ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും

രാസവസ്തു റിപ്പോര്‍ട്ട് മാറ്റാനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

“ശാസ്ത്രത്തിനെരായ യുദ്ധം” ബൈഡന്‍ സര്‍ക്കാരിലും ഉണ്ടെന്ന് Environmental Protection Agency ലെ നാല് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ഏജന്‍സിയിലെ മാനേജര്‍മാര്‍ റിപ്പോര്‍ട്ടിലെ രാസവസ്തുക്കളുണ്ടാക്കുന്ന അപകടസാദ്ധ്യതയില്‍ മാറ്റം വരുത്തുകയും ഈ തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന ജോലിക്കാരെ പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. EPAയുടെ Office of the Inspector General ലെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷണ സംഘമായ Public Employees for Environmental Responsibility (PEER) കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ഔദ്യോഗികമായ പരാതി നല്‍കി. പരിശോധനയിലുള്ള രാസവസ്തു വിഷമല്ലെന്ന ചിത്രം നല്‍കാനായി chemical risk assessments ലോ രേഖയുടെ ഉപസംഹാരത്തിലോ ഉള്ള നിര്‍ണ്ണായകമായ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പതിവായി നീക്കം ചെയ്യുകയാണ്.

Toxic Substances Control Act പ്രകാരം ഇപ്പോഴുള്ളതോ അമേരിക്കയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ രാസവസ്തുക്കളുടെ അപകട സാദ്ധ്യത പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഏജന്‍സിക്കുണ്ട്. തങ്ങളുടെ സ്വന്തം റിപ്പോര്‍ട്ടില്‍ ധാരാളം പ്രാവശ്യം വലിയ മാറ്റങ്ങള്‍ വരുത്തപ്പെട്ടതായി തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് നാല് ജോലിക്കാര്‍ പരാതിയില്‍ പറഞ്ഞു.

ഒരു അവസരത്തില്‍ മാനേജര്‍മാര്‍ ചില രാസവസ്തുക്കളുടെ സുരക്ഷിതമായ ഉപഭോഗത്തിന്റെ ഡോസ് 10,000 മടങ്ങ് വര്‍ദ്ധിപ്പിച്ചു. PEER പറയുന്നതനുസരിച്ച്, EPA യുടെ ജോലിക്കാര്‍ മാസങ്ങളോളം അവരുടെ വ്യാകുലതകള്‍ ആഭ്യന്തരമായി ഉന്നയിക്കുകയും അവരുടെ തന്നെയുള്ള സംവിധാനത്തില്‍ ഔപചാരികമായ പരാതികള്‍ കൊടുക്കുകയും ചെയ്തിരുന്നു.

— സ്രോതസ്സ് commondreams.org | Jul 7, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )