ബ്രിട്ടണില്‍ നിന്ന് നാടുകടത്തല്‍ വേണമെന്ന് അമേരിക്കയുടെ State Department നിര്‍ബന്ധിക്കുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് അമേരിക്ക കൊടുക്കാനുദ്ദേശിക്കുന്നത്. അമേരിക്കയുടെ ധാരാളം യുദ്ധക്കുറ്റങ്ങള്‍ തുറന്ന് കാണിക്കുന്ന രഹസ്യ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതുമായി ബന്ധപ്പെട്ട് Espionage Act ലംഘിച്ചു എന്നാണ് അദ്ദേഹത്തിന്റെ കുറ്റം.
കേസില്‍ നിന്ന് രക്ഷപെടാനായി അസാഞ്ജിനെതിരെ താന്‍ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിച്ചത് എന്ന വാദവുമായി ഇപ്പോള്‍ നാടുകടത്തല്‍ കേസിലെ പ്രധാന സാക്ഷി മുന്നോട്ടുവന്നിരിക്കുന്നു. ഐസ്‌ലാന്റിലെ മാസിക Stundin ന് കൊടുത്ത വിശദമായ ഒരു അഭിമുഖത്തിലാണ് ശിക്ഷിക്കപ്പെട്ട ഐസ്‌ലാന്റിലെ ഹാക്കര്‍ “Siggi” Thordarson അങ്ങനെ പറഞ്ഞത്. അതായത് അമേരിക്കയുടെ നിയമ വകുപ്പ് Thordarson മായി കൂട്ടുചേര്‍ന്ന് അസാഞ്ജിനെതിരെ ബ്രിട്ടീഷ് കോടതിയില്‍ കള്ള കേസുകൊടുത്തിരിക്കുന്നു എന്ന് സാരം.
— സ്രോതസ്സ് democracynow.org | Jun 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.