതിവൃത്യത്തെക്കുറിച്ചുള്ള കഥ.
ഇന്ദ്രന്‍ ഗൌതമന്റെ വേഷത്തില്‍ അഹല്യയെ പ്രാപിക്കുന്നു.
ഗൌതമന്‍ അഹല്യയെ ശപിക്കുന്നു.
സ്ത്രീകള്‍ക്ക് ഭര്‍ത്താവാണ് ദൈവം. വേറൊന്നും ചെയ്യേണ്ട കാര്യമില്ല.
യൂറോപ്യന്‍ സമൂഹം അവിടുത്തെ സൈനികരേയും സേവകരേയും സ്ഥിരമായ ലേബല്‍ നല്‍കാതെ ആദരിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഇവിടെയും അതാകാന്‍ പാടില്ല. അംബേദ്കര്‍. ജാതി നോക്കാതെ ആദരിക്കുന്നതിനെക്കുറിച്ച്.
അവിടെ നാസ്തികരില്ലായിരുന്നു.
അയോദ്ധ്യയില്‍ ക്ഷത്രീയര്‍ ബ്രാഹ്മണരേയും വൈശ്യര്‍ ക്ഷത്രീയരേയും ശൂദ്രര്‍ മൂന്ന് ജാതികളേയും ഉപചരിച്ചു.
ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലെ ആശയം തന്നെയാണിത്.
ബാലിയെ കൊല്ലുന്ന സമയത്ത് ശ്രീരാന്‍ പറയുന്നു – മനുവിന്റെ നിയമം അനുസരിച്ചാണ് ബാലിയെ വധിച്ചത്.
അയോദ്ധ്യയില്‍ വിരൂപരില്ലായിരുന്നു. എല്ലാവരും രാജ ഭക്തരായിരുന്നു.
അവിടെ ക്ഷുദ്രനില്ല, തസ്കരനില്ല, ദുര്‍വര്‍ത്തരില്ല സങ്കരവര്‍ഗ്ഗക്കാരില്ല.
യുദ്ധത്തിലെല്ലാവരും കൊല്ലപ്പെട്ടാല്‍ സ്ത്രീകള്‍ അനാധരായി സങ്കരയിനം കുട്ടികളുണ്ടാകും എന്ന ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്റെ ഭയമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#tJ8TxNpZ1Go